ബിടിഎസ് താരങ്ങൾ ഇന്ത്യയിലേക്ക്? വേൾഡ് ടൂർ നടത്തുന്ന രാജ്യങ്ങളുടെ ലിസ്റ്റിൽ ഒന്ന്!

3 months ago 5

Authored by: അശ്വിനി പി|Samayam Malayalam21 Oct 2025, 6:54 pm

വേൾഡ് ടൂറിന്റെ ഭാ​ഗമായി ബിടിഎസ് താരങ്ങൾ ഇന്ത്യയിലേക്കും വരുന്നതായി റിപ്പോർട്ടുകൾ. മുംബൈയിൽ ബിടിഎസ് താരങ്ങളുടെ പെർഫോമൻസ് ഉണ്ടാവും

bts satellite   tourബിടിഎസ്
ബിടിഎസ് താരങ്ങൾ തങ്ങളുടെ പുതിയ ആൽബം റിലീസിന്റെ തിരക്കുകളിലാണ്. അതിനിടയിൽ ഏഴവർ സംഘം വേൾഡ് ടൂർ നടത്താൻ പോകുന്നതായ വിവരങ്ങൾ പുറത്തുവന്നിരുന്നു. ഇരുപത് രാജ്യങ്ങളിലായാമ് നിലവിലെ പ്ലാൻ. അത് ഏതൊക്കെയാണ് എന്ന കാര്യത്തിൽ ഒരു ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. അതിനിടയിൽ ഇതാ ആ ലിസ്റ്റിൽ ഇന്ത്യയുടെ പേരും

ഏതൊക്കെ രാജ്യങ്ങളിലാണ് വേൾഡ് ടൂർ നടത്താൻ പോകുന്നത് എന്ന കാര്യത്തിൽ, ബിടിഎസിന്റെ ഏജൻസിയായ ബിഗ്ഹിറ്റ് മ്യൂസിക് ഒരു സ്ഥിരീകരണം നൽകിയിട്ടില്ല. സിയോൾ ടോക്കിയോ, ബാങ്കോക്ക്, ലോസ് ആ‍ഞ്ചൽസ്, ന്യൂയോർക്ക് സിറ്റി, ചിക്കാഗോ, ലണ്ടൻ, പാരിസ്, മെക്സിക്കോ സിറ്റി, ഹോങ് കോങ്, സിംഗപൂർ, സിഡ്നി, മണാലിയ, ബെർലിൻ, ടോറന്റോ എന്നിങ്ങനെയുള്ള സ്ഥലങ്ങളിലാണ് വേൾഡ് ടൂർ നടക്കുന്നത്, അതിൽ മുംബൈയുടെ പേരും കണ്ടതാണ് ഇന്ത്യയിലെ ആരാധകരെ ആവേശഭരിതരാക്കുന്നത്.

Also Read: 119 തുന്നിക്കെട്ടുകളുണ്ട് എന്റെ ശരീരത്തിൽ, ആ സിനിമയ്ക്ക് ശേഷം ഇനി ഞാനില്ല എന്ന് കരുതി; വിശാൽ പറയുന്നു

ബിടിഎസിന്റെ വേൾഡ് ടൂറിൽ നിന്ന് ഇന്ത്യയെ ഒഴിവാക്കി എന്നായിരുന്നു ആദ്യം കരുതിയത്. എന്നാൽ മുംബൈ ലിസ്റ്റിൽ വന്നതോടെ അപ്രതീക്ഷിത സന്തോഷമാണ് ആരാധകർക്ക്. കെ-പോപ്പ് കമ്പനികൾ പതിവ് ടൂറിംഗിനായി പലപ്പോഴും അവഗണിക്കുന്ന ഒരു രാജ്യമാണിത്. എന്നാൽ, ബിടിഎസ് ഇന്ത്യയിൽ പെർഫോമൻസ് നടത്താനുള്ള ആഗ്രഹം ആവർത്തിച്ച് പ്രകടിപ്പിച്ചിരുന്നു.

2020 ഏപ്രിൽ മുതൽ അടുത്ത വർഷം വരെ നടക്കാനിരുന്നതും ഇതുവരെയുള്ളതിൽ വച്ച് ഏറ്റവും വലിയ ഒന്നായി കണക്കാക്കപ്പെടുന്നതുമായ മാപ്പ് ഓഫ് ദി സോൾ ടൂറിന്റെ ഭാഗമായിരുന്നു ഇന്ത്യയിൽ ബിടിഎസ് താരങ്ങൾ വരാനുള്ള സാധ്യതയുണ്ടായിരുന്നു. എന്നാൽ കോവിഡ്-19 പാൻഡെമിക് കാരണം ടൂർ റദ്ദാക്കുകയായിരുന്നു.

സത്യൻ അന്തിക്കാട് സിനിമകളിലെ മാജിക് സംഭവിക്കുന്നത് എവിടെയാണ്?


2026 മാർച്ച് മാസത്തോടെ ബിടിഎസിന്റെ പുതിയ ആൽബം പുറത്തിറങ്ങും എന്നാണ് വിവരം. സൈനിക സേവനം പൂർത്തിയാക്കിയതിന് ശേഷം, ഏഴു പേരും ഒന്നിച്ച് ചെയ്യുന്ന ആദ്യത്തെ ആൽബം, മൂന്ന് വർഷത്തിന് ശേഷം വരുന്നു എന്ന എക്സൈറ്റ്മെന്റിലാണ് ആരാധകർ. അതിന് ശേഷമായിരുന്നു വേൾഡ് ടൂർ എന്നാണ് നിലവിലെ വിവരം
അശ്വിനി പി

രചയിതാവിനെക്കുറിച്ച്അശ്വിനി പിസമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസറാണ് അശ്വിനി പി. 2013 ലാണ് പത്രപ്രവർത്തക എന്ന നിലയിലുള്ള കരിയർ ആരംഭിച്ചത്. വൺഇന്ത്യ - ഫിൽമിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളിൽ പ്രവ‍ൃത്തിച്ചു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനുമാണ് താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. സിനിമ ചർച്ചകളിൽ പങ്കെടുത്തിട്ടുണ്ട്. നവമാധ്യമ രംഗത്ത് പന്ത്രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കുക

Read Entire Article