മഞ്ഞുമ്മൽ ബോയ്സിന് ശേഷം ഹിറ്റ് ടീം ഒന്നിക്കുന്ന പുതിയ സിനിമയ്ക്ക് ആരംഭം! ആഷിഖ് അബു ക്യാമറ

3 months ago 3

Authored by: ഋതു നായർ|Samayam Malayalam17 Oct 2025, 2:58 pm

ആഷിഖ് അബു ക്യാമറ ചലിപ്പിക്കുന്ന ചിത്രത്തിന് സംഗീതം ഒരുക്കുന്നത് 6091 എന്ന പേരിൽ പ്രശസ്തനായ മലയാളിയായ ഇൻഡി ആർട്ടിസ്റ്റ് ഗോപീകൃഷ്ണൻ പി എൻ ആണ്.

after manjummel boys the deed  squad  reunites for a caller   movie  with aashiq abu down  the cameraസൗബിൻ ആഷിഖ്(ഫോട്ടോസ്- Samayam Malayalam)
സൗബിൻ ഷാഹിർ, ഷോൺ ആൻ്റണി എന്നിവരുടെ പറവ ഫിലിംസ്, ആഷിഖ് അബുവിൻ്റെ ഒപ്പിഎം സിനിമാസ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രം കോഴിക്കോട് ചിത്രീകരണം ആരംഭിച്ചു. മനു ആൻ്റണി രചിച്ചു സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സൗബിൻ ഷാഹിർ, ലിജോമോൾ ജോസ്, പ്രശാന്ത് മുരളി, ലിയോണ ലിഷോയ് എന്നിവരാണ് പ്രധാന വേഷങ്ങൾ ചെയ്യുന്നത്. ബ്ലോക്ക്ബസ്റ്റർ ഹിറ്റായ മഞ്ഞുമ്മൽ ബോയ്സിന് ശേഷം പറവ ഫിലിംസും, സൂപ്പർ വിജയം നേടിയ റൈഫിൾ ക്ലബിന് ശേഷം ഒപ്പിഎം സിനിമാസും നിർമ്മിക്കുന്ന ചിത്രമാണിത്. ഗീതാർഥ എ ആർ ആണ് ചിത്രത്തിൻ്റെ സഹരചയിതാവ്. ചിത്രത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വൈകാതെ പുറത്ത് വിടും.

റൈഫിൾ ക്ലബ്, ലൗലി എന്നീ ചിത്രങ്ങൾക്ക് ശേഷം ആഷിഖ് അബു ക്യാമറ ചലിപ്പിക്കുന്നു എന്നതും ഈ ചിത്രത്തിന്റെ ഹൈലൈറ്റ് ആണ്. മഞ്ഞുമ്മൽ ബോയ്സ്, റൈഫിൾ ക്ലബ് എന്നിവക്ക് ശേഷം അജയൻ ചാലിശ്ശേരി പ്രൊഡക്ഷൻ ഡിസൈനർ ആയെത്തുന്ന ചിത്രത്തിന് പിന്നിൽ ഗംഭീര സാങ്കേതിക സംഘമാണ് അണിനിരക്കുന്നത്. ഇരട്ട, പണി എന്നീ ചിത്രങ്ങളുടെ എഡിറ്റർ ആയി ശ്രദ്ധ നേടിയ മനു ആന്റണി സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന ചിത്രമാണിത്.


എഡിറ്റർ - മനു ആൻ്റണി, പ്രൊഡക്ഷൻ ഡിസൈനർ - അജയൻ ചാലിശ്ശേരി, കലാസംവിധാനം - മിഥുൻ ചാലിശ്ശേരി, മേക്കപ്പ് - റോണക്സ് സേവ്യർ, വില്യം സിങ്, കോസ്റ്റ്യൂം - മഷർ ഹംസ, സൗണ്ട് ഡിസൈൻ - നിക്സൺ ജോർജ്, പ്രൊഡക്ഷൻ കൺട്രോളർ - വിമൽ വിജയ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - ആബിദ് അബു, മദൻ എ വി കെ, ചീഫ് അസോസിയേറ്റ് ഡയറക്ടർ - ഷെല്ലി ശ്രീ, ഫിനാൻസ് കൺട്രോളർ - മുഹമ്മദ് ഹാഫിസ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് - ബിജു കടവൂർ, പിആർഒ - വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ, സ്റ്റിൽസ് - സജിത് ആർ എം, രോഹിത് കെ എസ്.
Read Entire Article