Authored by: അശ്വിനി പി|Samayam Malayalam•16 Jan 2026, 12:17 p.m. IST
മകളുടെ ഏറ്റവും വലിയ ആഗ്രഹമാണ് കഴിഞ്ഞ ദിവസം ഉര്‍വശി സാധിച്ചു കൊടുത്തത്. സാക്ഷാല്‍ കമല്‍ ഹാസന്‍ കുഞ്ഞാറ്റയെ ചേര്‍ത്തു പിടിച്ച് അനുഗ്രഹിക്കുകയും ചെയ്തു
കമൽ ഹാസന് മനോജ് കെ ജയൻറെ സമർപ്പണംഅച്ഛനും അമ്മയും വേര്‍പിരിഞ്ഞതിന് ശേഷം കുഞ്ഞാറ്റ ഏറെ കാലം അച്ഛന്‍ മനോജ് കെ ജയന് ഒപ്പം തന്നെയായിരുന്നു. പക്വതയെത്തിയപ്പോള്‍ രണ്ടു പേരുടെയും സ്ഥാനം തിരിച്ചറിഞ്ഞു. ഇപ്പോള്‍ ഉര്‍വശിക്കും മനോജ് കെ ജയനും ഒപ്പം മാറി മാറി നില്‍ക്കും. രണ്ടിടത്തും സഹോദരങ്ങളുള്ളതും കുഞ്ഞാറ്റയ്ക്ക് ഹാപ്പിയാണ്. ഇപ്പോള്‍ തന്റെ ഏറ്റവും വലിയൊരു ആഗ്രഹം അമ്മ സാധിച്ചു തന്ന സന്തോഷത്തിലാണ് കുഞ്ഞാറ്റ,
അതെ കഴിഞ്ഞ ദിവസമാണ്, ഉലകനായകന്‍ കമല്‍ ഹാസനെ നേരിട്ട് കാണാനും അല്പ സമയം അദ്ദേഹത്തോട് സംസാരിക്കാനും കുഞ്ഞാറ്റയ്ക്ക് അവസരം ലഭിച്ചത്. ചെറുപ്പത്തില്‍ ഉര്‍വശിക്കൊപ്പം സെറ്റില്‍ എത്തിയപ്പോള്‍ കുഞ്ഞാറ്റയെ കമല്‍ ഹാസന്‍ എടുത്ത് നടന്നതും ഇഷ്ടമുള്ള സ്‌നാക്‌സ് വാങ്ങി കൊടുത്തതുമൊക്കെയായ കഥകള്‍ കുഞ്ഞാറ്റ കേട്ടിട്ടുണ്ട് എങ്കിലും, ഓര്‍മയില്‍ അതൊന്നും ഇല്ല.Also Read: ശ്രീനിവാസൻ ഇനിയില്ല അതൊരു സത്യമാണ്; പക്ഷേ, ആ സത്യം പൂർണമായി ഉൾക്കൊള്ളാൻ എനിക്കിപ്പോഴും കഴിയുന്നില്ല
2025 ല്‍ സൈമ പുരസ്‌കാര വേദിയില്‍ അമ്മയ്‌ക്കൊപ്പം പോയപ്പോള്‍ കമല്‍ ഹാസനെ കണ്ടിരുന്നുവെങ്കിലും, ഉള്‍ഭയം കാരണം മിണ്ടാന്‍ സാധിച്ചില്ല. അന്ന് തന്നെ പരിചയപ്പെടുത്താത്തതിന് അമ്മയോട് പരിഭവം പറഞ്ഞിരുന്നു, മിണ്ടാന്‍ സാധിക്കാത്തതില്‍ കുഞ്ഞാറ്റയ്ക്ക് സങ്കടവും കുറ്റബോധവും തോന്നുകയും ചെയ്തു. അന്ന് ഉര്‍വശി കൊടുത്ത വാക്കാണ്, അദ്ദേഹത്തിന്റെ ഓഫീസില്‍ പോയി നമുക്ക് കാണാം എന്ന്.
ഇന്നലെ പറഞ്ഞ വാക്ക് പാലിച്ച് ഉര്‍വശി മകള്‍ക്കൊപ്പം കമല്‍ ഹാസനെ ചെന്നു കണ്ടിരുന്നു. ആ ചിത്രങ്ങള്‍ കുഞ്ഞാറ്റ തന്നെയാണ് തന്റെ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചതും. മകളെ ചേര്‍ത്തു പിടിക്കുകയും അനുഗ്രഹിക്കുകയും ചെയ്ത കമല്‍ ഹാസനോടുള്ള നന്ദി സൂചകമായി അദ്ദേഹത്തിന് വേണ്ടി ഒരു പാട്ട് ഡെഡിക്കേറ്റ് ചെയ്തുകൊണ്ട് എത്തിയിരിക്കുകയാണിപ്പോള്‍ മനോജ് കെ ജയന്‍ .
Also Read: ഇത്തവണ കീര്‍ത്തി സുരേഷിന് അങ്ങനെയൊരു ത്യാഗം ചെയ്യേണ്ടി വന്നില്ല; വീട്ടുകാര്‍ക്കൊപ്പം സന്തോഷത്തോടെ പൊങ്കല്‍
വെറും ഒരു ക്ലിക്കിൽ ലക്ഷങ്ങൾ അക്കൗണ്ടിലെത്തും; യുഎഇയിലെ ഈ പുതിയ ഡിജിറ്റൽ വിപ്ലവം നിങ്ങളെ ഞെട്ടിക്കും
അഭിനേതാവ് എന്നതിനപ്പുറം പാട്ടുകാരന്‍ കൂടെയായ മനോജ് കെ ജയന്‍, കമല്‍ ഹാസന് വേണ്ടി അദ്ദേഹം പാടി അഭിനയിച്ച, കണ്ണേ കലമാനേ എന്ന പാട്ട് പാടുന്ന വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. എന്റെ കുഞ്ഞിനെ ചേര്‍ത്തുപിടിച്ച, അവളെ അനുഗ്രഹിച്ച, ഭാരതം കണ്ട മഹാപ്രതിഭയ്ക്ക്, കമല്‍ സാറിന് എന്റെ എളിയ സമര്‍പ്പണം - എന്ന് പറഞ്ഞാണ് വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്






English (US) ·