ഭഭബയെ പിന്നിലാക്കി കളങ്കാവൽ! ബോക്സ്ഓഫീസ് തൂത്തുവാരി മമ്മൂട്ടി ചിത്രം; 80 കോടി പിന്നിട്ട് കുതിപ്പ് തുടർന്ന് ചിത്രം

4 weeks ago 3
ബോക്സ് ഓഫീസിൽ 80 കോടി പിന്നിട്ട് കളങ്കാവൽ . നാലാം ആഴ്‌ചയും ഹൗസ്‌ഫുൾ ആയി ഓടുന്ന ചിത്രം നൂറുകോടിയിൽ എത്തുമെന്നാണ് അണിയറപ്രവർത്തകരുടെ വിശ്വാസം. റിലീസ് ചെയ്ത് പതിനേഴാം ദിവസവും വമ്പൻ പ്രേക്ഷക പിന്തുണയാണ് ചിത്രത്തിന് ലഭിക്കുന്നത്. ഈ അടുത്ത് റിലീസ് ചെയ്ത ഭ.ഭ.ബ ഇതുവരെ 41 കോടി 30 ലക്ഷം രൂപയാണെന്നാണ് റിപ്പോർട്ട്.

2025 ഡിസംബർ 5 ന് റിലീസ് ചെയ്ത കളങ്കാവൽ സ്വന്തം കേരളത്തിൽ മാത്രം 35.50 കോടി രൂപയും ഇന്ത്യയുടെ മറ്റ് ഭാഗങ്ങളിൽ നിന്ന് ഏകദേശം 6.90 കോടി രൂപയും നേടി, മിഡിൽ ഈസ്റ്റിൽ മികച്ച പ്രകടനം കാഴ്ചവച്ച ചിത്രം , ഇതുവരെ 3.37 മില്യൺ യുഎസ് ഡോളറിലധികം നേടിയെടുത്തു. വിദേശ ബോക്സ് ഓഫീസ് കളക്ഷൻ 4.25 മില്യൺ യുഎസ് ഡോളറിലെത്തി, അതായത് 38.25 കോടി രൂപ. അതോടെ 17 ദിവസാവസനത്തോടെ കളങ്കാവലിന്റെ ലോകമെമ്പാടുമുള്ള കളക്ഷൻ 80.65 കോടി രൂപയായി.

കളങ്കാവൽ ഇത്രയും കോടികൾ കൊയ്തെടുത്തതോടെ , മമ്മൂക്കയുടെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ മൂന്നാമത്തെ ചിത്രമായി കളങ്കാവൽ മാറി . നിലവിൽ ഭീഷ്മ പർവ്വത്തിനും കണ്ണൂർ സ്ക്വാഡിനും പിന്നിലാണ് ഇത്. നിലവിലെ ട്രെൻഡുകൾ അനുസരിച്ച്, ചിത്രം ഉടൻ തന്നെ കണ്ണൂർ സ്ക്വാഡിനെ (82 കോടി രൂപ) മറികടക്കും. 2025 ലെ ക്രിസ്മസ് റിലീസുകൾക്ക് ശേഷം കേരളത്തിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ കഴിഞ്ഞാൽ, ഭീഷ്മ പർവ്വത്തിന്റെ 85 കോടി രൂപയെ മറികടന്ന് മമ്മൂട്ടിയുടെ ഏറ്റവും വലിയ കളക്ഷൻ നേടാനുള്ള ശക്തമായ സാധ്യതയും ഇപ്പോഴുണ്ട്.

കുറുപ്പ്ന്റെ കഥ ഒരുക്കി ശ്രദ്ധ നേടിയ ജിതിൻ കെ ജോസ് ആദ്യമായി സംവിധാനം ചെയ്ത ചിത്രം കൂടിയാണ് കളങ്കാവൽ. കുപ്രസിദ്ധമായ സയനൈഡ് മോഹൻ കേസിനെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയത്. ജിബിൻ ഗോപിനാഥ്, ബിജു പപ്പൻ, രെജിഷ വിജയൻ, ഗായത്രി അരുൺ, മാളവിക, ശ്രുതി രാമചന്ദ്രൻ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രമുഖ താരങ്ങൾ.

Read Entire Article