ബോളിവുഡിലെ ഏറ്റവും ചെലവേറിയ സിനിമ, നായികയാവാൻ സിഡ്നി സ്വീനിക്ക് വാ​ഗ്ദാനം ചെയ്തത് 530 കോടി രൂപ !

4 months ago 4

ഹോളിവു‍ഡ് താരം സിഡ്നി സ്വീനി ബോളിവുഡിന്റെ ഭാ​ഗമാകാനൊരുങ്ങുന്നുവെന്ന് റിപ്പോർട്ട്. ബോളിവുഡിലെ ഏറ്റവും ചെലവേറിയ ചിത്രത്തിന്റെ ഭാ​ഗമാകുമെന്നും ഇതിനായി 530 കോടി രൂപയാണ് സിഡ്നിക്ക് ഓഫർ ചെയ്തിരിക്കുന്നതെന്നുമാണ് 'ദി സൺ' റിപ്പോർട്ട് ചെയ്തത്.

ബോളിവുഡിൽ ഇതുവരെ പുറത്തിറങ്ങിയതിൽ വച്ച് ഏറ്റവും ചെലവേറിയ ചിത്രമായിരിക്കും ഇതെന്നാണ് റിപ്പോർട്ടിലുള്ളത്. ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കാൻ അഥവാ 530 കോടി രൂപയാണ് ഒരു പ്രൊഡക്ഷൻ കമ്പനി വാ​ഗ്ദാനം ചെയ്തിരിക്കുന്നത് എന്നും പറയുന്നുണ്ട്.

സിഡ്നി താരമാവുന്നതോടെ ചിത്രത്തിന്റെ സ്വീകാര്യത കൂടും എന്നു കരുതിയാണ് താരത്തെ സമീപിച്ചിരിക്കുന്നതെന്നാണ് പറയപ്പെടുന്നത്. ഇന്ത്യൻ സെലിബ്രിറ്റിയുമായി പ്രണയത്തിലാവുന്ന അമേരിക്കൻ യുവതിയായായിരിക്കും സിഡ്നി ചിത്രത്തിൽ എത്തുകയെന്നും റിപ്പോർട്ടിലുണ്ട്.

2026 തുടക്കത്തോടെ ന്യൂയോർക്ക്, പാരീസ്, ദുബായ് എന്നിവിടങ്ങളിലായി ചിത്രീകരണം ആരംഭിക്കുമെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. വൻതുക പ്രതിഫലമായി വാ​ഗ്ദാനം ചെയ്തത് സിഡ്നിയെ ഞെട്ടിച്ചിട്ടുണ്ടെന്നും ദി സണ്ണിലെ റിപ്പോർട്ടിൽ പറയുന്നു.

അമേരിക്കൻ നടിയായ സിഡ്നി സ്വീനി ദ ഹാൻഡ്മെയ്ഡ്സ് ടെയിൽ, ഷാർപ്പ് ഒബ്ജക്ട്സ്, എവരിവിം​ഗ് സക്സ് തുടങ്ങിയ ടെലിവിഷൻ പരമ്പരകളിലൂടെയാണ് കൂടുതൽ ശ്രദ്ധ പിടിച്ചുപറ്റിയത്. 2019-ൽ വൺസ് അപ്പോൺ എ ടൈം ഇൻ ഹോളിവു‍ഡ് എന്ന ചിത്രത്തിലും അഭിനയിച്ചു. യൂഫോറിയ, ദി വൈറ്റ് ലോട്ടസ് എന്നീ ടെലിവിഷൻ പരമ്പരകളിലെ അഭിനയത്തിന് എമ്മി അവാർഡുകൾ ഉൾപ്പെടെ ലഭിച്ചിട്ടുണ്ട്.

Content Highlights: Hollywood prima Sydney Sweeney reportedly offered ₹530 crore for a large Bollywood film

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article