ഭാവനക്ക് കുഞ്ഞുങ്ങളിൽ വലിയ താത്പര്യമില്ല! പ്രസവിച്ചുകിടന്ന നവ്യയെ കാണാൻ എത്തിയ താരം; നവ്യ പറഞ്ഞ വിശേഷങ്ങൾ

1 month ago 2

Authored by: ഋതു നായർ|Samayam Malayalam2 Dec 2025, 2:22 pm

ഏഴുവർഷമായി നവീൻ - ഭാവന വിവാഹം നടന്നിട്ട്. പൊതുവെ സ്വകാര്യ കാര്യങ്ങൾ ചിത്രങ്ങൾ ഒന്നും തന്നെ പോസ്റ്റ് ചെയ്യാത്ത ആളാണ് ഭാവന

navya nair talked astir  bhavana s playful childlike quality  and shared an incidental  from her transportation  timeനവ്യ നായർ, ഭാവന, അഞ്ചു വാര്യർ(ഫോട്ടോസ്- Samayam Malayalam)
സിനിമ മേഖലയിൽ ഉള്ള ആളുകൾ തമ്മിൽ വ്യക്തി ജീവിതത്തിലും അടുപ്പം കാത്തുസൂക്ഷിക്കുന്നവർ ആണ്. അതിൽ പൂർണ്ണിമ മഞ്ജു വാര്യർ, ഭാവന, സംയുക്ത വർമ്മ എന്നിവരുടെ സൗഹൃദം വാക്കുകൾക്കും അതീതമാണ്. ഭാവനക്ക് ജീവിതത്തിൽ ഒരു പതർച്ച ഉണ്ടായപ്പോൾ ഇവർ ഏവരും അവർക്ക് ഒപ്പം തന്നെ നിന്നു. ഭാവനയുടെ ചേച്ചിമാരെപോലെയാണ് ഇവർ എല്ലാവരും.

ഇൻഡസ്ട്രയിൽ ഉള്ളവർ തമ്മിൽ പ്രൊഫഷണൽ ജീവിതത്തിലെ ഈഗോ സ്വാഭാവികം ആണ്. എന്നാൽ ഇവരുടെ കാര്യത്തിൽ അതിനൊരിക്കലും ഇട വന്നിട്ടില്ല എന്നതാണു സത്യം. പറഞ്ഞുവരുന്നത് ഇവർ പരസ്പരം എത്രത്തോളം മനസിലാക്കി എന്നുള്ളതാണ്. ഇപ്പോഴിതാ മുന്പരിക്കൽ ഭാവനയുടെ കുട്ടിക്കളിയെകുറിച്ചാണ് നവ്യ നായർ സംസാരിക്കുന്നത്.

താൻ പ്രസവിച്ചു കിടന്ന സമയത്ത് തന്നെ കാണാൻ വന്ന ഭാവന, സംവൃത, -മഞ്ജു ചേച്ചിമാർ. അതിൽ ഭാവന വന്നെങ്കിലും അവൾ കൂടുതൽ സമയം ചെലവിട്ടത് തന്റെ വീട്ടിലെ പട്ടി കുഞ്ഞുങ്ങൾക്ക് ഒപ്പം എന്നാണ് നവ്യ പറയുന്നത്.

മുൻപൊരിക്കൽ ഒരു മൂവി പ്രമോഷന്റെ ഭാഗമായി നവ്യ എത്തിയപ്പോൾ ആണ് ഭാവനയെ കുറിച്ച് വാചാല ആയത്. തന്നെ കാണാനും കുഞ്ഞിനെ ആദ്യമായി കാണാനും ആണ് അവൾ വീട്ടിൽ വന്നത്. കുഞ്ഞുങ്ങളോട് ഒന്നും വലിയ താത്പര്യമില്ല അവൾക്ക് വന്നപ്പോൾ മുതൽക്കേ വീട്ടിലെ പട്ടികൾക്ക് പുറകിൽ ആയിരുന്നു അവൾ. ജിമ്മി ജൂലി എന്നാണ് ഇവരുടെ പേരുകൾ. അവൾ കുഞ്ഞിനെ ഒന്നും നോക്കാതെ പട്ടികൾക്ക് ഒപ്പം പോയി. ഞാൻ ആണെങ്കിൽ പ്രസവിച്ചോക്കെ കിടക്കുന്നത്കൊണ്ട് ഈ പട്ടികുട്ടികളെ കുളിപ്പിച്ചിട്ടൊന്നും ഇല്ല. നേരം കിട്ടുന്നില്ല, കുളിക്കാത്ത അതുങ്ങളുടെ കൂടെ ആയിരുന്നു ഇവൾ, കിടന്ന് മെരുകുകയാണ്. ഞാൻ പറഞ്ഞു ഇങ്ങോട്ട് കേറിയേക്കരുത് എന്ന്. എന്നിട്ട് വാതിലിന്റെ അവിടെ നിന്ന് കൊള്ളാമെടീ എന്ന് കൊച്ചിനെ നോക്കി പറഞ്ഞു, അതായിരുന്നു അവസ്ഥ;


ALSO READ: ഭൂത ശുദ്ധിവിവാഹത്തിലൂടെ ഒന്നായ താരങ്ങൾ! പഞ്ചഭൂതങ്ങളെ സാക്ഷിയാക്കി ഒന്നായി; സമാന്തയുടെ വിവാഹത്തോടെ ചർച്ച

അതേസമയം എട്ടുവർഷം മുമ്പേയാണ് നിർമ്മാതാവും നടനും ആയ നവീനും ആയി ഭാവനയുടെ വിവാഹം നടക്കുന്നത്.

2018 ജനുവരി 22 ന് തൃശൂരിൽ വച്ചായിരുന്നു ഭാവനയുടെ വിവാഹം. അടുത്ത കുടുംബാംഗങ്ങളും സുഹൃത്തുക്കളും പങ്കെടുത്ത ലളിതമായ ഒരു പരമ്പരാഗത രീതിയിൽ ആയിരുന്നു ചടങ്ങ്, അന്നുതന്നെ റിസപ്‌ഷനും നടന്നു.

Read Entire Article