29 March 2025, 06:02 PM IST

അഭിനയയും പ്രതിശ്രുത വരനും | Instagram.com
ജോജു ജോര്‍ജ് ചിത്രം പണിയിലൂടെ പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയ നടിയാണ് അഭിനയ. ചിത്രത്തിലെ അഭിനയ അവതരിപ്പിച്ച നായികാകഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അടുത്തിടെയാണ് നടി വിവാഹിതയാകുന്നുവെന്ന വാര്‍ത്തകള്‍ പുറത്തുവന്നത്. ഇപ്പോഴിതാ പ്രതിശ്രുതവരനൊപ്പമുള്ള ചിത്രം പങ്കുവെച്ചിരിക്കുകയാണ് അഭിനയ.
സണ്ണി വര്‍മയാണ് അഭിനയയുടെ പ്രതിശ്രുത വരന്‍. ഇന്‍സ്റ്റഗ്രാമിലാണ് സണ്ണിക്കൊപ്പമുള്ള ചിത്രം നടി പങ്കുവെച്ചത്. വിവാഹനിശ്ചയം മാര്‍ച്ച് ഒമ്പതിന് നടന്നുവെന്നും അഭിനയ പോസ്റ്റില്‍ കുറിച്ചിട്ടുണ്ട്.
നേരത്തേ വിവാഹനിശ്ചയം കഴിഞ്ഞതിന് പിന്നാലെ അഭിനയ ഒരു ചിത്രം പങ്കുവെച്ചിരുന്നു. ഇരുവരും ക്ഷേത്രത്തിലെ മണി മുഴക്കുന്ന ചിത്രമാണ് പങ്കുവെച്ചത്. എന്നാല്‍ പ്രതിശ്രുത വരന്‍ ആരാണെന്ന് ഇതില്‍ വ്യക്തമായിരുന്നില്ല. നടിയുടെ ബാല്യകാലസുഹൃത്താണ് സണ്ണി വര്‍മ.
Content Highlights: pani movie histrion abhinaya to beryllium married
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·