മകന് വേണ്ടി നേർച്ച; തിരുപ്പതിയിൽ തലമുണ്ഡനംചെയ്ത്, അന്നദാനവഴിപാട് നടത്തി പവൻ കല്യാണിന്റെ ഭാര്യ അന്ന

9 months ago 8

14 April 2025, 03:15 PM IST

Anna Lezhneva

അന്ന തിരുപ്പതി സന്ദർശിച്ച് തലമുണ്ഡനം ചെയ്തപ്പോൾ, അന്നദാനവഴിപാട് നടത്തിയശേഷമുള്ള ചിത്രം | Photo: X/ Surya Reddy

ടനും ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രിയുമായ പവന്‍ കല്യാണിന്റെ ഭാര്യ അന്ന ലെസ്‌നേവ തിരുപ്പതി ക്ഷേത്രം സന്ദര്‍ശിച്ച് തലമുണ്ഡനം ചെയ്തു. കഴിഞ്ഞദിവസം സിങ്കപ്പൂരില്‍ സ്‌കൂളിലുണ്ടായ തീപ്പിടിത്തത്തില്‍ മകന് പൊള്ളലേറ്റിരുന്നു. ആശുപത്രി വിട്ട മകന്‍ സുഖം പ്രാപിച്ചുവരികയാണ്. ഇതിനുള്ള നേര്‍ച്ചയായാണ് തലമുണ്ഡനം ചെയ്തത്.

ഞായറാഴ്ചയാണ് അന്ന ക്ഷേത്ര ദര്‍ശനം നടത്തിയത്. ക്ഷേത്രത്തിലെ ചടങ്ങുകളിലും അന്ന പങ്കാളിയായി. റഷ്യന്‍ ഓര്‍ത്തഡോക്‌സ് ക്രിസ്ത്യന്‍ വിശ്വാസിയായ അന്ന പ്രത്യേക സത്യാവങ്മൂലത്തില്‍ ഒപ്പുവെച്ച ശേഷമാണ് ക്ഷേത്രത്തില്‍ പ്രവേശിച്ചത്. തലമുണ്ഡനംചെയ്ത അന്ന വെങ്കിടേശ്വരന് ആരതിയുഴിയുന്ന വീഡിയോ പുറത്തുവന്നിട്ടുണ്ട്. തിങ്കളാഴ്ച മകന്റെ പേരില്‍ അന്ന 17 ലക്ഷം രൂപയ്ക്ക് അന്നദാനവഴിപാട് നടത്തിയതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു.

സ്‌കൂളിലെ സമ്മര്‍ക്യാമ്പിനിടെയുണ്ടായ തീപ്പിടിത്തത്തില്‍ പവന്‍ കല്യാണിന്റേയും അന്നയുടേയും മകന്‍, എട്ടുവയസ്സുകാരനായ മാര്‍ക് ശങ്കറിന് കൈയ്ക്കും കാലിനും പൊള്ളലേറ്റിരുന്നു. പുകശ്വസിച്ചതിനെത്തുടര്‍ന്ന് ശ്വാസകോശത്തിലും പ്രശ്‌നങ്ങളുണ്ടായിരുന്നു. മകന്‍ ബ്രോങ്കോസ്‌കോപിക്ക് വിധേയനായതായി പവന്‍ കല്യാണ്‍ സ്ഥിരീകരിച്ചിരുന്നു.

തീപ്പിടിത്തത്തില്‍ ഒരു വിദ്യാര്‍ഥി മരിച്ചിരുന്നു. അപകടവാര്‍ത്ത അറിഞ്ഞ പവന്‍ കല്യാണ്‍ ഔദ്യോഗിക പരിപാടികള്‍ ഒഴിവാക്കി സിങ്കപുരിലേക്ക് പോയിരുന്നു. സിങ്കപ്പുരിലെ ചികിത്സയ്ക്കുശേഷം കഴിഞ്ഞ ദിവസമാണ് കുടുംബം ഹൈദരാബാദില്‍ തിരിച്ചെത്തിയത്. പവന്‍ കല്യാണിന്റേയും മൂന്നാംഭാര്യ അന്ന ലെസ്നേവയുടേയും ഇളയമകനാണ് മാര്‍ക് ശങ്കര്‍. 2017-ലാണ് മാര്‍ക്കിന്റെ ജനനം. ദമ്പതിമാര്‍ക്ക് പൊലേന അഞ്ജന പവനോവ എന്ന പെണ്‍കുട്ടിയുമുണ്ട്.

Content Highlights: Pawan Kalyan's woman Anna offers hairsbreadth astatine Tirumala aft lad survives occurrence accident

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article