22 April 2025, 09:04 PM IST

അക്ഷയ് കുമാർ, പഹൽഗാമിൽ സുരക്ഷാ സേന | ഫോട്ടോ: AP
പഹൽഗാം: ജമ്മു കശ്മീരിലെ പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തെ അപലപിച്ച് നടൻ അക്ഷയ് കുമാർ. സംഭവത്തെ കൊടും ക്രൂരതയെന്നാണ് അക്ഷയ് കുമാർ വിശേഷിപ്പിച്ചത്. ജമ്മു കശ്മീരിലെ പഹൽഗാമിലുള്ള ബൈസാറനിലാണ് ഭീകരാക്രമണം ഉണ്ടായത്. വിനോദ സഞ്ചാരികൾക്കുനേരെയുണ്ടായ ഭീകരാക്രമണത്തിൽ 26 പേർ കൊല്ലപ്പെട്ടതായാണ് വിവരം.
പഹൽഗാമിൽ വിനോദസഞ്ചാരികൾക്ക് നേരെയുണ്ടായ ഭീകരാക്രമണത്തെക്കുറിച്ച് അറിഞ്ഞപ്പോൾ ഭയന്നുവിറച്ചു. ഇതുപോലുള്ള നിരപരാധികളെ കൊല്ലുന്നത് കൊടും ക്രൂരതയാണ്. അവരുടെ കുടുംബങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നു. അക്ഷയ് കുമാർ സോഷ്യൽ മീഡിയയിൽ കുറിച്ചു.
വിനോദ സഞ്ചാരികൾക്ക് നേരെ ഭീകരർ വെടിയുതിർക്കുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. മരണസംഖ്യ സംബന്ധിച്ച് ഔദ്യോഗിക കണക്കുകൾ സർക്കാർ പുറത്തുവിട്ടിട്ടില്ല. ആക്രമണത്തിൽ എൻഐഎ അന്വേഷണം നടത്തും.
ഭീകരാക്രമണത്തെ തുടർന്ന് പ്രദേശത്ത് നിരവധി വിനോദ സഞ്ചാരികൾ കുടുങ്ങിയിട്ടുണ്ട്. ഇതിൽ മലയാളികളും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് സ്ഥിരീകരിക്കാത്ത വിവരം. സമീപ വർഷങ്ങളിൽ സാധാരണക്കാരെ ലക്ഷ്യംവെച്ച് നടന്ന ആക്രമണത്തേക്കാൾ വളരെ വലുതാണ് പഹൽഗാമിലുണ്ടായതെന്ന് ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള പറഞ്ഞിരുന്നു.
Content Highlights: Akshay Kumar condemned Pahalgam panic attack
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·