മക്കൾ നാലുപേരും സിനിമാക്കാർ! താരസുന്ദരികളുടെ അമ്മ; സ്റ്റാർമേക്കർ ആയിരുന്നു ഒപ്പം രാഷ്ട്രീയവും; സരസമ്മ ഓർമയാകുമ്പോൾ

1 month ago 4

Authored by: ഋതു നായർ|Samayam Malayalam27 Nov 2025, 3:47 pm

അഞ്ചുമക്കൾ ആയിരുന്നു സരസമ്മക്ക്. അതിൽ നാലുപേരും സിനിമയിൽ എത്തി. അംബിക ആയിരുന്നു തുടക്കം, പിന്നാലെ രാധയും എത്തി

kallara sarasamma the parent  of ambika and radha passed awayകല്ലറ സരസമ്മ(ഫോട്ടോസ്- Samayam Malayalam)
സോഷ്യൽ മീഡിയയിൽ നിറഞ്ഞൊരു മരണവാർത്ത ആയിരുന്നു മുൻകാല മഹിളാ കോൺഗ്രസ് പ്രവർത്തക സരസമ്മ നായരുടേത്. രാഷ്ട്രീയ പ്രവർത്തക ആയിരുന്നു എന്നുള്ള വാർത്തകൾ നിറയുമ്പോൾ മറ്റൊരു കാര്യം കൂടി സരസമ്മ നായരെ കുറിച്ച് പറയാതെ വയ്യ.

ഒട്ടനവധി ഹിറ്റ് സിനിമകളിൽ തിളങ്ങിനിന്ന താര സുന്ദരിമാരുടെ അമ്മ കൂടിയാണ് സരസമ്മ നായർ. നടിമാരായ അംബിക രാധ എന്നീ താരസുന്ദരികളുടെ അമ്മകൂടിയാണ് സരസമ്മ, ശരിക്കും ആ കുടുംബത്തിലെ ഒരു സ്റ്റാർമേക്കർ തന്നെയായിരുന്നു സരസമ്മ. തെന്നിന്ത്യൻ ചലച്ചിത്ര വേദിയിൽ രണ്ട് ഒന്നാംനിര നായികമാരെ സമ്മാനിച്ച അമ്മ എന്ന പദവിയോടെയാണ് പിന്നീട് സിനിമ ലോകത്ത് സരസമ്മ അറിയപ്പെട്ടത്. സിനിമയിലേക്ക് സ്ത്രീകൾ അധികം കടന്നുവരാത്ത കാലത്ത് മക്കളുടെ ഇഷ്ടത്തിന് ഒപ്പം നിന്ന 'അമ്മ കൂടിയാണ് സരസമ്മ.


അംബികയ്ക്ക് സിനിമയോട് കുട്ടിക്കാലത്തെ തോന്നിയ അഭിനയ അഭിനിവേശത്തിന് പൂർണ്ണമായ പിന്തുണ നൽകുകയും ശക്തമായ ഒരു സുരക്ഷാവലയമൊരുക്കാൻ പ്രാപ്തയായ അമ്മയായി കൂടെ നിൽക്കുകയും ചെയ്ത അമ്മ..പിന്നാലെ മകൾ രാധയും നായികയായതോടെ താരമായത് സരസമ്മയാണ്..

ALSO READ: ഡിസംബര്‍ 8 ന് ഉയര്‍ത്തെഴുനേല്‍പ്പ്! 18ന് പട്ടാഭിഷേകം; ഉത്രം നക്ഷത്രക്കാരൻ ഗോപാലകൃഷ്ണൻ; ആരാധകരുടെ പ്രാർത്ഥനയും ഒപ്പം

ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നായികമാരായി ഒന്നാം നിരയിൽ നിൽക്കുമ്പോൾ തന്നെ വിവാഹപ്രായമെത്തുമ്പോൾ തന്നെ ഇരുവരെയും വിവാഹം കഴിപ്പിച്ചയച്ചു എന്നതും ഒരു അമ്മ എന്ന നിലയിൽ അവർക്കെന്നും അഭിമാനകരമാണ്..ആ കാലത്തെ മറ്റു സൂപ്പർ നായികമാരുടെ മാതാപിതാക്കൾ ഒന്നും ചിന്തിക്കാത്ത കാര്യം.

അംബിക ,മല്ലിക,രാധ,അർജ്ജുൻ,സുരേഷ് എന്നിവരാണ് മക്കൾ..ഇതിൽ മല്ലികയൊഴികെ എല്ലാവരും സിനിമയിലെത്തി.. അർജ്ജുൻ ,മലയാളത്തിലും തമിഴിലും ഓരോ ചിത്രങ്ങൾ ചെയ്തു. സുരേഷ് മലയാളത്തിലും തെലുങ്കിലും നായകനായി.

ALSO READ: ഡിസംബര്‍ 8 ന് ഉയര്‍ത്തെഴുനേല്‍പ്പ്! 18ന് പട്ടാഭിഷേകം; ഉത്രം നക്ഷത്രക്കാരൻ ഗോപാലകൃഷ്ണൻ; ആരാധകരുടെ പ്രാർത്ഥനയും ഒപ്പം

ജനം ടി.വി.ഡയരക്ട്ടറും ഉദയസമുദ്രാ ഹോട്ടൽ ഗ്രൂപ്പിൻറെ ഉടമയുമായ രാജശേഖരൻനായർ മകളുടെ ഭർത്താവാണ്. നടി കാർത്തിക നായർ സരസമ്മയുടെ ചെറുമക്കളിൽ ഒരാൾ ആണ്

വ്യക്തിപരമായി അടുപ്പമുളഃള ആ കുടുംബത്തിലെ ഏറ്റവും പ്രിയപ്പെട്ട അമ്മ വിടവാങ്ങുമ്പോൾ ദുഃഖാർത്തമായി കണ്ണീർപ്രണാമം അർപ്പിക്കുന്നു- സിനിമ പ്രവർത്തകനും ആ കുടുംബവും ആയി അത്രയും ബന്ധമുള്ള രാജേഷ് കുറിച്ചത്.

Read Entire Article