Authored by: അശ്വിനി പി|Samayam Malayalam•17 Nov 2025, 3:58 pm
വാരണാസിയുടെ ടൈറ്റില്‍ ലോഞ്ചിന് പ്രിയങ്ക ചോപ്ര എത്തിയപ്പോള്‍ എല്ലാ കണ്ണുകളും നടിയിലേക്ക് ആകര്‍ഷിച്ചിരുന്നു. പിന്നെ ഭര്‍ത്താവ് നിക്ക് ജോനസിന്റെ കാര്യം പറയേണ്ടതുണ്ടോ
നിക്ക് ജോനസും പ്രിയങ്ക ചോപ്രയുംനീണ്ട ഇടവേളയ്ക്ക് ശേഷം ഇന്ത്യയിലേക്ക് തിരിച്ചെത്തി ചെയ്യുന്ന ചിത്രമാണ് വാരണാസി. എസ് എസ് രാജമൗലി സംവിധാനം ചെയ്യുന്ന ചിത്ത്രതിന്റെ ലോഞ്ചിങ് ചടങ്ങ് കഴിഞ്ഞ ദിവസം പ്രൗഢഗംഭീരമായിട്ടാണ് നടന്നത്. മഹേഷ് ബാബു നായകനായി എത്തുന്ന ചിത്രത്തില്‍ പൃഥ്വിരാജ് സുകുമാരനാണ് വില്ലന്‍. ചിത്രത്തിന്റെ ഗ്ലംപസിനെല്ലാം വലിയ സ്വീകരണമാണ് ലഭിക്കുന്നത്.
Also Read: മനോഹരമായ ഫോട്ടോഷൂട്ട് ചിത്രങ്ങളിലൂടെ ആ സന്തോഷ വാര്‍ത്ത പങ്കുവച്ച് പാര്‍വ്വതി നമ്പ്യാര്‍; അതെ ഞങ്ങളുടെ ആള്‍ ഇങ്ങെത്തുന്നു!ചടങ്ങില്‍ പ്രിയങ്ക ചോപ്രയായിരുന്നു സെന്റര്‍ ഓഫ് ദ അട്രാക്ഷന്‍. ലഹങ്കയില്‍ ട്രഡീഷണല്‍ ലുക്കിലാണ് പ്രിയങ്ക ചോപ്ര എത്തിയത്. കണ്ടു നിന്നവരുടെ എല്ലാം ശ്രദ്ധയും തന്നിലേക്ക് ആകര്‍ഷിക്കും വിധം സുന്ദരിയായിരുന്നു നടി. ആ സൗന്ദര്യത്തില്‍ ഭര്‍ത്താവും ഗായകനുമായ നിക്ക് ജോനസ് മയങ്ങിപ്പോകുന്നതില്‍ എന്താണിത്ര അത്ഭുതം
പ്രിയങ്കയുടെ ചിത്രങ്ങള്‍ ഷെയര്‍ ചെയ്തുകൊണ്ട് നിക്ക് ജോനസ് പറഞ്ഞത് എന്റേ ഡേസി ഗേള്‍, ശ്വാസി നിലച്ചുപോയി എന്നാണ്. പ്രിയങ്ക ചോപ്രയുടെ ചിത്രങ്ങള്‍ക്കൊപ്പം വാരണാസിയുടെ ടൈറ്റില്‍ പോസ്റ്ററും ഹോളിവുഡ് ഗായകന്റെ സോഷ്യല്‍ മീഡിയ പേജില്‍ ഷെയര്‍ ചെയ്യപ്പെട്ടിരിക്കുന്നു.
Also Read: ഇത്രയും വലിയൊരു അംഗീകാരം കിട്ടിയിട്ട് ഒരു മാസം വരെ കാത്തിരുന്നത് എന്തിന്? സായി പല്ലവി പറയുന്നു
വൈഭവ് ഇന്ത്യന്‍ ക്രിക്കറ്റിലെ ഭാവി സേവാഗ്; ഉടന്‍ സീനിയര്‍ ടീമിലെത്തുമോ?
നിക്ക് ജോനസിനും മകള്‍ക്കുമൊപ്പം അമേരിക്കയില്‍ സെറ്റില്‍ഡ് ആയ പ്രിയങ്ക ചോപ്ര, അവിടെ സിനിമകളും വെബ് സീരീസുകളുമൊക്കെയായി തിരക്കിലാണ്. വെക്കേഷന്‍ സമയത്താണ് കുടുംബത്തോടൊപ്പം ഇന്ത്യയിലേക്ക് എത്തുന്നത്. ഇത്തവണ വാരണാസിയ്ക്ക് വേണ്ടി പ്രിയങ്ക തനിച്ചാണ് ഇന്ത്യയിലേക്ക് എത്തിയത്. പ്രഢഗംഭീരമായ ചടങ്ങുകള്‍ക്ക് ശേഷം രാത്രി സമാധാനത്തോടെ ജോനസ് ബ്രദേഴ്‌സിന്റെ മ്യൂസിക് പ്രോഗ്രാം കണ്ട് ആ ദിവസം പര്യവസാനിച്ചതിനെ കുറിച്ച് പ്രിയങ്ക ചോപ്രയും കഴിഞ്ഞ ദിവസം സ്റ്റോറി പങ്കുവച്ചിരുന്നു. അകലങ്ങളിലാണെങ്കിലും അവര്‍ ഇരുവരും പരസ്പരം പിന്തുണയ്ക്കുന്നതിനെയും പ്രോത്സാഹിപ്പിക്കുന്നതിനെയും കുറിച്ചാണ് ഇപ്പോള്‍ ആരാധകര്‍ സംസാരിക്കുന്നത്.

രചയിതാവിനെക്കുറിച്ച്അശ്വിനി പിസമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസറാണ് അശ്വിനി പി. 2013 ലാണ് പത്രപ്രവർത്തക എന്ന നിലയിലുള്ള കരിയർ ആരംഭിച്ചത്. വൺഇന്ത്യ - ഫിൽമിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളിൽ പ്രവൃത്തിച്ചു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനുമാണ് താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. സിനിമ ചർച്ചകളിൽ പങ്കെടുത്തിട്ടുണ്ട്. നവമാധ്യമ രംഗത്ത് പന്ത്രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കുക





English (US) ·