07 July 2025, 04:40 PM IST

പേരൻപ് പോസ്റ്റർ, റാം | Photo: X/ Absolutlycinema, TheVetriCinemas
അടുത്തകാലത്ത് മഞ്ഞുമ്മല്‍ ബോയ്‌സിന് ലഭിച്ചതിന് സമാനമായി തമിഴ്‌നാട്ടില്‍ മമ്മൂട്ടി ചിത്രങ്ങള്‍ക്കും വലിയ സ്വീകാര്യത ലഭിച്ചിരുന്നുവെന്ന് സംവിധായകന്‍ റാം. അയ്യര്‍ ദി ഗ്രേറ്റ്, ന്യൂഡല്‍ഹി, ഹിറ്റ്‌ലര്‍ എന്നീ ചിത്രങ്ങള്‍ ഉദാഹരണമായി ചൂണ്ടിക്കാട്ടിയാണ് റാം ഇക്കാര്യം പറഞ്ഞത്. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് റാം മനസുതുറന്നത്.
മമ്മൂട്ടി നായകനായി 2018-ല്‍ പുറത്തിറങ്ങിയ പേരന്‍പ് എന്ന ചിത്രത്തിന്റെ സംവിധായകനാണ് റാം. ചിത്രത്തിലേക്ക് മമ്മൂട്ടി എങ്ങനെ എത്തി എന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
'മമ്മൂക്കയുടെ പടങ്ങള്‍ കണ്ടാണ് ഞാന്‍ വളര്‍ന്നത്. എല്ലാതരം ചിത്രങ്ങളിലും അദ്ദേഹം ഒരേസമയം അഭിനയിച്ചിട്ടുണ്ട്. ആക്ഷന്‍ ചിത്രങ്ങളിലും ഇമോഷന് പ്രാധാന്യമുള്ള ചിത്രങ്ങളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്', റാം പറഞ്ഞു.
'അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ തമിഴ്‌നാട്ടില്‍ നന്നായി ഓടും. മഞ്ഞുമ്മല്‍ ബോയ്‌സ് ഓടുന്നതുപോലെ, അയ്യര്‍ ദി ഗ്രേറ്റ്, ന്യൂഡല്‍ഹി, ഹിറ്റ്‌ലര്‍ എന്നീ ചിത്രങ്ങള്‍ തമിഴ്‌നാട്ടില്‍ നന്നായി ഓടിയിരുന്നു. അവിടെ എല്ലാവര്‍ക്കും മമ്മൂക്കയെ അറിയാം',- റാം കൂട്ടിച്ചേര്‍ത്തു.
Content Highlights: Director Ram reveals Mammootty films popularity successful Tamil Nadu, comparing to Manjummel Boys
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·