Authored by: അശ്വിനി പി|Samayam Malayalam•30 Sept 2025, 7:10 pm
ബ്ലാങ്ക്പിങ്കിന്റെയൊക്കെ വേൾഡ് ടൂറും ഷോകളും ആരാധകർ കണ്ടതാണ്. ഇനി അടുത്ത ഊഴം ബിടിഎസ് താരങ്ങളുടേതാണ്. 2026 ൽ ബിടിഎസ് താരങ്ങളും വേൾഡ് ടൂറിന് ഇറങ്ങുന്നു
ബിടിഎസ്2026 ൽ പുറത്തിറങ്ങാനിരിയ്ക്കുന്ന പുതിയ ആൽബത്തിന്റെ റെക്കോഡിങമായി ബന്ധപ്പെട്ട് മൂന്ന് - നാല് മാസത്തോളം ഏഴവർ സംഘവും ലോസ് ആഞ്ചൽസിൽ ആയിരുന്നു. അതിന് മുൻപ് മൈന്റ് റിലീഫിന് വേണ്ടി വിദേശ യാത്രകളൊക്കെ തിരിച്ചെത്തിയതിന് ശേഷമാണ് പുതിയ രെക്കോഡിങിലേക്ക് കയറിയത്. റെക്കോഡിങിനൊപ്പം ലോസ് ആഞ്ചൽസിൽ സമയം ചെലവഴിക്കുന്ന ചിത്രങ്ങളും ഓരോരുത്തരും പങ്കുവച്ചുകൊണ്ടേയിരുന്നു.
Also Read: അർജുൻ സാരഥി സാക്ഷാൽ കൃഷ്ണൻ തന്നെ! ഗർഭാവസ്ഥയിൽ തന്നെ തിരിച്ചറിഞ്ഞു; മൂന്നാം വയസിൽ അത്ഭുതമായ ബാലൻലോസ് ആഞ്ചൽസിലെ റെക്കോഡിങ് പൂർത്തിയാക്കി ഏഴുപേരും സൗത്ത് കൊറിയയിലേക്ക് തിരിച്ചെത്തിയിരുന്നു. ഇപ്പോഴിതാ ഏഴുപേരും വേൾഡ് ടൂറിന് ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. 2026 മെയ് മാസം മുതൽ ഡിസംബർ വരെ എട്ട് മാസത്തെ വേൾഡ് ടൂർ ആണ് പ്ലാൻ ചെയ്തിരിയ്ക്കുന്നത് എന്നാണ് വിവരം. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി പരമാവധി ഷോകൾ നടത്തും. ഏഴുപേരും പഴയ ഫോമിൽ, എനർജെറ്റിക് ആയി തിരിച്ചുവരുന്നതും കാത്തിരിയ്ക്കുകയാണ് ആരാധകർ.
Also Read: കാണാൻ പൂവ് പോലെയാണെങ്കിലും ദേവയാനി ഭയങ്കരിയാണ് എന്ന് ഭർത്താവ് രാജ്കുമാർ; വീടിനും മക്കൾക്കും തനിക്കും വേണ്ടി ഒതുങ്ങിയിരിക്കുന്നതാണ്
US Protest: ഞങ്ങൾ അപകടകാരികളല്ല! പ്രതിഷേധക്കാർക്കെതിരെ ട്രംപിന്റെ നുണപ്രചാരണം!
നിലവിൽ ബിടിഎസ് താരങ്ങളിൽ ചിലർ ഇപ്പോൾ നടന്നുകൊണ്ടിരിയ്ക്കുന്ന പാരീസ് വീക്കിലും ശ്രദ്ധ നേടിയിരുന്നു. പാട്ടുകൾക്കൊപ്പം ബിടിഎസ് താരങ്ങളുടെ ഡാൻസും ഫാഷനും സ്റ്റൈലും എല്ലാം ഫോളോ ചെയ്യുന്നവരാണ് ആരാധകർ. അതിനിടയിൽ പല പ്രണയ ഗോസിപ്പുകളും വി, ജിമിൻ എന്നിവരെ സംബന്ധിച്ച് പുറത്തുവന്നിരുന്നു. എന്നാൽ അതിനെയൊന്നും വകവയ്ക്കാതെ തങ്ങളുെട കരിയറുമായി മുന്നോട്ടു പോകുകയായിരുന്നു ഏഴുപേരും.

രചയിതാവിനെക്കുറിച്ച്അശ്വിനി പിസമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസറാണ് അശ്വിനി പി. 2013 ലാണ് പത്രപ്രവർത്തക എന്ന നിലയിലുള്ള കരിയർ ആരംഭിച്ചത്. വൺഇന്ത്യ - ഫിൽമിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളിൽ പ്രവൃത്തിച്ചു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനുമാണ് താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. സിനിമ ചർച്ചകളിൽ പങ്കെടുത്തിട്ടുണ്ട്. നവമാധ്യമ രംഗത്ത് പന്ത്രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കുക





English (US) ·