മകൾക്കൊപ്പം സ്റ്റൈലിൽ പോകുന്ന ദിലീപ്! അമ്മയ്‌ക്കൊപ്പം സൊറ പറഞ്ഞുവരുന്ന കാവ്യ; സന്തോഷനിമിഷത്തിൽ വീട്

3 weeks ago 3

Authored by: ഋതു നായർ|Samayam Malayalam26 Dec 2025, 3:53 p.m. IST

ചെന്നൈയിൽ സ്ഥിരതാമസം ആണ് ഇപ്പോൾ ദിലീപ്, കുടുംബത്തിനൊപ്പം. ഇടക്ക് നാട്ടിൽ വന്നുപോകുന്ന ദിലീപ് ഭഭബയുടെ വിജയാഘോഷത്തിലാണ്

kavya and dileep were spotted astatine  the airdrome  with their household  successful  a caller   video making it adjacent    much  peculiar   for fansകാവ്യാ ദിലീപ്(ഫോട്ടോസ്- Samayam Malayalam)
ദ്മസരോവരത്തിൽ നിന്നും ചെന്നൈയിലേക്ക് ദിലീപിന്റെ കുടുംബം മാറിയിട്ട് നാളുകൾ ഏറെയായി. ഒരു സമയത്ത് കുഞ്ഞിന് സ്‌കൂളിൽ പോകാൻ പോലും ബുദ്ധിമുട്ട് ഉണ്ടായിരുന്ന സാഹചര്യത്തിലാണ് ചെന്നൈയിലേക്ക് മാറുന്നത്. എന്നാൽ അമ്മ നാട്ടിൽ ആയതുകൊണ്ട് ഇടയ്ക്കിടെ നാട്ടിലേക്ക് വന്നുപോകുന്ന ആളായി ദിലീപ് മാറി. ദിലീപിന്റെ അമ്മ ഏറെനാളായി കിടപ്പിലാണ്. ഓർമ്മയും നഷ്ടമായിരുന്നു. അടുത്ത ആളുകളെ പോലും തിരിച്ചറിയാൻ കഴിയാത്ത അവസ്ഥയിലുമാണ്. അതുകൊണ്ടുതന്നെ നാട്ടിൽ അമ്മയുടെ അടുത്തേക്ക് വരാതെ ഇരിക്കാൻ ദിലീപിന് ആകില്ല.

ഇപ്പോൾ പറഞ്ഞുവരുന്നത് എയർപോർട്ടിൽ കുടുംബത്തിനൊപ്പം കണ്ട ദിലീപിന്റെ വീഡിയോയെ കുറിച്ചാണ്. ഇളയമകൾ മഹാലക്ഷ്മിക്ക് ഒപ്പം കൈ പിടിച്ചു നടന്നു വരുന്ന ജനപ്രിയ നായകൻ. ജീൻസും ടി ഷർട്ടും തൊപ്പിയും മാസ്ക്കും ഒക്കെ ധരിച്ച് ആർക്കും വേഗം മനസിലാകരുത് എന്ന രീതിയിൽ ആണ് വസ്ത്രധാരണം. അതേസമയം ദിലീപിന് ഒപ്പം മകൾക്ക് പുറമേ കാവ്യയും അവരുടെ അമ്മയും കൂടിയുണ്ട്. അമ്മയോട് സൊറ പറഞ്ഞുകൊണ്ട് സ്റ്റൈലൻ ലുക്കിൽ വരുന്ന കാവ്യ മാധവൻ. കൂളിംഗ് ഗ്ളാസ് ഒക്കെ വച്ച കാവ്യ തമാശ പറഞ്ഞു ചിരിക്കുന്നതും വീഡിയോയിൽ കാണാം. എന്നാൽ എന്താണ് ഇത്രയും ലേറ്റ് ആകുന്നത് എന്ന രീതിയിൽ ദിലീപ് കുടുംബത്തെ നോക്കുന്നത് ആണ് കാമറാമാൻ ഫൊക്കസ് ചെയ്യുന്നത്.

എയർപോർട്ടിൽ പൊതുവേ താരങ്ങൾ വന്നുപോകുന്ന കാഴ്ച തുടങ്ങി വയ്ക്കുന്നത് ബോളിവുഡ് ആയിരുന്നു. കുടുംബവും ഒന്നിച്ച് താരങ്ങളെ അധികം കാണാൻ സാധിക്കാത്തതുകൊണ്ടുതന്നെ എയർപോർട്ടിലെ വീഡിയോസിന് വമ്പൻ സ്വീകരണവും ലഭിക്കാറുണ്ട്. അതുകൊണ്ടുതന്നെ ഇപ്പോൾ മലയാളം ഓൺലൈൻ മാധ്യമങ്ങളും എയർപോർട്ടിൽ വന്നുപോകുന്ന താരങ്ങളെ കൂടുതൽ ശ്രദ്ധിക്കാൻ തുടങ്ങി. എന്നാൽ സ്വകാര്യതയെ തീർത്തും ഹനിക്കുന്ന രീതിയിൽ ഉള്ള ഇത്തരം കാമറാമാന്മാർക്ക് എതിരെ പല താരങ്ങളും രംഗത്തും വന്നിരുന്നു.

ALSO READ: എതിർപ്പ് ധ്യാൻ ആദ്യമേ കാണിച്ചു! കോടീശ്വരനായ സ്വാമി; പുള്ളിയുടെ ഷോ കണ്ടാൽ കുടുംബം വിളിച്ചിട്ട് വന്നതെന്ന് തോന്നും; ശ്രദ്ധിക്കണമെന്ന് അഭ്യർത്ഥന


അതേസമയം ദിലീപിന്റെ പുത്തൻ ചിത്രം വിജയിച്ച സന്തോഷവും കുടുംബത്തിനുണ്ട്. ഏഴ് ദിവസം കൊണ്ട് ഭ ഭ ബ ബോക്സ് ഓഫീസിൽ ആകെ 36.65 കോടി നേടിയെടുത്തു . ദിലീപിന്റെ മുൻകാല ചിത്രങ്ങളേക്കാൾ മികച്ച തുകയിൽ ആണ് ചിത്രം ഓടിക്കൊണ്ടിരിക്കുന്നത്.

പവി കെയർടേക്കർ 8.37 കോടി ഗ്രോസ് കളക്ഷൻ നേടിയപ്പോൾ , പ്രിൻസ് ആൻഡ് ഫാമിലി 26.75 കോടി ഗ്രോസ് കളക്ഷൻ നേടി . രണ്ട് ചിത്രങ്ങളും ചേർന്ന് 35.12 കോടിയാണ് നേടിയത്. എന്നാൽ ഏഴുദിവസം കൊണ്ട് ഭഭബ 36.65 കോടിയും നേടി

Read Entire Article