Authored by: അശ്വിനി പി|Samayam Malayalam•9 Dec 2025, 8:24 p.m. IST
മക്കള്‍ വിവാഹ ബന്ധം ഔദ്യോഗികമായി വേര്‍പെടുത്തിയെങ്കിലും, മരുമക്കളോടുള്ള ബന്ധവും സ്‌നേഹവും എന്തുകൊണ്ട് അതുപോലെ തന്നെ സൂക്ഷിക്കുന്നു എന്ന് ക്രിസ് ജെന്നര്‍ പറയുന്നു
ക്രിസ് ജെന്നർആദ്യം തന്നെ പറയട്ടെ, ഞാന്‍ എന്റെ ഹൃദയം കൊണ്ടും ആത്മാവ് കൊണ്ടും വിശ്വസിക്കുന്നത് സ്‌നേഹം എന്നാല്‍ സ്‌നേഹം എന്ന് മാത്രമാണ് അര്‍ത്ഥം. ഞാന്‍ ആളുകളെ പെട്ടന്ന് ഇഷ്ടപ്പെടുന്നു. അതാണ് എനിക്ക് എന്റെ പേരക്കുട്ടികളുടെ അച്ഛന്മാരോടുള്ള സ്‌നേഹം. അവരോടൊപ്പം എത്ര തന്നെ വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങള്‍ ഉണ്ടായിട്ടുണ്ട് എങ്കിലും, ആ സ്‌നേഹം മാറില്ല. എന്നെ സംബന്ധിച്ച് ആ സ്‌നേഹം കുറയുന്നില്ല.
Also Read: ഇച്ചാപ്പിയുടെ കല്യാണ സാരി, സെലക്ട് ചെയ്തത് പേളി മാണി; ഇത്ര പെട്ടന്ന് ഇതൊക്കെ സംഭവിക്കുമെന്ന് പ്രതീക്ഷിച്ചില്ല!പേരക്കുട്ടികള്‍ക്ക് ദയയും സാഹോദര്യവുമൊക്കെ അനുഭവിച്ചു വളരാന്‍ ഞാന്‍ ആഗ്രഹിക്കുന്നതിനാല്‍, തന്റെ കുട്ടികളുടെ മുന്‍ പങ്കാളികളെ കുടുംബാംഗങ്ങളെപ്പോലെയാണ് താന്‍ പരിഗണിക്കുന്നത്. എല്ലാവര്‍ക്കും ഇപ്പോഴും ബന്ധപ്പെടാന്‍ കഴിയുമെന്ന് ജെന്നര്‍ പറഞ്ഞു. മരുമക്കള്‍ക്ക് എപ്പോള്‍ വേണമെങ്കിലും വീട്ടിലേക്ക് വരാം, അവര്‍ക്കായി വീടിന്റെ വാതില്‍ എന്നും തുറന്നിരിക്കും.
കൃത്യമായ ആശയവിനിമയം നടക്കണം, ക്ഷമയും അനുകമ്പയും ഉണ്ടാവണം, പേരക്കുട്ടികളും അങ്ങനെ വളരണം എന്നതാണ് തന്റെ ആഗ്രഹം എന്നാണ് ക്രിസ് ജെന്നര്‍ പറഞ്ഞത്.
Sindhu Delson Nilaa Kaayum Song: കളങ്കാവലിലെ വീട്ടമ്മയായ ഗായിക സിന്ധു ഡെൽസൺ മനസുതുറക്കുന്നു
ജെന്നറിനെ സംബന്ധിച്ചിടത്തോളം, തന്റെ കുട്ടികളുടെ മുന്‍ പങ്കാളികളുമായുള്ള ബന്ധം മുന്‍കാല പ്രണയബന്ധങ്ങള്‍ക്ക് അപ്പുറമാണ്. ഭാവിയെക്കുറിച്ചും തന്റെ തിരഞ്ഞെടുപ്പുകള്‍ പേരക്കുട്ടികളില്‍ എങ്ങനെ പ്രതിഫലിപ്പിക്കുമെന്നും താന്‍ പലപ്പോഴും ചിന്തിക്കാറുണ്ടെന്ന് നടി പറഞ്ഞു. 'അവരുടെ മുത്തശ്ശി അച്ഛനോട് മോശമായി പെരുമാറിയാല്‍ 20 വര്‍ഷം കഴിഞ്ഞ് എന്റെ കൊച്ചുമക്കള്‍ എന്ത് വിചാരിക്കും?' എന്നാണ് ക്രിസ് ജെന്നര്‍ ചോദിയ്ക്കുന്നത്






English (US) ·