Authored by: ഋതു നായർ|Samayam Malayalam•2 Jan 2026, 10:03 americium IST
ഒരുപക്ഷേ മോഹൻലാലിന് കൊടുക്കുന്ന സ്നേഹം അദ്ദേഹത്തിന്റെ അമ്മയോടും ആരാധകർ കാണിച്ചതാകാം എന്നാൽ, കുടുംബത്തിന്റെ സ്വകര്യതയെ പോലും മാനിക്കാതെയാണ് ചില ഓൺലൈൻ മീഡിയാസിന്റെ കടന്നുകയറ്റം
(ഫോട്ടോസ്- Samayam Malayalam)സംസാരിക്കാൻ കഴിയില്ല എങ്കിലും അമ്മയുടെ നേരിയ ശബ്ദം കേൾക്കാൻ ഒക്കെയും ലാലേട്ടൻ ശ്രമിച്ചിരുന്നു. അമ്മയുടെ ഭൗതീകദേഹം ദർശനത്തിനു വച്ചപ്പോൾ ഒരു സെക്കൻഡ് പോലും അവിടെ നിന്നും മറാത്ത മകനെ ആണ് കണ്ടത്. പിന്നീട് വരുന്ന ആളുകളെയെല്ലാം ചെറുചിരിയോടെ സ്വീകരിക്കുന്നു. അമ്മയ്ക്ക് രാജകീയമായ രീതിയിൽ യാത്രയയപ്പ് നൽകുന്നു. കൊച്ചിയിൽ നിന്നും തിരുവനന്തപുരത്തേക്ക് എത്തിച്ച് അമ്മയുടെ അന്തിമ അഭിലാഷം നടത്തികൊടുക്കുന്നു. അങ്ങനെ ഈ ജന്മം അമ്മക്ക് വേണ്ടുന്ന എല്ലാ കർമ്മങ്ങളും ഉത്തരവാദിത്വങ്ങളും നൽകിയ മകനെന്ന നിലയിൽ മോഹൻലാൽ അമ്മയെ യാത്രയാക്കിയത്. കൊച്ചുമക്കളും മരുമകളും അമ്മക്ക് യാത്രയയപ്പ് നൽകുകയും ചെയ്തു. എന്നാൽ ഈ അടുത്ത ദിവസങ്ങളിൽ ഏറെയും മോഹൻലാൽ ഫാൻസ് സേർച്ച് ചെയ്ത ഒരു കാര്യമുണ്ട്. അമ്മയുടെ സംസ്കാരച്ചടങ്ങുകൾ.
വീടിന്റെ ഉള്ളിൽ വച്ച് ലൈവ് ആയി മാധ്യമങ്ങൾ ദൃശ്യങ്ങൾ പകർത്തിയിരുന്നു എങ്കിലും, അമ്മയെ സംസ്കാരത്തിനായി എടുത്തു വീട്ടുവളപ്പിലേക്ക് കൊണ്ടുപോകുമ്പോൾ, ലാലേട്ടന് നടക്കാൻ പോലും കഴിയാത്ത രീതിയിൽ ആയിരുന്നു തിരക്ക്. ഇതിൽ പലരും ലാലേട്ടനെ കാണാൻ നിൽക്കുന്നു എന്നുള്ളതാണ് മറ്റൊരു വസ്തുത. പലരും ലൈവ് വീഡിയോസ് കവർ ചെയ്യുമ്പോൾ അവർ തമ്മിലുള്ള സംസാരവും ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറയുകയാണ്.സംസ്കാരം കവർ ചെയ്യാൻ പക്ഷേ മാധ്യമങ്ങൾക്ക് അനുവാദം ഉണ്ടായിരുന്നില്ല. മകന്റെ കടമകൾ ചെയ്യാൻ അനുവദിക്കാൻ ആയിരുന്നു ലാലേട്ടനും കുടുംബവും അഭ്യർത്ഥിച്ചത്. എന്തുകൊണ്ടും അത് ഏറ്റവും നല്ല തീരുമാനം എന്നാണ് ഇപ്പോൾ അദ്ദേഹത്തെ അനുകൂലിച്ചുകൊണ്ട് ആരാധകർ കുറിച്ചത്. പക്ഷേ അപ്പോഴും ലാലേട്ടന് എതിരെ സംസാരിക്കുന്നവർ പോലും സോഷ്യൽ മീഡിയയിൽ ഉണ്ട്. സംസ്കാരച്ചടങ്ങിനുശേഷം മായയും അപ്പുവും വേഗം നടന്നു പോകുന്നതിനെക്കുറിച്ചുപോലും ചർച്ചകൾ സജീവമാണ്.





English (US) ·