ബിടിഎസ് താരങ്ങള്‍ ഫുള്‍ ഫോമില്‍ തന്നെ; Are You Sure സീസണ്‍ 2 യുമായി ജിമിനും ജങ്കൂക്കും എത്തുന്നു

2 months ago 3

Authored by: അശ്വിനി പി|Samayam Malayalam5 Nov 2025, 4:32 pm

വളരെ വിജയകരമായിരുന്നു ജിമിന്റെയും ജങ്കൂക്കിന്റെയും ആര്‍ യു ഷുവര്‍ എന്ന ഷോ. ഇപ്പോഴിതാ സൈനിക സേവനത്തിന് ശേഷം വിയറ്റ്‌നാമിലേക്കും സ്വിറ്റ്‌സര്‍ലാന്റിലേക്കും നടത്തിയ വിശേഷങ്ങളുമായി സീസണ്‍ 2 വരുന്നു

jimin jungkookജിമിനും ജങ്കൂക്കും
ബിടിഎസ് താരങ്ങള്‍ എല്ലാം പഴയ സ്വാഗിലേക്ക് തിരിച്ചെത്തുകയാണ്. രണ്ട് രണ്ടര വര്‍ഷം മാറ്റിവച്ച ഓരോന്നും പൊടി തട്ടിയെടുക്കുന്നു. പുതിയ ആല്‍ബം 2026 മാര്‍ച്ചില്‍ വരാനിരിക്കെ, ഓരോരുത്തരുടെയും സോളോ കണ്‍സേര്‍ട്ട് ഒക്കെ നേരത്തെ വന്നിരുന്നു. ജിനിന്റെ കണ്‍സേര്‍ട്ട് ആണ് ഏറ്റവുമൊടുവില്‍ വന്‍ ആഘോഷമായത്. ഇനി ജങ്കൂക്കിന്റെ ആദ്യ സോളോ റെക്കോഡിങ് സൃഷ്ടിയായ ഗോള്‍ഡണ്‍ ഇന്ത്യയില്‍ തുടക്കം കുറിക്കുന്നു എന്ന വാര്‍ത്ത വന്ന സന്തോഷത്തിലാണ് ആരാധകര്‍.

പിന്നാലെ ഇതാ ജിമിനും ജങ്കൂക്കും തങ്ങളുടെ Are You Sure? എന്ന ട്രാവല്‍ വ്‌ളോഗ് പരിപാടിയുമായി തിരിച്ചെത്തുന്നു. ബിടിഎസിന്റെ ഏഴ് അംഗങ്ങളില്‍ ജിമിനും ജങ്കൂക്കും പരസ്പരം വളരെ കണക്ടഡ് ആണ്. ഇരുവരും ഒന്നിച്ചാണ് സൈനിക സേവനത്തില്‍ ജോയിന്‍ ചെയ്തതും പുറത്തിറങ്ങിയതുമെല്ലാം. അതിന് ശേഷം രണ്ടുപേരും ഒന്നിച്ച് വേള്‍ഡ് ടൂറും നടത്തിയിരുന്നു.

Also Read: നന്നായി തടി വച്ചു, പിന്നീടെങ്ങനെ കുറച്ചെടുത്തു; ലുക്ക് മെയിന്റെയിന്‍ ചെയ്തു പോകുന്നതിനെ കുറിച്ച് ഭാവന

വിയറ്റ്‌നാമിലും സ്വിറ്റ്‌സര്‍ലാന്റിലും എല്ലാം യാത്ര ചെയ്ത ജിമിനും ജങ്കൂക്കും അവിടെയുള്ള വിശേഷങ്ങള്‍ കുറച്ചൊക്കെ നേരത്തെ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരുന്നു. അപ്പോള്‍ തന്നെ Are You Sure? എന്ന ഷോ തിരിച്ചുവരുന്നതിനെ സംബന്ധിച്ച ചര്‍ച്ചകളും നടന്നു. ഇതിന്റെ ആദ്യ സീസണ്‍ വന്‍ ഹിറ്റായിരുന്നു. വിയറ്റ്‌നാമിലും സ്വിറ്റ്‌സര്‍ലാന്റിലും നടത്തിയ യാത്ര രണ്ടാം സീസണായി ഡിസംബര്‍ 3 ന് ജിയോ ഹോട്‌സ്റ്റാറില്‍ സ്ട്രീമിഹ് ചെയ്യും എന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

Also Read: അനാര്‍ക്കലിയിലെ സുന്ദരി നാദിറ മെഹറിന്‍ തന്നെയാണോ ഇത്; പൃഥ്വിരാജിന്റെ നായികയുടെ പുതിയ ചിത്രങ്ങള്‍ വൈറലാവുന്നു

ഐസിസി യോഗത്തില്‍ പണി കിട്ടുമെന്ന് പേടി; മുങ്ങാന്‍ മുഹ്സിന്‍ നഖ്വി


തുടര്‍ച്ചയായി നാല് ആഴ്ചകളിലായി രണ്ട് എപ്പിസോഡുകളായിട്ടായിരിക്കും വീഡിയോ പുറത്തുവരുന്നത്. കുറഞ്ഞ ബജറ്റില്‍ നടത്തിയ മനോഹരമായ ഒരു യാത്രയുടെ വിവരണങ്ങളും വിശേഷങ്ങളുമായിരിക്കും അത്. 12 ദിവസത്തെ യാത്രയില്‍ ഒരു 'മിനിമലിസ്റ്റിക്' ആശയം ഉണ്ടായിരിക്കും, അവരുടെ പരിമിതമായ ലഗേജില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യും. സൈനിക സേവനത്തിന് മുമ്പുള്ള സീസണ്‍ 1 മുതല്‍ അവര്‍ എങ്ങനെ മാറിയെന്നും സൈനിക സേവനം എത്രത്തോളം വ്യക്തി ജീവിതത്തെ സ്വാധീനിച്ചു എന്നതുമൊക്കെയായിരിക്കും വീഡിയോയില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുക.
അശ്വിനി പി

രചയിതാവിനെക്കുറിച്ച്അശ്വിനി പിസമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസറാണ് അശ്വിനി പി. 2013 ലാണ് പത്രപ്രവർത്തക എന്ന നിലയിലുള്ള കരിയർ ആരംഭിച്ചത്. വൺഇന്ത്യ - ഫിൽമിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളിൽ പ്രവ‍ൃത്തിച്ചു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനുമാണ് താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. സിനിമ ചർച്ചകളിൽ പങ്കെടുത്തിട്ടുണ്ട്. നവമാധ്യമ രംഗത്ത് പന്ത്രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കുക

Read Entire Article