Authored by: ഋതു നായർ|Samayam Malayalam•1 Dec 2025, 11:15 am
ഇക്കഴിഞ്ഞമാസമാണ് അർച്ചനയും റിക്കും ഒരുമിച്ചൊരു ജീവിതം തുടങ്ങിയത്. റിക്കിന്റെ വരവോടെ ജീവിതത്തിൽ പഴയതിലും ഉത്സാഹവതി ആയിട്ടുണ്ട് ഇപ്പോൾ അച്ചു
അർച്ചന കവി(ഫോട്ടോസ്- Samayam Malayalam)അടുത്ത സുഹൃത്തായിരുന്ന ആളുമായിട്ടാണ് അർച്ചനയുടെ ആദ്യവിവാഹം നടക്കുന്നത്. പിന്നീട് ഏറെക്കാലം സിംഗിൾ ലൈഫ് ആയിരുന്നു അർച്ചനയ്ക്ക്. ഇപ്പോഴിതാ തന്റെ വിവാഹജീവിതം ഏറ്റവും സന്തുഷ്ഘടകരമായ ഘട്ടത്തിലൂടെ ആണ് മുൻപോട്ട് പോകുന്നത്. റിക്ക് ജീവിതത്തിൽ വന്നതിൽ പിന്നെ സന്തോഷവതിയായി മാത്രമേ അർച്ചനയെ കാണാൻ സാധിക്കൂ. അർച്ചനയുടെ വിവാഹവേഷത്തിലും, കല്യാണ റിങ്ങിൽ പോലും ആ പ്രണയത്തിന്റെ രഹസ്യം ഒളിപ്പിച്ചുവച്ചിരുന്നു. വെഡിങ് റിങ്ങിനു പുറമെ ഒരു പ്രോമിസിംഗ് റിങ് ആണ് ആദ്യമേ അർച്ചനയുടെ കൈയ്യിൽ റിക്ക് അണിയിച്ചത്.
ALSO READ: രണ്ടാൾക്കും ഇത് സെക്കൻസ് മാര്യേജ്! അനിരുദ്ധിനെക്കാൾ പ്രായം സംയുക്തക്ക്; ഈ വിവാഹം ഇരുവരും കാത്തിരുന്ന് നടന്നത്
ആ റിങ്ങിൽ പോലും ഒരുപാട് പ്രത്യേകതകൾ ഉണ്ടെന്നാണ് അർച്ചന പറയുന്നത്. ഒരു യൂണിക്ക് ആയ മോതിരം വേണം എന്നത് ആഗ്രഹമായിരുന്നു, അത് ഞങ്ങൾ രണ്ടുപേരും ഒരുപാട് കാലം ചർച്ചചെയ്താണ് ഇങ്ങനെ ഒരു ഡിസൈൻ ആവിഷ്കരിച്ചതെന്നും അർച്ചന പറഞ്ഞു. അതേസമയം നമ്മുടെ റിങ്ങിൽ രണ്ടഷെയ്ഡുകൾ ആണുള്ളത്. അതിൽ അച്ചുവെന്നും റിക്കെന്നും രേഖപെടുത്തിയതുപോലെതന്നെ തങ്ങളുടെ സ്നേഹത്തെ പ്രതിനിധീകരിക്കുന്ന ചിലതും ഒളിഞ്ഞിരിക്കുന്നുവെന്നും അർച്ചന പറയുന്നു. പ്രോമിസ് റിങ് ഇട്ടതോടെ താൻ റിക്കിന് ഭാര്യ ആയെന്നും അർച്ചന വെളിപ്പെടുത്തിയിരുന്നു.
റിക്കിന് ആദ്യവിവാഹം ആണ്, തനിക്ക് രണ്ടാം കെട്ടും നാട്ടുകാർ ഇതിന്റെ പേരിൽ പലതും പറഞ്ഞുണ്ടാക്കും എന്ന് തനിക്ക് അറിയാം പക്ഷേ അത് ഒരിക്കലും റിക്കിന്റെ കുടുംബം പറയില്ലെന്ന ഉറപ്പ് തനിക്ക് ഉണ്ടെന്നും അർച്ചന ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.





English (US) ·