'പ്രൈവറ്റ് ' ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

6 months ago 7

17 July 2025, 08:13 PM IST

Private

Private movie archetypal look poster

ഇന്ദ്രൻസ്, മീനാക്ഷി അനൂപ്, അന്നു ആൻ്റണി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ദീപക് ഡിയോൺ രചനയും സംവിധാനവും നിർവ്വഹിക്കുന്ന 'പ്രൈവറ്റ്' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി. കഴിഞ്ഞ ദിവസം ഇരുവരും തങ്ങളുടെ ക്യാരക്ടർ പോസ്റ്ററുകൾ പുറത്ത് വിട്ടിരുന്നു. 'ലെറ്റ്സ് ഗോ ഫോർ എ വാക്ക്' എന്ന ടാഗ്‌ലൈനിൽ അവതരിപ്പിക്കുന്ന ''പ്രൈവറ്റ് " ആഗസ്റ്റ് ഒന്നിന് പ്രദർശനത്തിനെത്തും. ബാലൻ മാരാർ എന്ന ഇന്ദ്രൻസിൻ്റെയും അഷിത ബീഗം എന്ന മീനാക്ഷിയുടെയും കഥാപാത്രങ്ങളുടെ പേരുകൾ മാത്രമാണ് ഇതുവരെ ചിത്രത്തിൻ്റെ അണിയറക്കാർ പുറത്ത് വിട്ടിരുന്നത്.

സി ഫാക്ടർ ദ എൻ്റർടെയ്ൻമെൻ്റ് കമ്പനിയുടെ ബാനറിൽ വി കെ ഷബീർ നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ ഛായാഗ്രാഹണം ഫൈസൽ അലി നിർവ്വഹിക്കുന്നു. സംഗീതവും പശ്ചാത്തല സംഗീതവും നവാഗതനായ അശ്വിൻ സത്യ നിർവ്വഹിക്കുന്നു. ലൈൻ പ്രൊഡ്യൂസർ- തജു സജീദ്,എഡിറ്റർ- ജയകൃഷ്ണൻ, വസ്ത്രാലങ്കാരം-സരിത സുഗീത്,മേക്കപ്പ്-ജയൻ പൂങ്കുളം, ആർട്ട്-മുരളി ബേപ്പൂർ,പ്രൊഡക്ഷൻ ഡിസൈൻ-സുരേഷ് ഭാസ്കർ,സൗണ്ട് ഡിസൈൻ-അജയൻ അടാട്ട്,സൗണ്ട് മിക്സിംഗ്-പ്രമോദ് തോമസ്,പ്രൊഡക്ഷൻ കൺട്രോളർ-നിജിൽ ദിവാകരൻ സ്റ്റിൽസ്-അജി കൊളോണിയ,പി ആർ ഒ-എ എസ് ദിനേശ്.

Content Highlights: Private` starring Indrans, Meenakshi Anoop, and Annu Antony releases its archetypal look poster.

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article