03 April 2025, 11:04 PM IST

'തട്ടും വെള്ളാട്ടം' അനൗൺസ്‌മെന്റ് വീഡിയോയിൽ നിന്ന്
'മഞ്ഞുമ്മല്‍ ബോയ്‌സ്' എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം സൗബിന്‍ ഷാഹിറും ദീപക് പറമ്പോലും ഒരുമിക്കുന്ന ചിത്രത്തിന്റെ ടൈറ്റില്‍ അനൗണ്‍സ്‌മെന്റ് വീഡിയോ പുറത്തിറങ്ങി. 'തട്ടും വെള്ളാട്ടം' എന്ന ചിത്രം സംവിധാനം ചെയ്യുന്നത് ബി.ടെക്, കാസര്‍ഗോള്‍ഡ് എന്നീ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍ ഒരുക്കിയ മൃദുല്‍ നായരാണ്. ആസിഫ് അലിയെ നായകനാക്കി രണ്ട് ചിത്രങ്ങള്‍ ഒരുക്കിയ മൃദുലിന്റെ മൂന്നാമത്തെ ചിത്രമാണിത്.
കേരള സാഹിത്യ അക്കാദമി ജേതാവായ അഖില്‍ കെ. ആദ്യമായി തിരക്കഥ രചിക്കുന്നുവെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. 'തട്ടും വെള്ളാട്ട'ത്തിന്റെ ടൈറ്റില്‍ അനൗണ്‍സ്‌മെന്റ് വീഡിയോയ്ക്ക് വലിയ പ്രേക്ഷക ശ്രദ്ധയാണ് ലഭിക്കുന്നത്. ആദ്യമായാണ് ഒരു സിനിമയുടെ ടൈറ്റില്‍ അനൗണ്‍സ്‌മെന്റ് വീഡിയോ ആയി പുറത്തുവിടുന്നത്.
തെയ്യം കെട്ടുന്നവന്റെയും തെയ്യം കെട്ടാത്തവന്റെയും ഇടയില്‍ നടക്കുന്ന ഈഗോയും തുടര്‍ന്നുണ്ടാകുന്ന പ്രശ്‌നങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. തെയ്യം കലാകാരനായി വേഷമിടുന്നത് ദീപക് പറമ്പോലാണ്. അനൗണ്‍സ്‌മെന്റ് ടീസറില്‍ തന്നെ ഗംഭീര പ്രകടനമാണ് ദീപക് കാഴ്ച വെച്ചിരിക്കുന്നത്. സൗബിന്‍ ഷാഹിറാണ് ദീപക്കിനൊപ്പം പ്രധാന വേഷത്തിലെത്തുന്നത്.
ദ ഫിലിമി ജോയിന്റ് അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത് മനോജ് കുമാര്‍ ഖട്ടോയി ആണ്. മഞ്ജു ഗോപിനാഥാണ് പിആര്‍ഒ. പ്രമുഖരായ ഒട്ടേറെ നടീനടന്മാര്‍ അണിനിരക്കുന്ന ചിത്രത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടില്ല.
Content Highlights: 'Thattum Vellattam' movie rubric announcement video
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·