09 April 2025, 08:36 AM IST

കാജോൾ നൈസയ്‌ക്കൊപ്പം, അജയ് ദേവ്ഗണും കാജോളും | Photo: Instagram/ CINE PORT, Kajol Devgan
ബോളിവുഡ് താരദമ്പതികളായ അജയ് ദേവ്ഗണിന്റേയും കാജോളിന്റേയും മകളാണ് നൈസ. ലോകമെമ്പാടും ആരാധകരുള്ള മാതാപിതാക്കളുടെ വഴിയേ മകളും ബോളിവുഡിലേക്ക് കാലെടുത്തുവെക്കുമോയെന്ന ആകാംക്ഷ ഏറെനാളായുണ്ട്. നൈസയുടെ സിനിമാ അരങ്ങേറ്റത്തിന് കാത്തിരിക്കുന്ന ആരാധകരുമുണ്ട്. മകളുടെ സിനിമാ അരങ്ങേറ്റത്തേക്കുറിച്ച് മനസുതുറന്നിരിക്കുകയാണ് ഇപ്പോള്‍ കാജോള്‍.
ഒരുദേശീയ ചാനലിന്റെ പരിപാടിയിലാണ് നൈസയുടെ ബോളിവുഡ് അരങ്ങേറ്റത്തെക്കുറിച്ച് ചോദ്യമുയര്‍ന്നത്. 22-കാരിയായ മകള്‍ ബോളിവുഡിലേക്ക് കാലെടുത്തുവെക്കുന്ന കാര്യം ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നായിരുന്നു ചോദ്യത്തോട് കാജോളിന്റെ മറുപടി. അതേസമയം, ബോളിവുഡില്‍ വളര്‍ന്നുവരുന്ന താരങ്ങള്‍ക്ക് എന്ത് ഉപദേശമാണ് നല്‍കാനുള്ളതെന്ന ചോദ്യത്തോടും താരം പ്രതികരിച്ചു.
'പ്രാഥമികമായി എനിക്ക് പറയാനുള്ളത്, എല്ലാവരിലും നിന്നും ഉപദേശം സ്വീകരിക്കരുതെന്നാണ്. എന്തുചെയ്യണമെന്ന് ആളുകളോട് ചോദിച്ചാല്‍, നൂറ് ആളുകള്‍ മുന്നോട്ടുവന്ന് മൂക്ക് മാറ്റണം, കൈമാറ്റണം, മുടിയുടെ നിറം മാറ്റണം, അത് ചെയ്യണം ഇത് ചെയ്യണം എന്നൊക്കെ പറയും. ആള്‍ക്കൂട്ടത്തോട് ചേര്‍ന്നുനില്‍ക്കുന്നവരെക്കാള്‍ അതില്‍നിന്ന് വേറിട്ട് നില്‍ക്കുന്നവരെയാണ് ആളുകള്‍ ഓര്‍ത്തിരിക്കുക. തനിക്കായി സ്വന്തം ഇടം കണ്ടെത്താനുള്ള കഴിവാണ് ഏതൊരു വ്യക്തിയുടേയും വിജയരഹസ്യം',- എന്നായിരുന്നു കാജോളിന്റെ മറുപടി.
Content Highlights: Kajol reveals if her girl Nysa volition travel her Bollywood footsteps
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·