ബച്ചൻ കുടുംബത്തിൽ ആർക്കും ഇത്രയും ഗമയില്ല; ആരാധ്യ മാധ്യമങ്ങളോട് കയർത്തോ! താരപുത്രിയുടെ വീഡിയോയ്ക്ക് പിന്നിലെ യാഥാർത്ഥ്യം

2 weeks ago 2
ഇത്തവണ മകൾ ആരാധ്യക്ക് ഒപ്പം ന്യൂയോർക്കിൽ ആയിരുന്നു അഭിഷേക് ബച്ചനും, ഐശ്വര്യ റായിക്കും ന്യൂ ഇയർ ആഘോഷം. ന്യൂ ഇയർ ആഘോഷത്തിന് ശേഷം മുംബൈയിൽ തിരിച്ചെത്തിയ ഇവരുടെ വീഡിയോസ് വൈറൽ ആയിരുന്നു. തിങ്കളാഴ്ച പുലർച്ചെയാണ് മുംബൈ വിമാനത്താവളത്തിൽ അവധിക്കാലം കഴിഞ്ഞ് ബോളിവുഡ് താര ദമ്പതികൾ മകൾ ആരാധ്യയോടൊപ്പം ഒരുമിച്ച് എത്തിയത്. ഏറെ സന്തോഷത്തോടെ അതിലേറെ സിംപിൾ ആയി എത്തിയ മൂന്നുപേരുടെയും ചിത്രങ്ങൾ പകർത്താൻ എയർപോർട്ടിൽ വമ്പൻ തിരക്ക് തന്നെ ആയിരുന്നു.

ഇവരുടെ വീഡിയോസ് നിരവധി ഓൺലൈൻ മാധ്യമങ്ങളിൽ നിറയുകയും ചെയ്തു. ഇവരെ സ്നേഹിക്കുന്ന ഒരുപാട് ആരാധകരുടെ മനം കവർന്ന നിമിഷം ആയിരുന്നു ഇത്. മൂന്നുപേരും ട്വിന്നിങ് കളറിൽ ആണ് പ്രത്യക്ഷപ്പെട്ടത്. അതോടെ ബ്ലാക്കിനോട് എന്താണ് ഇത്രയും പ്രിയം എന്ന ചോദ്യങ്ങളും വന്നിരുന്നു.

കഴിഞ്ഞ വർഷം മുതൽ ഇരുവരും വേർപിരിഞ്ഞു, ഇരുവർക്കും ഇടയിൽ അസ്വാരസ്യങ്ങൾ നിലനിൽക്കുന്നു എന്നിങ്ങനെ അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു പിന്നാലെയാണ് മൂന്നുപേരെയും വീണ്ടും കാണുന്നത്. അതോടെ പാപ്പരാസികളുടെ വായടഞ്ഞു എന്ന് മാത്രമല്ല പ്രചരിക്കുന്ന ഗോസിപ്പുകൾക്ക് ഒടുക്കം കൂടിയാണ് ഇത്. എന്നാൽ ഇതിനൊക്കെ അപ്പുറം മറ്റൊരു കാര്യമാണ് ഇപ്പോൾ സംസാരവിഷയം.
എയര്പോര്ട്ടില് വന്നിറങ്ങിയ ആരാധ്യ മാധ്യമപ്രവർത്തകരോട് കയർത്തു സംസാരിച്ചു എന്നാണ് പ്രചരിച്ചത്.

ALSO READ: അദ്ദേഹം നടത്തിയ പ്രവചനം അക്ഷരാർത്ഥത്തിൽ സത്യമായി! മുൻകൈയെടുത്തത് മകൾ; ലിസിയും പ്രിയദർശനും ഒരുമിച്ചാണ്

അതോടെയാണ്, എന്ത് ജാഡയാണ്. ബച്ചൻ കൂടുംബത്തിൽ ആർക്കും ഇത്രേം ഗമയില്ല എന്നൊക്കെയുള്ള സംസാരം നടക്കുന്നത്. പക്ഷേ അതായിരുന്നില്ല സത്യം . തിക്കും തിരക്കും കൂട്ടുന്ന ഓൺലൈൻ മീഡിയോസിനോട് ബി കെയർഫുൾ എന്നാണ് ഹിന്ദിയിൽ താര പുത്രി സംസാരിച്ചത്.


ALSO READ: അഭിനയം നിര്‍ത്തിയോ, കേരളം വിട്ടോ ? എല്ലാവരുടെ സംശയത്തിനും മറുപടി നല്‍കി ലെന

എല്ലാവരോടും വിനയത്തോടുകൂടി മാത്രമാണ് ആരാധ്യ പെരുമാറുക. ഒരിക്കൽ അംബാനി കുടുംബത്തിലെ ആഘോഷത്തിനിടയിൽ പങ്കെടുക്കാൻ എത്തിയ ആരാധ്യ മുതിർന്ന ആളുകളോട് പെരുമാറുന്ന രീതിയെക്കുറിച്ചും ചർച്ചകൾ നടന്നിരുന്നു.

ഐശ്വര്യ റായി അവസാനമായി മണിരത്നത്തിന്റെ പൊന്നിയിൻ സെൽവൻ സിനിമയിലാണ് പ്രത്യക്ഷപ്പെട്ടത്, അഭിഷേക് അടുത്തിടെ കാളിധർ ലാപട്ടയിൽ അഭിനയിച്ചിരുന്നു, അടുത്തതായി ഷാരൂഖ് ഖാനൊപ്പം സിദ്ധാർത്ഥ് ആനന്ദിന്റെ കിംഗിൽ അഭിനയിക്കും. കഴിഞ്ഞ വർഷം, ആംഗ്രി യംഗ് മെൻ എന്ന ഡോക്യുമെന്ററി മിനിസീരീസിലും അഭി എത്തിയിരുന്നു.

Read Entire Article