സ്വന്തം ലേഖിക
07 July 2025, 12:38 PM IST

സൗബിൻ ഷാഹിർ
കൊച്ചി : മഞ്ഞുമ്മൽ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിൽ നടനും നിർമാതാവുമായ സൗബിൻ ഷാഹിർ ചോദ്യം ചെയ്യലിന് ഹാജരായി. മരട് പോലീസ് സ്റ്റേഷനിലാണ് സൗബിൻ അഭിഭാഷകനൊപ്പം ഹാജരായത്. സിനിമയുടെ സഹനിർമാതാക്കളായ ബാബു ഷാഹിർ, ഷോൺ ആന്റണി എന്നിവരും സൗബിനൊപ്പം ചോദ്യം ചെയ്യലിനെത്തി.
സിനിമയിൽനിന്ന് ലഭിച്ച ലാഭം എങ്ങനെ ചെലവഴിച്ചു തുടങ്ങിയ കാര്യങ്ങളാകും പൊലീസ് ചോദിച്ചറിയുക. ഇരുന്നൂറ് കോടി രൂപയാണ് മഞ്ഞുമ്മൽ ബോയ്സ് നേടിയ ബോക്സോഫീസ് കളക്ഷൻ. 2024ൽ ഇറങ്ങിയ ചിത്രം കേരളത്തിനകത്തും പുറത്തും വലിയ സ്വീകാര്യത നേടിയിരുന്നു. സിനിമയുടെ 40 ശതമാനം ലാഭവിഹിതം വാഗ്ദാനം ചെയ്ത് ഏഴ് കോടി രൂപ നിക്ഷേപിച്ചതിന് ശേഷം ലാഭവിഹിതവും പണവും നല്‍കിയില്ലെന്ന് കാണിച്ച് സിറാജ് വലിയതുറ നല്‍കിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്.
പ്രതികൾ കുറ്റം ചെയ്തതിന് വ്യക്തമായ തെളിവുകൾ ഉണ്ടെന്നാണ് പോലീസ് കോടതിയെ അറിയിച്ചത്. പ്രതികൾക്ക് ഹൈക്കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു. ആദ്യഘട്ടത്തിൽ ഇവരുടെ മുൻകൂർ ജാമ്യം കോടതി തള്ളിയെങ്കിലും രണ്ടാമത്തെ തവണ നിബന്ധനകളോടെ ഡാമ്യം അനുവദിക്കുകയായിരുന്നു. അന്വേഷണ ഉദ്യോഗസ്ഥർ വിളിക്കുമ്പോൾ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന നിബന്ധനയോടെയായിരുന്നു ഇത്.
Content Highlights: Soubin Shahir Questioned successful Manjummel Boys Fraud Case
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·