ബിഗ് ബോസ് ഫെയിം അഭിഷേക് ശ്രീകുമാറിൻ്റെ തിരക്കഥ, ഓറ മൂവിസ് പ്രൊഡക്ഷൻ നമ്പർ 1 പൂജ നടന്നു

6 months ago 6

Aura Movies

'ഓറ മൂവിസ് പ്രൊഡക്ഷൻ നമ്പർ 1' പൂജ ചടങ്ങിൽനിന്ന് | ഫോട്ടോ: അറേഞ്ച്ഡ്

ഓറ മൂവീസിൻ്റെ ബാനറിൽ ബിനു ക്രിസ്റ്റഫർ നിർമിക്കുന്ന ആദ്യ ചിത്രത്തിൻ്റെ പൂജ ചടങ്ങുകൾ നടന്നു. ഇന്ന് രാവിലെ 9 മണിക്കും 10 മണിക്കും ഇടയിൽ ഇടപള്ളിയിൽ ഉള്ള ശ്രീ അഞ്ചുമന ദേവി ക്ഷേത്രത്തിൽ വെച്ചാണ് പൂജ നടന്നത്. ബ്ലസൺ എൽസ സംവിധാനം ചെയ്യുന്ന ചിത്രം രചിച്ചിരിക്കുന്നത് ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെയെല്ലാം ശ്രദ്ധ നേടിയ അഭിഷേക് ശ്രീകുമാർ ആണ്.

ബിഗ് ബോസ് സീസൺ 7 താരങ്ങളുടെ സാന്നിധ്യം കൊണ്ടും പൂജ ചടങ്ങ് ശ്രദ്ധേയമായിരുന്നു. വി.ജെ മൂവി മേക്കേഴ്‌സ് അവതരിപ്പിക്കുന്ന ഈ ചിത്രത്തിൻ്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാർ ജ്യോതികൃഷ്ണൻ. ആർ, വിനു കുമാർ ബി എന്നിവരാണ്. ചിത്രത്തെ താരനിര ഉൾപ്പെടെയുള്ള കൂടുതൽ വിവരങ്ങൾ വൈകാതെ പുറത്തുവിടും.

ഛായാഗ്രഹണം - സുരേഷ് കൊച്ചിൻ, എഡിറ്റിംഗ് - കപിൽ ഗോപാലകൃഷ്ണൻ, സംഗീതം - ശ്യാം ധർമ്മൻ, പ്രൊഡക്ഷൻ കൺട്രോളർ - ജയശീലൻ സദാനന്ദൻ, ആർട്ട് ഡയറക്ടർ - ഗ്ലേറ്റൺ പീറ്റർ, മേക്കപ്പ് - ജിജു കൊടുങ്ങല്ലൂർ, വസ്ത്രാലങ്കാരം - സുകേഷ് താനൂർ, ആക്ഷൻ - ജാക്കി ജോൺസൺ, സ്റ്റിൽസ് - ജയേഷ് പടിച്ചാൽ, നൃത്തസംവിധാനം - റെക്സ്, പിആർഒ - വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ, സ്റ്റുഡിയോ - കെജിഎഫ്.

Content Highlights: Aura Movies' Inaugural Film Production Begins with Pooja Ceremony

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article