ബാച്ചിലർ ലൈഫിലെ ലാസ്റ്റ് പിറന്നാളാണോ! അമ്മുക്കുട്ടിയെ എന്നും ഹാപ്പി ആയി വയ്ക്കണേ; നിന്റെ ഹൃദയം എന്നും ഇങ്ങനെ തന്നെ സൂക്ഷിക്കൂ...

2 months ago 2

Authored by: ഋതു നായർ|Samayam Malayalam13 Nov 2025, 8:02 am

ലോക ഇറങ്ങിയ ശേഷം ആകും നിമിഷ് രവിക്ക് ആരാധകർ കൂടിയത്. ലോക മാത്രമല്ല നിരവധി ഹിറ്റ് സിനിമകളുടെ കാമറ ചലിപ്പിച്ചത് നിമിഷ് ആണ്

ahaana krishna beauteous   wishes connected  her fellow  nimish raviഅഹാന നിമിഷ്(ഫോട്ടോസ്- Samayam Malayalam)
നിമിഷ് രവിക്ക് പിറന്നാൾ ആശംസകൾ നേർന്നുകൊണ്ട് അഹാന പങ്കിട്ട വാക്കുകൾ ആണ് വൈറൽ ആകുന്നത്. തന്റെ പ്രണയം അഹാനയോട് ആണെന്ന് നിമിഷോ. നിമിഷ തന്റെ ലവർ ആണെന്ന് എവിടെയും അഹാനയോ പറഞ്ഞിട്ടില്ലെങ്ങ്കിലും ഇരുവരും പ്രണയത്തിൽ ആണെന്ന സൂചനകൾ വളരെ നാളുകൾക്ക് മുൻപേ തന്നെ കിട്ടിയിരുന്നു.

അധികം വൈകാതെ ഇവരുടെ വിവാഹം ഉണ്ടെന്ന സൂചനകൾ വരുന്നതിന്റെ ഇടയിലാണ് ഇരുവരുടെയും പിറന്നാൾ ദിനം കൂടി അടുത്തടുത്ത് വന്നത്. ഒക്ടോബർ പതിമൂന്നിന് ആയിരുന്നു അഹാനയ്ക്ക് പിറന്നാൾ. ഇപ്പോൾ നിമിഷിനും. അഹാനയുടെ വാക്കുകളിലൂടെ തുടർന്ന് വായിക്കാം

നിം നോം, എന്റെ എക്കാലത്തെയും ഏറ്റവും നല്ല സുഹൃത്ത്, ഒരായിരം ജന്മദിനാശംസകൾ . നിങ്ങളുടെ മനോഹരമായ വിശാലമായ ഹൃദയം അത്രയും ശുദ്ധമാണ്. അത് എന്നും ഇങ്ങനെ ഏറെ വിലപ്പെട്ടതായിയി സുരക്ഷിതമായി വയ്ക്കൂ കഴിഞ്ഞ കുറച്ച് വർഷങ്ങളായി നിനക്ക് കിട്ടുന്ന ലഭിച്ച എല്ലാ നല്ല കാര്യങ്ങൾക്കും കാരണം നിന്റെ ഉള്ളിലെ നന്മയാണ്. നിന്റെ ഉള്ളിലെ ദയയോടെയും അനുകമ്പയോടെയും സ്ട്രോങ്ങ് ആയി മുൻപോട്ട് പോവുക. നീ എങ്ങനെ ആണോ ഉള്ളത് എപ്പോഴും അങ്ങനെ തന്നെ സ്വീറ്റ് ആയി, ഏറ്റവും മികച്ചതായി തന്നെ തുടരൂ. നിംസ് ഞാൻ നിന്നെ അത്രയധികം സ്നേഹിക്കുന്നു; അഹാന കുറിച്ചു. നിരവധി ആശംസകൾ അഹാനയുടെ പോസ്റ്റിൽ പങ്കുവച്ചുകൊണ്ടാണ് ആരാധകർ എത്തുന്നത്.

ALSO READ: 16 ആം വയസിൽ സിനിമയിലെത്തിയ വിജി! പ്രണയനൈരാശ്യം ജീവൻ വെടിഞ്ഞു; മമ്മൂട്ടിക്കും ലാലിനും നായികയായ താരത്തിന്റെ ജീവിതകഥ


അമ്മുവിന്റെ മനോഹരമായ ആശംസകൾ ഏറ്റെടുത്തുകൊണ്ട് നിമിഷിന് പിറന്നാൾ ആശംസിക്കുന്നു - നിമിഷിന് ജന്മദിനാശംസകൾ നേരുന്നു, അമ്മു ഇതിൽ പറഞ്ഞതുപോലെ, നീ എത്ര ശുദ്ധനായ ആത്മാവാണെന്ന് നമുക്ക് അറിയാം, നിനക്ക് അത്രയും ആത്മാർത്ഥതയുണ്ട്,നിന്റെ ഓരോ ഉയർച്ചയും ആഗ്രഹിക്കുന്ന അതിനായി കാത്തിരിക്കുന്ന നിന്റെ റിഫ്ലെക്ഷനെ ആണ് നിനക്ക് ലഭിച്ചത്, അതാണ് അഹാന കുട്ടി, ക്ലൗഡ് നയനിൽ ഉള്ള നിങ്ങൾ രണ്ടുപേർക്കും ജീവിതത്തിൽ എല്ലാ ആശംസകളും നേരുന്നു നിങ്ങൾ രണ്ടുപേരും പരസ്പരം ഉള്ളപ്പോൾ ആണ് പൂർണ്ണത ഉണ്ടാകുന്നത്.

ദൈവം അനുഗ്രഹിക്കട്ടെ നിമിഷ് ബ്രോ.അമ്മുവിനെ എപ്പോഴും ഇന്നത്തെ പോലെ എന്നും സന്തോഷവതിയായി നിലനിർത്തുക. നീ നീയായി തുടരുന്നതിന് നന്ദി. അഹാനയുടെ ആശംസ വന്നതോടെ ആരാധകരും സുഹൃത്തുക്കളും ഇങ്ങനെ തന്നെ ആണ് കുറിക്കുന്നത്. അതേസമയം അഹാനയുടെ വിവാഹം അടുത്തുതന്നെ ഉണ്ടാകും എന്നാണ് സൂചന. അങ്ങനെ എങ്കിൽ രണ്ടുപേരും വിവാഹത്തിന് മുൻപ് ബാച്ചിലർ ലൈഫിൽ ആഘോഷിക്കുന്ന പിറന്നാളും ഇതായിരിക്കും.
Read Entire Article