ഫാന്റസി കോമഡിയുമായി ജയസൂര്യയും വിനായകനും; സംവിധാനം പ്രിന്‍സ് ജോയ്, ചിത്രീകരണം പൂർത്തിയായി

6 months ago 6

ഫാന്റസി കോമഡി ഴോണറിൽ ജയസൂര്യ, വിനായകന്‍ എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്ന പ്രിൻസ് ജോയ് ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി. അനുഗ്രഹീതൻ ആൻ്റെണിയുടെ ശ്രദ്ധേയമായ വിജയത്തിനു ശേഷം പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണിത്. ഫോർട്ട് കൊച്ചി, കൊല്ലം, കോയമ്പത്തൂർ എന്നിവിടങ്ങളിലായായിട്ടായിരുന്നു ചിത്രീകരണം. സൂപ്പര്‍ ഹിറ്റായ എബ്രഹാം ഓസ്ലര്‍ എന്ന ചിത്രത്തിന് ശേഷം മിഥുന്‍ മാനുവല്‍ തോമസ്- ഇര്‍ഷാദ് എം ഹസന്‍ ടീമിന്റെ നേരമ്പോക്ക് പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന ചിത്രമാണിത്.

ഇനിയും പേരിട്ടിട്ടില്ലാത്ത ചിത്രത്തിൻ്റെ ടൈറ്റിൽ ലോഞ്ച് ഉടൻ തന്നെ നടത്തുമെന്ന് അണിയാ പ്രവർത്തകർ വ്യക്തമാക്കി.
സണ്ണി വെയ്ൻ, സുരേഷ് കൃഷ്ണ, ഇന്ദ്രൻസ്, മണികണ്ഠൻ ആചാരി, നിഹാൽ എന്നിവരും നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നു. പ്രശസ്ത റാപ് സിംഗർ ബേബി ജീനും ഈ ചിത്രത്തിൽ സുപ്രധാനമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

തിരക്കഥ - ജയിംസ് സെബാസ്റ്റ്യൻ. സംഗീതം - ഷാൻ റഹ്മാൻ. ഛായാഗ്രഹണം - വിഷ്ണുശർമ്മ. എഡിറ്റിംഗ് - ഷമീർ മുഹമ്മദ്. പ്രൊഡക്ഷൻ ഡിസൈനർ - അരുൺ വെഞ്ഞാറമൂട്. കലാസംവിധാനം - മഹേഷ് പിറവം. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടേർസ് - രാജീഷ് വേലായുധൻ, ബേസിൽ വർഗീസ് ജോസ്, ആക്ഷൻ - ഫീനിക്സ് പ്രഭു. ഡിസൈൻ - യെല്ലോ ട്രൂത്ത്. സ്റ്റിൽസ് - സുഹൈബ് എസ്.ബി.കെ. എക്സിക്കുട്ടീവ് പ്രൊഡ്യൂസേർസ് - സുനിൽ സിംഗ്, സജിത് പി.വൈ. പ്രൊഡക്ഷൻ മാനേജർ - നജീർ നസീം, പ്രൊഡക്ഷൻ എക്സിക്കുട്ടിവ് - രാജേഷ് സുന്ദരം, പ്രൊഡക്ഷൻ കൺട്രോളർ - പ്രശാന്ത് നാരായണൻ. വാഴൂർ ജോസ്.

Content Highlights: Jayasurya and Vinayakan Team Up for Prince Joy's Fantasy Comedy: Filming Wraps

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article