'ഫഹദിനെ നായകനാക്കി തമിഴില്‍ ആക്ഷന്‍ ത്രില്ലര്‍ ചിത്രം'; സൂചന നല്‍കി പ്രേം കുമാര്‍

4 months ago 4

09 September 2025, 09:35 PM IST

fahadh faasil c prem kumar

സി. പ്രേം കുമാർ, ഫഹദ് ഫാസിൽ | ഫോട്ടോ: മാതൃഭൂമി

തമിഴില്‍ ഫഹദ് ഫാസിലിനെ നായകനാക്കി ചിത്രം സംവിധാനംചെയ്യാന്‍ ഒരുങ്ങുന്നുവെന്ന സൂചന നല്‍കി സി. പ്രേം കുമാര്‍. ത്രില്ലര്‍ സ്വഭാവത്തിലുള്ള കഥ കൈവശമുണ്ടെന്നും അത് ഫഹദിനോട് പറഞ്ഞുവെന്നും പ്രേം കുമാര്‍ ഒരു തമിഴ് യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ഏറെ പ്രേക്ഷക ശ്രദ്ധനേടിയ '96', 'മെയ്യഴഗന്‍' എന്നീ ചിത്രങ്ങളുടെ സംവിധായകനാണ് പ്രേം കുമാര്‍.

ഏറെക്കാലമായി തന്റെ മനസിലുള്ള കഥയാണിതെന്നാണ് പ്രേം കുമാര്‍ അഭിമുഖത്തില്‍ പറഞ്ഞത്. ആക്ഷന്‍ ത്രില്ലര്‍ സ്വഭാവത്തിലുള്ളതാണ് തിരക്കഥ. ഫഹദ് ഫാസിലിനോട് കഥ പറഞ്ഞു. 45 മിനിറ്റ് കഥ കേട്ടപ്പോള്‍ തന്നെ ഫഹദിന് ഇഷ്ടമായി. തമിഴിലായിരിക്കും ചിത്രം ഒരുക്കുകയെന്നും പ്രേം കുമാര്‍ കൂട്ടിച്ചേര്‍ത്തു.

ഛായാഗ്രാഹകനായി തുടങ്ങിയ പ്രേം കുമാര്‍ '96' എന്ന ചിത്രത്തിലൂടെയാണ് ശ്രദ്ധനേടിയത്. പിന്നീട് ഇതേ ചിത്രം 'ജാനു' എന്ന പേരില്‍ തെലുങ്കില്‍ റീമേക്ക് ചെയ്തു. കാര്‍ത്തിയും അരവിന്ദ് സ്വാമിയും പ്രധാനവേഷങ്ങളിലെത്തിയ 'മെയ്യഴഗനും' പ്രേക്ഷകര്‍ ഏറ്റെടുത്ത ചിത്രമാണ്. '96'-ന്റെ രണ്ടാം ഭാഗം നിര്‍മിക്കാന്‍ ഒരുങ്ങുന്നുവെന്ന പ്രചാരണം ഉണ്ടായിരുന്നെങ്കിലും അത് പിന്നീട് പ്രേം കുമാര്‍ നിഷേധിച്ചു. ഇതിനിടെ വിക്രമുമായി ചേര്‍ന്ന് ഒരു ചിത്രം പ്രഖ്യാപിച്ചിരുന്നു.

വടിവേലുവിനൊപ്പം പ്രധാനവേഷം ചെയ്ത 'മാരീശന്‍' ആണ് ഫഹദിന്റെ ഒടുവിലിറങ്ങിയ തമിഴ് ചിത്രം. രജനീകാന്തിനൊപ്പമുള്ള 'വേട്ടയ്യന്‍', വടിവേലുവിനൊപ്പമുള്ള 'മാമന്നന്‍', ലോകേഷ് കനകരാജിന്റെ കമല്‍ ഹാസന്‍ ചിത്രം 'വിക്രം' എന്നിവ ഫഹദിന് തമിഴില്‍ വന്‍ സ്വീകാര്യതയാണ് നല്‍കിയത്.

Content Highlights: C Prem Kumar hints astatine Tamil thriller with Fahadh Faasil, aft occurrence of `96` and 'Meiyazhagan'

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article