Authored by: അശ്വിനി പി|Samayam Malayalam•26 Nov 2025, 4:58 pm
ബിടിഎസ് എന്നാല്‍ ഇന്നത്തെ ജനറേഷന് ഒരു ആഘോഷമാണ്. ആ ബിടിഎസ് പിരിച്ചു വിടുന്നു എന്ന് ലീഡര്‍ ആയ ആര്‍എം പറയാനുണ്ടായ സാഹചര്യം എന്താണ്
ആർഎംനിലവിലിപ്പോള് സൈനിക സേവനം പൂര്‍ത്തിയാക്കി തിരിച്ചെത്തിയതിന് ശേഷം, മൂന്ന് വര്‍ഷത്തെ ഇടവേള കഴിഞ്ഞ് ബിടിഎസിന്റെ ഒരു ആല്‍ബം പുറത്തിറങ്ങുന്നതിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ലോസ് ആഞ്ചല്‍സില്‍ എല്ലാം പോയി പൂര്‍ത്തിയാക്കിയ ആല്‍ബം 2026 മാര്‍ച്ച് മാസത്തോടെ പുറത്തിറങ്ങും. എത്തരത്തിലുള്ളതായിരിക്കും ആല്‍ബം, എന്തൊക്കെയായിരിക്കും സംസ്‌പെന്‍സ് എന്നുള്ളത് ആരാധകര്‍ ആകാംക്ഷയോടെ നോക്കി കാണുന്ന ഒന്നാണ്.
Also Read: ജീവിതത്തില്‍ എല്ലാം നമുക്ക് കിട്ടില്ല, ചിലതൊക്കെ നാഷ്ടപ്പെടേണ്ടി വരും; പേഴ്‌സണല്‍ ലൈഫ് എപ്പോഴും മാറ്റി വയ്ക്കുന്നതിനെ കുറിച്ച് കീര്ത്തിഅതിനിടയില് ഇന്ത്യയുള്‍പ്പടെയുള്ള രാജ്യങ്ങളില്‍ ബിടിഎസ് വേള്‍ഡ് ടൂറും നടത്തുന്നുണ്ട്. മൊത്തത്തില്‍ ബിടിഎസ് ആര്‍മി ആഘോഷത്തില്‍ നില്‍ക്കുമ്പോഴാണ് ബിടിഎസ് പിരിച്ചുവിടുന്നു എന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടത്. എന്താണ് സംഭവം?
കഴിഞ്ഞ ദിവസം ബിടിഎസിന്റെ ലീഡറായ ആര്‍എംമ്മും ജിമിനും ആരാധകരുമായി ലൈവ് സ്ട്രീമിങില്‍ എത്തിയിരുന്നു. പ്രാക്ടീസ് സെഷനില്‍ നടത്തിയ ലൈവ് സ്ട്രീമിങില്‍ തുടക്കത്തില്‍ ഒറ്റ ഒരാള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇതെന്താ ഒരാള്‍ മാത്രം, നമ്മുടെ ഗ്യാങ് എവിടെ, ആരും എന്താണ് വരാത്തത് എന്ന തരത്തില്‍ ജിമിനും ആര്‍ എമ്മും തമാശകള്‍ പറയുകയാണ്. ആരും വരുന്നില്ല എങ്കില്‍ നമുക്ക് ബിടിഎസ് പിരിച്ചു വിടാം എന്ന് അപ്പോള്‍ ആര്‍ എം പറയുകയും ചെയ്യുന്നു.
യുഎഇയിൽ സാധാരണക്കാരനും ഒറ്റയടിക്ക് പണക്കാരനാകാം; അറിയാം ഈ 3 വഴികൾ
തീര്‍ത്തും തമാശ രൂപത്തില്‍ പറഞ്ഞ ആ വീഡിയോ ക്ലിപ് ആണ് ഇപ്പോള്‍ വൈറലാവുന്നത്. ഒരു തരത്തിലും ബിടിഎസ് പിരിച്ചുവിടാനുള്ള പ്ലാനില്ല. ആരാധകരുമായുള്ള സൗഹൃദ സംഭാഷണത്തില്‍ വളരെ തമാശയോടെ ആര്‍എം പറഞ്ഞ കാര്യങ്ങളാണവ. പിന്നീട് ആരാധകര്‍ ലൈവ് സ്ട്രീമിങില്‍ എത്തുകയും തങ്ങളുടെ പ്രിയപ്പെട്ട ഗായകരോട് സംസാരിക്കുകയും ചെയ്യുന്നുണ്ട്. വരാന്‍ പോകുന്ന ആല്‍ബം വളരെ നല്ല രീതിയില്‍ വന്നിട്ടുണ്ട് എന്നാണ് ജിമിന്‍ പറഞ്ഞത്. വസന്തകാലത്തെ ആസ്പദമാക്കിയുള്ള ആല്‍ബമാണ് എന്ന സൂചന ആര്‍എമ്മിം നല്‍കിയിട്ടുണ്ട്.

രചയിതാവിനെക്കുറിച്ച്അശ്വിനി പിസമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസറാണ് അശ്വിനി പി. 2013 ലാണ് പത്രപ്രവർത്തക എന്ന നിലയിലുള്ള കരിയർ ആരംഭിച്ചത്. വൺഇന്ത്യ - ഫിൽമിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളിൽ പ്രവൃത്തിച്ചു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനുമാണ് താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. സിനിമ ചർച്ചകളിൽ പങ്കെടുത്തിട്ടുണ്ട്. നവമാധ്യമ രംഗത്ത് പന്ത്രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കുക





English (US) ·