ഫിക്ഷനും റിയാലിറ്റിയും ചേര്‍ന്ന ഇംഗ്ലീഷ് ഹൊറര്‍ സിനിമ; പാരനോര്‍മല്‍ പ്രൊജക്ട് ഏപ്രില്‍ 14-ന്

9 months ago 10

Paranormal Project

ട്രെയ്‌ലറിൽനിന്ന്‌ | Photo: Screen grab/ POV Horror

ഫിക്ഷനും റിയാലിറ്റിയും സമന്വയിപ്പിച്ച് എസ്എസ് ജിഷ്ണുദേവ് തിരക്കഥയെഴുതി സംവിധാനം ചെയ്ത ഇംഗ്ലീഷ് ഹൊറര്‍ ചിത്രമായ 'പാരനോര്‍മല്‍ പ്രൊജക്ട്' ഏപ്രില്‍ 14-ന് ഒടിടിയില്‍ സ്ട്രീമിങ് ആരംഭിക്കും. ഡബ്‌ള്യുഎഫ്‌സിഎന്‍സിഒഡി (WFCNCOD), ബിസിഐ നീറ്റ് (BCINEET) തുടങ്ങിയ ഒടിടി പ്‌ളാറ്റ്‌ഫോമുകളിലാണ് ചിത്രത്തിന്റെ സ്ട്രീമിങ്‌. ക്യാപ്റ്റാരിയസ് എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ ചാക്കോ സ്‌കറിയ നിര്‍മിച്ച ചിത്രം തീര്‍ത്തും ഇന്ത്യന്‍ പശ്ചാത്തലത്തിലാണ് ഒരുക്കിയിരിക്കുന്നത്. പാരനോര്‍മല്‍ ഇന്‍വെസ്റ്റിഗേറ്റേഴ്‌സ് നടത്തിയ മൂന്ന് കേസുകള്‍ അടിസ്ഥാനപ്പെടുത്തിയാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്.

സ്‌നേഹല്‍ റാവു, ഗൗതം എസ്. കുമാര്‍, അഭിഷേക് ശ്രീകുമാര്‍, സുനീഷ്, ശരണ്‍ ഇന്‍ഡോകേര, ഷാജി ബാലരാമപുരം, ടി. സുനില്‍ പുന്നക്കാട്, ഫൈസല്‍, മാനസപ്രഭു, ബേബി ആരാധ്യ, ബേബി അവന്തിക, മാസ്റ്റര്‍ അമൃത് സുനില്‍, മാസ്റ്റര്‍ നൈനിക്ക്, ചാല കുമാര്‍, അനസ് ജെ. റഹീം, ശ്രീവിശാഖ്, പ്രിന്‍സ് ജോണ്‍സന്‍, വിപിന്‍ ശ്രീഹരി എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്ന ചിത്രം യുഎസ് കമ്പനിയായ ഡാര്‍ക്ക് വെബ് ഫിലിംസും വരാഹ ഫിലിംസും ചേര്‍ന്നാണ് ഡിസ്ട്രിബ്യൂഷന്‍ നിര്‍വഹിക്കുന്നത്.

ചിത്രത്തിന്റെ ചായാഗ്രഹണം, ചിത്രസംയോജനം എന്നിവ നിര്‍വഹിച്ചത് സംവിധായകനായ എസ്.എസ്. ജിഷ്ണു ദേവ് തന്നെയാണ്. പശ്ചാത്തല സംഗീതം ഒരുക്കിയത് ഇറ്റാലിയന്‍ സംഗീതജ്ഞനായ പിയാര്‍ഡോ ഡി അഗോസ്റ്റിനോയും സൗണ്ട് മിക്‌സ്, സൗണ്ട് ഡിസൈന്‍ എന്നിവ ശ്രീ വിഷ്ണു ജെ.എസും പബ്‌ളിസിറ്റി ഡിസൈന്‍സ് പ്രജിന്‍ ഡിസൈന്‍സ്, വിനില്‍ രാജ് എന്നിവരും ചേര്‍ന്നാണ്. അജയ് തുണ്ടത്തിലാണ് പിആര്‍ഒ.

Content Highlights: Paranormal Project: Horror Film Streaming

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article