Authored by: അശ്വിനി പി|Samayam Malayalam•10 Nov 2025, 3:19 pm
അമാല്‍ ഒരു കോഴ്‌സ് പഠിക്കുന്നതിന്റെ ഭാഗമായി പോയപ്പോള്‍ ഞാനാണ് മകളെ കൂടുതല്‍ നോക്കിയത്. അല്ലാത്തപ്പോള്‍ വിസിറ്റിങ് വാപ്പ മാത്രമായിരുന്നു ഞാനവള്‍ക്ക് എന്ന് ദുല്‍ഖര്‍ പറയുന്നു
ദുൽഖറിൻറെ കുടുംബംഎനിക്ക് എപ്പോഴും കൂട്ടിന് ആളുണ്ടാവുന്നതാണ് സന്തോഷം, പ്രത്യേകിച്ചും ഫാമിലി, വൈഫ്, മകള്‍. മകളെ കൂട്ടി ഡ്രൈവിന് പോകും, എന്നെപ്പോലെ കാറിനോട് മകള്‍ക്കും ഒരു താത്പര്യം ഉണ്ടാക്കി എടുക്കാനാണ് ശ്രമിക്കുന്നത്. പക്ഷേ അവള്‍ക്കത് അത്ര താത്പര്യമില്ല, പുതിയ കാറില്‍ ഇരുന്നാല്‍ എനിക്ക് ഈ മണം ഇഷ്ടമല്ല എന്ന് പറയും. മകള്‍ക്കിപ്പോള്‍ എട്ട് വയസ്സായി, മൂന്നാം ക്ലാസില്‍ പഠിക്കുകയാണ്.
Also Read: തനിക്ക് കിട്ടിയില്ലെങ്കില്‍, കിട്ടിയവരെ കുറ്റം പറയുന്ന അമ്മയും മോളും; ശൈത്യയെ കുറിച്ച് സ്വാസിക പറഞ്ഞത്മറിയം അച്ഛന്റെ ഓമനക്കുട്ടിയാണോ, അമ്മയുടെ ഓമനക്കുട്ടിയാണോ എന്ന് ചോദിച്ചപ്പോള്‍ - അവള്‍ ഏറ്റവും അധികം കാണുന്നത് അമ്മയെയാണ്. ഞാന്‍ കാമിയോ പോലെ എപ്പോഴെങ്കിലും വിസിറ്റ് ചെയ്യുന്ന വാപ്പയെ പോലെയാണ്. അതുകൊണ്ട് തന്നെ ഞാന്‍ മകള്‍ക്കൊപ്പമുള്ള സമ.ം വളരെ അധികം സ്‌പോയില്‍ ചെയ്യുന്നു. എന്നാല്‍ ഇപ്പോള്‍ കുറച്ച് മാസങ്ങള്‍ ഞാനും മകളും മാത്രമായിരുന്നു
അമാല്‍ ഇറ്റലിയില്‍ ഒരു കോഴ്‌സ് ചെയ്യുന്നുണ്ടായിരുന്നു. ആ സമയത്ത് ഞാനാണ് മകളെ നോക്കിയത്. എനിക്ക് തോന്നുന്നു, ഞാന്‍ ആദ്യമായി മറിയത്തോട് നോ എന്നൊക്കെ പറഞ്ഞത് ആ സമയത്താണ്. അത് അവള്‍ക്ക് വലിയ അപ്‌സറ്റ് ആയിരുന്നു. അമ്മാ അപ്പ എന്നോട് നോ പറഞ്ഞു എന്നൊക്കെ അമാലിനെ വിളിച്ചു പറഞ്ഞു- ദുല്‍ഖര്‍ തന്റെ ഫാദര്‍ഹുഡ് ആസ്വദിച്ചുകൊണ്ട് ചിരിച്ചുകൊണ്ട് പറയുന്നു.
ഹോണർ റോബോട്ടിക് ക്യാമറയും സാംസങ് ഫോണുകളിലെ അഡാപ്റ്റേഷനും ഇങ്ങനെ...
2011 ല്‍ ആണ് ദുല്‍ഖറിന്റെയും അമാല്‍ സൂഫിയയുടെയും വിവാഹം കഴിഞ്ഞത്. വീട്ടുകാരായി കണ്ടെത്തിയ പെണ്‍കുട്ടിയാണ് ആര്‍ക്കിടെക്ട് ആയ അമാല്‍. താന്‍ കണ്ടതില്‍ വച്ച് ഏറ്റവും സുന്ദരി എന്റെ ഭാര്യയാണ് എന്ന് പല അവസരത്തിലും ദുല്‍ഖര്‍ പറഞ്ഞിട്ടുണ്ട്. സിനിമയിലേക്ക് വരുന്നതിന് മുന്‍പ് പഠനം പൂര്‍ത്തിയാക്കണം, വിവാഹം കഴിയണം എന്നതായിരുന്നു മമ്മൂട്ടിയുടെ നിബന്ധന. അത് രണ്ടും കഴിഞ്ഞാണ് ദുല്‍ഖര്‍ സിനിമയിലേക്ക് എത്തിയത്. 2017 ല്‍ ആണ് അമാലിനും ദുല്‍ഖറിനും മകള്‍ പിറന്നത്.

രചയിതാവിനെക്കുറിച്ച്അശ്വിനി പിസമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസറാണ് അശ്വിനി പി. 2013 ലാണ് പത്രപ്രവർത്തക എന്ന നിലയിലുള്ള കരിയർ ആരംഭിച്ചത്. വൺഇന്ത്യ - ഫിൽമിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളിൽ പ്രവൃത്തിച്ചു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനുമാണ് താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. സിനിമ ചർച്ചകളിൽ പങ്കെടുത്തിട്ടുണ്ട്. നവമാധ്യമ രംഗത്ത് പന്ത്രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കുക





English (US) ·