Authored by: ഋതു നായർ|Samayam Malayalam•3 Jan 2026, 9:59 americium IST
മകൾ അച്ഛന്റെ ആഗ്രഹപ്രകാരം പഠിച്ചു ഡോക്ടർ ആയി. എന്നാൽ അത് കാണാൻ മണി ഇല്ല എന്നതാണ് കുടുംബത്തെ സംബന്ധിച്ചിടത്തോലമീറ്റവും വലിയ ദുഖവും
(ഫോട്ടോസ്- Samayam Malayalam)രോഗാവസ്ഥ അറിഞ്ഞാൽ ഭാര്യ വേദനിക്കും എന്ന കാരണം കൊണ്ടാകാം മണി അത് മറച്ചുവച്ചതും. കുടുംബം ആയിരുന്നു മണിക്ക് എല്ലാം. ഒരു നാൽപ്പത് വയസ് കഴിഞ്ഞാൽ പിന്നെ റെസ്റ്റ് എടുക്കും എന്ന് ഇടയ്ക്കിടെ മണി പറയുമായിരുന്നു. എന്നാൽ അത് ഇങ്ങനെ ഒരു വിശ്രമം ആന്നെന്നു ആരും കരുതിയിരുന്നില്ല. ഇന്ന് ഏകമകൾ ഡോക്ടർ ആണ്. പക്ഷേ ഡോക്ടർ ആയത് കാണാതെ ആണ് മണിയുടെ മടക്കവും.
ഒരിക്കൽ നിമ്മി പറഞ്ഞ വാക്കുകൾപതിനേഴുവര്ഷത്തെ ജീവിതാനുഭവം കൊണ്ട് എനിക്ക് അറിയാം. ചങ്കൂറ്റത്തോടെ എല്ലാം നേരിടുന്ന വ്യക്തി ആയിരുന്നു. ഒന്നിലും തളർന്നുപോകാത്ത ആളാണ് അദ്ദേഹം. ഒന്നും ഇല്ലായ്മയിൽ നിന്നും ഒരുപാട് പൊരുതി ആണ് അദ്ദേഹം ഇവിടെ വരെ എത്തിയത്. ഒരിക്കലും തളരേണ്ട അവസ്ഥ അദ്ദേഹത്തിന് ഉണ്ടായിട്ടില്ല. ഭർത്താവിന്റെ ഗുരുതര രോഗത്തെ കുറിച്ച് എന്നോട് ഒന്നും പറഞ്ഞിട്ടില്ല. രണ്ടുമൂന്നുവര്ഷം മുൻപേ ഒരു മഞ്ഞപിത്തം വന്നിരുന്നു, അത് മാത്രമേ എനിക്ക് അറിയൂ. കരൾ രോഗത്തെ കുറിച്ച് എന്നോട് പറയാതെ ഇരുന്നത് എന്നെ വേദനിപ്പിക്കാതെ ഇരിക്കാൻ വേണ്ടി ആകാം എന്നാണ് ഞാൻ വിശ്വസിക്കുന്നത്.
ഭർത്താവിന്റെ വിയോഗം നൽകിയ വേദനയേക്കാൾ നിമ്മിയെ വേദനിപ്പിച്ചത് ഇരുവരും അകലത്തിൽ ആയിരുന്നു എന്നതാണ്.
പാടിയിൽ ആയിരുന്നത് സത്യമാണ്. വേറെ രീതിയിൽ ഉള്ള പ്രശ്നങ്ങൾ ആയി പറഞ്ഞുപരത്തി, പക്ഷെ ഒരിക്കലും അതിൽ സത്യമില്ല. ഞങ്ങൾ തമ്മിൽ വിഷയങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല; എന്നാണ് നിമ്മി ഒരിക്കൽ ഇതേകുറിച്ച് പ്രതികരിച്ചത്.
പവി ചാലക്കുടി എന്ന പേരിൽ ആണ് അദ്ദേഹത്തിന്റെ പെങ്ങളുടെ മകൻ അറിയപെടുന്നത്.
അമ്മാവൻ ആണ് ഗുരു, മിമിക്രി ഒക്കെയും പഠിപ്പിച്ചിച്ചു തന്നിട്ടുണ്ട്. ഞാൻ ഒൻപതിൽ പഠിക്കുമ്പോൾ ആണ് അമ്മാവൻ സല്ലാപത്തിൽ എത്തുന്നത്. പിന്നെ അങ്ങ് ആഘോഷമായിരുന്നു ഞങ്ങൾക്ക്. അമ്മാവൻ ഉള്ളപ്പോൾ ജീവിതം ആഘോഷമായിരുന്നു,ഇപ്പോൾ ആ ആഘോഷമില്ല.എന്നും അദ്ദേഹം അടുത്തിടെ പറഞ്ഞിരുന്നു. മാത്രവുമല്ല ഇടയ്ക്കിടെ ചേട്ടന്റെ ഓർമ്മകൾ പങ്കുവച്ചുകൊണ്ട് അനുജൻ രാമകൃഷ്ണനും എത്താറുണ്ട്.





English (US) ·