ബേസില്‍ ജോസഫ് എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ആദ്യ ചിത്രം; കാസ്റ്റിങ് കോള്‍ പുറത്ത്

4 months ago 4

17 September 2025, 11:30 AM IST

basil-joseph-new-movie

Photo: Special arrangement

ടനും സംവിധായകനുമായ ബേസില്‍ ജോസഫ് ആദ്യമായി നിര്‍മിക്കുന്ന ചിത്രത്തിന്റെ കാസ്റ്റിങ് കോള്‍ പുറത്ത്. ഡോ. അനന്തു എന്റര്‍ടെയ്ന്‍മെന്റ്സിന്റെ ബാനറില്‍ അനന്തു എസ്സിനൊപ്പം ചേര്‍ന്നാണ് ബേസില്‍ ജോസഫ് ആദ്യ ചിത്രം നിര്‍മിക്കുന്നത്. 'മാസ്സ് ബങ്ക് അടിക്കാന്‍ പറ്റിയ മാസ്സ് പിള്ളേര്‍ വേണം' എന്ന കുറിപ്പോടെയാണ് ഈ ചിത്രത്തിന്റെ കാസ്റ്റിങ് കോള്‍ പുറത്തുവിട്ടിരിക്കുന്നത്.

18 മുതല്‍ 26 വയസ്സ് വരെ പ്രായമുള്ള യുവതീ-യുവാക്കളില്‍ നിന്നാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. താല്‍പര്യമുള്ളവര്‍ അവരുടെ ഫോട്ടോസ്, 1 മിനിറ്റില്‍ കവിയാത്ത പെര്‍ഫോമന്‍സ് വീഡിയോ എന്നിവ ഒക്ടോബര്‍ 10 -നുള്ളില്‍ basilananthuproduction01@gmail.com എന്ന ഇമെയില്‍ വിലാസത്തിലേക്ക് അയക്കാന്‍ ആണ് കാസ്റ്റിങ് കോളില്‍ നിര്‍ദേശിച്ചിരിക്കുന്നത്.

കോളേജ് പശ്ചാത്തലത്തിലാണ് ചിത്രത്തിന്റെ കഥ നടക്കുന്നത്. രണ്ട് ദിവസം മുമ്പ് തന്റെ പ്രൊഡക്ഷന്‍ ഹൗസിന്റെ ലോഗോ ലോഞ്ച് ചെയ്യവെയാണ് ചിത്രത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ബേസില്‍ വെളിപ്പെടുത്തിയത്. താന്‍ നിര്‍മിക്കുന്ന ആദ്യ ചിത്രത്തില്‍, ബേസില്‍ അഭിനയിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ചിത്രത്തിന്റെ ടൈറ്റില്‍ ടീസര്‍, താരനിര, സങ്കേതിക പ്രവര്‍ത്തകര്‍ എന്നിവരെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വൈകാതെ പുറത്തുവിടും. പിആര്‍ഒ- വൈശാഖ് സി. വടക്കെവീട്, ജിനു അനില്‍കുമാര്‍.

Content Highlights: Basil Joseph`s Film Casting Call

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article