22 March 2025, 01:54 PM IST

Photo: Movie Crew
ടൊവിനോ തോമസ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമായ നരിവേട്ടയില്‍ പൊലീസ് ഉദ്യോഗസ്ഥന്റെ വേഷത്തില്‍ സുരാജ് വെഞ്ഞാറമൂട് എത്തുന്നു. ചിത്രത്തില്‍ ബഷീര്‍ മുഹമ്മദ് എന്ന പൊലീസ് കഥാപാത്രമായി എത്തുന്ന സുരാജിന്റെ ആദ്യ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തിറക്കി. മനു അശോകന്‍ സംവിധാനം ചെയ്ത കാണെക്കാണെ എന്ന ചിത്രത്തിലൂടെ മികച്ച പ്രേക്ഷക പ്രശംസ നേടിയ ടോവിനോ-സുരാജ് ജോടി വീണ്ടും ഒന്നിച്ച എമ്പുരാന്‍ എന്ന ചിത്രം റിലീസിനൊരുങ്ങുന്നതിനിടെയാണ് നരിവേട്ടയുടെ പോസ്റ്റര്‍ പുറത്തുവന്നത്.
എമ്പുരാന്‍ റിലീസിനൊപ്പം തന്നെയാണ് സുരാജ് പ്രധാന വേഷത്തിലെത്തുന്ന തമിഴ് ചിത്രം വീര ധീര സൂരന്‍ റിലീസ് ചെയ്യുന്നത്. എസ്.യു. അരുണ്‍ കുമാര്‍ ആണ് സംവിധാനം. സുരാജ് ആദ്യമായി അഭിനയിക്കുന്ന തമിഴ് ചിത്രം കൂടിയാണിത്.
നരിവേട്ടയിലെ കഥാപാത്രവും സുരാജിന്റെ കരിയറിലെ മികച്ച വേഷമായിരിക്കുമെന്നാണ് പ്രേക്ഷകരും അണിയറ പ്രവര്‍ത്തകരും പ്രതീക്ഷിക്കുന്നത്. ചേരന്‍, പ്രിയംവദ കൃഷ്ണ, ആര്യ സലിം, റിനി ഉദയകുമാര്‍ എന്നിവരും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. കുട്ടനാട്ടില്‍ ആരംഭിച്ച ചിത്രീകരണം പിന്നീട് കാവാലം, പുളിങ്കുന്ന്, ചങ്ങനാശ്ശേരി, വയനാട് എന്നിവിടങ്ങളില്‍ പൂര്‍ത്തിയാക്കി. എന്‍.എം. ബാദുഷയാണ് നരിവേട്ടയുടെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍.

- ഛായാഗ്രഹണം: വിജയ്
- സംഗീതം: ജെയ്ക്‌സ് ബിജോയ്
- എഡിറ്റര്‍: ഷമീര്‍ മുഹമ്മദ്
- ആര്‍ട്ട്: ബാവ
- കോസ്റ്റ്യൂം: അരുണ്‍ മനോഹര്‍
- മേക്കപ്പ്: അമല്‍ സി. ചന്ദ്രന്‍
- പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്: സക്കീര്‍ ഹുസൈന്‍, പ്രതാപന്‍ കല്ലിയൂര്‍
- പ്രോജക്ട് ഡിസൈനര്‍: ഷെമി ബഷീര്‍
- സൗണ്ട് ഡിസൈന്‍: രംഗനാഥ് രവി
- പി.ആര്‍.ഒ & മാര്‍ക്കറ്റിംഗ്: വൈശാഖ് വടക്കേവീട്, ജിനു അനില്‍കുമാര്‍
Content Highlights: Suraj Venjaramoodu plays a constabulary serviceman successful Tovino Thomas`s upcoming Malayalam movie Nariveṭṭa
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·