ഭാര്യ കടുത്ത മോഹന്‍ലാല്‍ ഫാന്‍, ആദ്യം എന്റെ സിനിമയാണോ എമ്പുരാനാണോ കാണുന്നതെന്ന് അറിയില്ലെന്ന് വിക്രം

9 months ago 6

25 March 2025, 07:56 PM IST

Actor Vikram

വിക്രം | ഫോട്ടോ: സുധീർ മോഹൻ | മാതൃഭൂമി

ലോകമെമ്പാടുമുള്ള സിനിമാപ്രേമികൾ കാത്തിരിക്കുന്ന ചിത്രമാണ് മോഹന്‍ലാല്‍-പൃഥ്വിരാജ് കൂട്ടുകെട്ടില്‍ പിറക്കുന്ന മൂന്നാമത്തെ ചിത്രമായ എമ്പുരാൻ. മാര്‍ച്ച് 27-ന് ഈ ചിത്രത്തിനൊപ്പം മറ്റൊരു സിനിമ കൂടി വെള്ളിത്തിരയില്‍ എത്തുന്നുണ്ട്. എസ്.യു.അരുണ്‍ കുമാറിന്റെ സംവിധാനത്തില്‍ ചിയാന്‍ വിക്രം നായകനാകുന്ന തമിഴ് ചിത്രമായ വീര ധീര സൂരന്‍ ആണ് എമ്പുരാനൊപ്പം ഇറങ്ങുന്നത്. ഇതിനുപിന്നാലെ തന്നെ ഈദ് ചിത്രമായി സല്‍മാന്‍ ഖാന്റെ സിക്കന്ദറും മാര്‍ച്ച് 30-ന് പുറത്തിറങ്ങും.

സ്വന്തം ചിത്രം റിലീസാകുന്നതിന്റെ ത്രില്ലിനൊപ്പം തന്റെ ഇഷ്ടതാരമായ മോഹന്‍ലാലിന്റെ സിനിമയും തീയേറ്ററുകളില്‍ എത്തുന്നതിന്റെ സന്തോഷത്തിലാണ് വിക്രം. തന്റെയും ഭാര്യയുടെയും ഇഷ്ടതാരമാണ് മോഹന്‍ലാല്‍ എന്നാണ് അദ്ദേഹം പറയുന്നത്. ഇതിനിടെ അദ്ദേഹത്തെ കുഴപ്പിച്ച ഒരു ചോദ്യവും ഉയര്‍ന്നു. വിക്രമിന്റെ ഭാര്യ ഷൈലജ ബാലകൃഷ്ണന്‍ ആദ്യം കാണുന്നത് ഭര്‍ത്താവിന്റെ ചിത്രമായിരിക്കുമോ അതോ ഇഷ്ടതാരമായ മോഹന്‍ലാലിന്റേത് ആയിരിക്കുമോയെന്നായിരുന്നു ആ ചോദ്യം.

ഏത് സിനിമയാണ് ആദ്യം കാണേണ്ടതെന്ന് ഞാന്‍ അവളോട് ചോദിച്ചിരുന്നു. രണ്ടും കാണുമെന്നായിരുന്നു മറുപടി. ഞാനും രണ്ടും കാണും. ആദ്യം ഏതാണെന്ന് തീരുമാനിച്ചിട്ടില്ല. ഞാന്‍ കുറച്ചൊക്കെ മലയാളം സംസാരിക്കും. പക്ഷെ അവള്‍ നന്നായി സംസാരിക്കും. എന്നാല്‍, ഇപ്പോള്‍ മലയാളം, തമിഴ്, തെലുങ്ക് എന്നൊന്നുമില്ല. ഇന്ത്യയില്‍ എല്ലാം ഒരുപോലെ തന്നെയാണ് വ്യത്യസ്തമായ ഭാഷകളും സംസ്‌കാരങ്ങളുമെല്ലാം നമുക്ക് ആസ്വദിക്കാന്‍ സാധിക്കുമെന്നായിരുന്നു വിക്രമിന്റെ മറുപടി.

രണ്ട് സിനിമകളും പ്രേക്ഷകര്‍ ഒരുപോലെ സ്വീകരിക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. വലിയ താര നിരയുമായി ഒരുങ്ങുന്ന ചിത്രമാണ് എമ്പുരാന്‍. ഇന്ത്യയില്‍ നിന്നും വിദേശത്തുനിന്നുമുള്ള താരങ്ങള്‍ ഈ സിനിമയില്‍ എത്തുന്നുണ്ട്. വീര ധീര സൂരനിലും വലിയ താരസാന്നിധ്യമാണുള്ളത്. വിക്രമിനൊപ്പം എസ്.ജെ.സൂര്യ, സുരാജ് വെഞ്ഞാറമൂട് തുടങ്ങിയ നടന്മാരാണ് ഈ ചിത്രത്തിലുള്ളത്.

Content Highlights: Mohanlals Empuraan and Chiyaan Vikrams Veera Dheera Sooran releasing connected March 27th

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article