ഭരത് മുരളി കള്‍ച്ചറല്‍ സെന്ററിന്റെ ചലച്ചിത്ര അവാര്‍ഡ് ജഗതി ശ്രീകുമാറിന്

2 weeks ago 3

കൊട്ടാരക്കര ആസ്ഥാനമായി പ്രവർത്തിക്കുന്ന ഭരത് മുരളി കള്‍ച്ചറല്‍ സെന്ററിന്റെ 14-ാമത് ചലച്ചിത്ര അവാര്‍ഡ് മലയാളത്തിന്റെ അഭിമാന നടന്‍ ജഗതി ശ്രീകുമാറിന് നല്‍കും. നടന്‍ മുരളിയുടെ പേരിലുള്ള ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡായി 25,000 രൂപയും ഫലകവും നല്‍കും.

വ്യാഴാഴ്ച വൈകിട്ട് നാലിന് ജഗതി ശ്രീകുമാറിന്റെ വസതിയില്‍ തിരക്കഥാകൃത്തും സംവിധായകനുമായ അടൂര്‍ ഗോപാലകൃഷ്ണന്‍ പുരസ്‌കാരം സമ്മാനിക്കും.

ചലച്ചിത്ര സംവിധായകരും എഴുത്തുകാരുമായ വിജയകൃഷ്ണന്‍ (ചെയര്‍മാന്‍), ആര്‍. ശരത്, മാധ്യമപ്രവര്‍ത്തകന്‍ പല്ലിശ്ശേരി, കള്‍ച്ചറല്‍ സെന്റര്‍ സെക്രട്ടറി വി.കെ. സന്തോഷ്‌കുമാര്‍ എന്നിവര്‍ അംഗങ്ങളായ ജൂറിയാണ് പുരസ്‌കാര ജേതാവിനെ തെരഞ്ഞെടുത്തത്.

Read Entire Article