ഭര്‍ത്താവിന്റെ കാര്യത്തില്‍ ഒരേ ഒരു കുറ്റബോധമേ എനിക്കുള്ളൂ, കുറച്ചുകൂടെ നേരത്തെ ആവേണ്ടതായിരുന്നു; പ്രണയ ജീവിതത്തെ കുറിച്ച് പദ്മപ്രിയ

9 months ago 9

Authored byഅശ്വിനി പി | Samayam Malayalam | Updated: 26 Mar 2025, 5:24 pm

30 ല്‍ എന്ത് റൊമാന്റിക് എന്ന് ചിന്തിച്ചിരുന്ന ആളാണ് ഞാന്‍. പ്രണയത്തിന്റെ പൊതു അച്ചടക്കങ്ങളെ കുറിച്ചൊന്നും എനിക്കറിയില്ലായിരുന്നു. അതെല്ലാം പഠിപ്പിച്ചത് എന്റെ പങ്കാളിയാണെന്ന് പദ്്മപ്രിയ പറയുന്നു

Samayam Malayalamപദ്മപ്രിയയുടെ പ്രണയ ജീവിതംപദ്മപ്രിയയുടെ പ്രണയ ജീവിതം
മലയാളിത്തമുള്ള ഒത്തിരി കഥാപാത്രങ്ങള്‍ ചെയ്ത് പ്രേക്ഷകര്‍ക്ക് പരിചിതയായ നടിയാണ് പദ്മപ്രിയ. കരിയറില്‍ മിന്നി നില്‍ക്കുമ്പോഴായിരുന്നു പഠനത്തിനായി നടി ബ്രേക്ക് എടുത്തത്. അതിനിടയില്‍ ഒരു പ്രണയ വിവാഹവും കഴിഞ്ഞു. തന്റെ സ്വകാര്യ ജീവിതത്തെ കുറിച്ച് അധികം എവിടെയും മനസ്സ് തുറന്ന് സംസാരിക്കാത്ത പദ്മപ്രിയ അടുത്തിടെ നല്‍കിയ ഒരു അഭിമുഖത്തില്‍ ഭര്‍ത്താവിനെ കുറിച്ചും പ്രണയത്തെ കുറിച്ചുമൊക്കെ വാചാലയായി.

Also Read: ബേസിക് സ്‌കില്‍സ് ഇല്ല, ക്ഷമ പറയില്ല, ഡ്രാമറ്റിക് ആണ്; ഭാര്യ ശോഭിതയെ കുറിച്ച് നാഗ ചൈതന്യ പറഞ്ഞത്, ഇത്രയ്ക്ക് അപമാനിക്കണോ എന്ന് സോഷ്യല്‍ മീഡിയ


ജീവിതത്തില്‍ വളരെ അധികം ക്ലാരറ്റിയുള്ള ആളാണ് ഞാന്‍. എന്ത് വേണം എന്നതിനെക്കാള്‍, എനിക്ക് എന്ത് വേണ്ട എന്ന കാര്യത്തില്‍ നല്ല ക്ലാരറ്റിയുണ്ട്. അങ്ങനെ ക്ലാരറ്റിയോടെ തിരഞ്ഞെടുത്തതാണ് പങ്കാളിയെയും എന്നാണ് പദ്മപ്രിയ പറഞ്ഞത്. 24 മണിക്കൂര്‍ ഇടപഴകിയതോടെ ഡേറ്റിങ് ചെയ്ത ഞങ്ങള്‍, 48 മണിക്കൂറിനുള്ളില്‍ കല്യാണം കഴിക്കാം എന്ന തീരുമാനത്തിലെത്തി. തീരുമാനം എല്ലാം പെട്ടന്നായിരുന്നുവെങ്കിലും കല്യാണത്തിന് വേണ്ടി ഒരു വര്‍ഷം കാത്തിരിക്കേണ്ടി വന്നു.

Also Read: തല കറങ്ങുന്നത് പോലെ തോന്നുന്നു എന്ന് പറഞ്ഞു, അപ്പോള്‍ തന്നെ വീണു മരിച്ചു; മനോജിന്റെ അവസാന നിമിഷം, കടുത്ത ഡിപ്രഷന്‍ നേരിട്ടിരുന്നു!

പല കാര്യത്തിലും ഞങ്ങള്‍ക്ക് വിപരീതാഭിപ്രായങ്ങളുണ്ട്. അദ്ദേഹം ഗുജറാത്തിയാണ് ഞാന്‍ തമിഴാണ്. കഴിക്കുന്ന ഭക്ഷണം മുതല്‍ പലതിലും ഞങ്ങള്‍ വ്യത്യസ്തരാണ്. ആ വിപരീതത്തിലും വരുന്ന സന്തോഷം ഗംഭീരമാണ്. പഠിക്കാന്‍ എനിക്ക് ഭയങ്കര ഇഷ്ടമാണ്, അത്രയ്ക്കധികം പഠനത്തെ ഇഷ്ടപ്പെടുന്ന ആളെ തന്നെ കിട്ടി. സപ്പോര്‍ട്ട് ആണോ എന്ന് ചോദിച്ചാല്‍, ഇന്നത്തെ കാലത്ത് അതെല്ലാം മസ്റ്റ് ആണ് എന്ന് പദ്മപ്രിയ പറയുന്നു.

ഭര്‍ത്താവിന്റെ കാര്യത്തില്‍ ഒരേ ഒരു കുറ്റബോധമേ എനിക്കുള്ളൂ, കുറച്ചുകൂടെ നേരത്തെ ആവേണ്ടതായിരുന്നു; പ്രണയ ജീവിതത്തെ കുറിച്ച് പദ്മപ്രിയ


30 വയസ്സില്‍ എന്ത് റൊമാന്റിക് എന്ന ചിന്താഗതിയായിരുന്നു എനിക്ക്. എന്നാല്‍ അദ്ദേഹം വളരെ റൊമാന്റിക് ആണെന്ന് പദ്മപ്രിയ പറയുന്നു. ഞങ്ങള്‍ക്ക് ഒരേ പ്രായമാണ്. പ്രണയത്തിന്റെ പൊതു അച്ചടക്കങ്ങളെ കുറിച്ചൊന്നും എനിക്കറിയില്ലായിരുന്നു, അതെല്ലാം പഠിപ്പിച്ചത് അദ്ദേഹമാണ്. ഞങ്ങള്‍ക്ക് പരസ്പരം ഞങ്ങളുടെ കൂട്ടുകെട്ട് ഇഷ്ടമാണ്. ഒറ്റക്കാര്യത്തിലേ എനിക്ക് കുറ്റബോധമുള്ള, ഇത്ര വൈകി എന്തുകൊണ്ടാണ് എന്റെ ജീവിതത്തിലേക്ക് വന്നത് എന്ന്, എന്റെ ടീനേജിലേ ജീവിതത്തിലേക്ക് വന്നിരുന്നുവെങ്കില്‍ ജീവിതം ഇതിലും രസകരമായിരുന്നേനെ എന്ന് ഞാന്‍ പറയാറുണ്ട്- പദ്മപ്രിയ പറഞ്ഞു.
അശ്വിനി പി

രചയിതാവിനെക്കുറിച്ച്അശ്വിനി പിഅശ്വിനി- സമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസർ ആയി പ്രവൃത്തിയ്ക്കുന്നു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനും താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. വണ്‍, ഇന്ത്യ ഫില്‍മിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളില്‍ പ്രവൃത്തിച്ചു. നവമാധ്യമ രംഗത്ത് പത്ത് വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കുക

Read Entire Article