മടങ്ങിവരവ് പ്രഖ്യാപിച്ച് ബിടിഎസ്; അടുത്തകൊല്ലം പുതിയ ആൽബം

6 months ago 7

02 July 2025, 10:03 AM IST

bts

ബി.ടി.എസ് | Photo: AP

സോൾ: ലോകമെമ്പാടും വലിയ ആരാധകവൃന്ദമുള്ള ദക്ഷിണകൊറിയൻ പോപ്പ് ബാൻഡായ ബിടിഎസ് നീണ്ട ഇടവേളയ്ക്കുശേഷം സംഗീതലോകത്തേക്ക് മടങ്ങിവരുന്നു. 2026-ൽ പുതിയ ആൽബം പുറത്തിറക്കുമെന്നും വേൾഡ് ടൂർ നടത്തുമെന്നും ബിടിഎസ് ചൊവ്വാഴ്ച പ്രഖ്യാപിച്ചു. ബാൻഡിലെ ഏഴംഗങ്ങളും ജൂലായിൽ അമേരിക്കയിൽ ഒത്തുചേർന്ന് പുതിയ ആൽബത്തിന്റെ പണിപ്പുരയിലേക്ക് കടക്കുമെന്ന് സംഘം അറിയിച്ചു.

അംഗങ്ങൾക്ക് നിർബന്ധിത സൈനികസേവനത്തിനുപോകേണ്ടിവന്നതിനെത്തുടർന്ന് 2022 മുതലാണ് ബാൻഡ് സംഗീതപരിപാടികൾ നിർത്തിയത്. ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് ജൂണിൽ അഞ്ച് ബിടിഎസ് അംഗങ്ങൾ സൈനികസേവനം പൂർത്തിയാക്കി തിരിച്ചെത്തിയിരുന്നു.

2022-ൽ പുറത്തിറങ്ങിയ ‘പ്രൂഫ്’ ആണ് ബിടിഎസിന്റെ അവസാന ഗ്രൂപ്പ് ആൽബം. അക്കൊല്ലം ദക്ഷിണകൊറിയയിൽ ഏറ്റവും വിറ്റഴിഞ്ഞ ആൽബവുമതായിരുന്നു. സൈനികസേനവത്തിനുമുൻപായി ദക്ഷിണകൊറിയയുടെ മൊത്തം ജിഡിപിയുടെ 0.2 ശതമാനം വരുമാനമുണ്ടായിരുന്ന ബാൻഡായിരുന്നു ബിടിഎസ്. സ്‌പോട്ടിഫൈയിൽ ഏറ്റവും കൂടുതൽ സ്ട്രീം ചെയ്യപ്പെട്ടതും ബില്ലിബോർഡ്- 100, ആർടിസ്റ്റ്-100 തുടങ്ങിയ ഹിറ്റ് ചാർട്ടുകളിൽ ഒന്നാമതായെത്തിയതുമായ ആദ്യ കെ-പോപ്പ് ബാൻഡും കൂടിയാണ്.

Content Highlights: BTS volition instrumentality successful outpouring 2026 with a caller medium and satellite tour

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article