മഞ്ജു ചേച്ചിയും ബാലച്ചേട്ടനും വിളിച്ചിരുന്നു; പറ്റാവുന്ന ഹെൽപ്പ് ഓഫർ ചെയ്തു; സ്റ്റിക്ക് ഇല്ലാതെ നടക്കാം എന്നായി

3 months ago 4

Authored by: ഋതു നായർ|Samayam Malayalam19 Oct 2025, 1:53 pm

സുധിയുടെ മരണശേഷം ആ കുടുംബത്തെ സംരക്ഷിക്കുന്നതിൽ ലക്ഷ്മി വഹിച്ച പങ്ക് ചെറുതല്ല. എല്ലാ തുക ലക്ഷ്മി നൽകിയിരുന്നു. സ്റ്റർമാജിക്കിന് ശേഷം ആണ് അത് നിർത്തിയത്

lakshmi nakshathra said that bala and manju warrier came guardant  to assistance   ullas pandalamലക്ഷ്മി നക്ഷത്ര മഞ്ജു വാര്യർ(ഫോട്ടോസ്- Samayam Malayalam)
ഉല്ലാസ് പന്തളത്തിന്റെ ആരോഗ്യ അവസ്ഥയിൽ മാറ്റം ഉണ്ടെന്ന് ലക്ഷ്മി നക്ഷത്ര . കുറച്ചുദിവസങ്ങൾക്ക് മുമ്പേയാണ് ഉല്ലാസ് പന്തളത്തിന്റെ ആരോഗ്യ അവസ്ഥ പുറം ലോകത്തേക്ക് ലക്ഷ്മി അറിയുന്നത്. സ്ട്രോക്ക് വന്നതിനെത്തുടർന്ന് മാസങ്ങൾ ആയി ചികിത്സയിൽ കഴിഞ്ഞിരുന്ന ഉല്ലാസിനെ കൂട്ടികൊണ്ട് വന്നു പരിപാടിയിൽ പങ്കെടുപ്പിച്ചത് ലക്ഷ്മി നക്ഷത്ര ആയിരുന്നു. താൻ ബ്രാൻഡ് അംബാസിഡർ ആയ ഗ്രൂപ്പിന്റെ ഒരുഷോ റൂം ഉദ്‌ഘാടനത്തിനു കൂട്ടിവന്നതും ഉല്ലാസിനോടുള്ള സ്നേഹം കൊണ്ടാണ്. മാത്രമല്ല ഏറെനാളായി വീട്ടിൽ ഇരുന്നുപോയ മികച്ച കലാകാരന് ശാരീരികവും മാനസികവുമായ ഒരു സന്തോഷം കൂടി പകത്തുനൽകിയിരുന്നു ആ സംഭവം. അതിന് ശേഷം നെഗറ്റീവ് കമന്റ്സ് വന്നുവെങ്കിലും കിട്ടിയ പോസിറ്റിവിറ്റിക്ക് കണക്കില്ല എന്നാണ് ലക്ഷ്മിയും ഉല്ലാസും പറഞ്ഞത്.

ഇപ്പോൾ വാക്കിങ് സ്റ്റിക്കിന്റെ സഹായം ഇല്ലാതെ ഉല്ലാസ് ഏട്ടൻ നടന്നു തുടങ്ങി എന്ന് ലക്ഷ്മി പറയുമ്പോൾ സ്നേഹം കൊണ്ട് മാത്രമാണ് അദ്ദേഹം വേഗം റിക്കവർ ആകുന്നത് എന്നാണ് ആരാധകരുടെ സംസാരം. ഇപ്പോൾ ചികിത്സയൊക്കെ കൂടുതൽ നന്നായി പോകുന്നുണ്ട്. ഒരുപാട് ആളുകൾ സഹായഹസ്തം വാഗ്ദാനം ചെയ്തു മഞ്ജുവാര്യർ, ബാല തുങ്ങിയ നടീനടന്മാരിൽ പലരും ഉല്ലാസിന് സഹായം വാഗ്ദാനം ചെയ്തുവെന്നും ലക്ഷ്മി അറിയിച്ചു.

ALSO READ: ഏഴേക്കർ ഭൂമിയിൽ വ്യാപിച്ചു കിടക്കുന്ന SD സ്കേപ്! 22 കോടിയിൽ സ്റ്റീഫന്റെ സ്വപ്ന സാക്ഷാത്ക്കാരം; അതും കളമശ്ശേരിയിൽ
മിമിക്രി വേദികളിലൂടെ അഭിനയരംഗത്തേക്ക് എത്തിയ ഉല്ലാസ് ടെലിവിഷൻ രംഗത്തും ബിഗ് സ്‌ക്രീൻ രംഗത്തും തന്റേതായ സ്ഥാനം നേടിയ കലാകാരൻ കൂടിയാണ്. കുറിക്കുകൊള്ളുന്ന കൗണ്ടറുകളിലൂടേയും തന്റേതായ അഭിനയശൈലിയിലൂടെയും വർത്തമാനത്തിലൂടെയും മലയാളി ആരാധകർക്ക് ഒട്ടേറെ ചിരിപ്പൂരം ഒരുക്കിയ ആളുകൂടിയാണ് ഉല്ലാസ്.

സ്റ്റാര്‍ മാജിക്കിലേയും നിറ സാന്നിധ്യമായിരുന്ന ഉല്ലാസ് ആദ്യഭാര്യയുടെ മരണശേഷം ആണ് വീണ്ടും വിവാഹിതനായത്. ദിവ്യയാണ് താരത്തിന്റെ ഭാര്യ. അരീക്കോട് പഞ്ചായത്ത് വൈസ് പ്രസിഡന്റായിരുന്ന ദിവ്യയും ആയി വളരെ ലളിത വിവാഹം.

Read Entire Article