Authored by: അശ്വിനി പി|Samayam Malayalam•13 Oct 2025, 2:22 pm
കീർത്തി സുരേഷിന്റെയും ആന്റണിയുടെയും പതിനഞ്ച് വർഷത്തെ പ്രണയത്തെ കുറിച്ച് നടി പറഞ്ഞപ്പോൾ ആദ്യം ആരാധകർക്കുമൊരു ഞെട്ടലായിരുന്നു അന്യമതത്തിൽ പെട്ട ആളെ വിവാഹം ചെയ്യാൻ എതിർപ്പുകളുണ്ടായിരുന്നില്ലേ എന്ന് ചോദിച്ചവരുമുണ്ട്.

ആദ്യമൊരു ക്ഷമാപണം
![]()
സീ തെലുങ്കുവിൽ സംപ്രേക്ഷണം ചെയ്യുന്ന ജഗപതി ബാബു ഷോയിൽ സംസാരിക്കുകയായിരുന്നു കീർത്തി. ഇന്റസ്ട്രിയിൽ വളരെ ചുരുക്കം ആളുകൾക്ക് മാത്രമേ കീർത്തിയുടെയും ആന്റണിയുടെയും ബന്ധത്തെ കുറിച്ച് അറിയാമായിരുന്നുള്ളൂ. അതിലൊരാളാണ് ജഗപതി ബാബുവും., പക്ഷേ കല്യാണത്തിന് അദ്ദേഹത്തെ ക്ഷണിക്കാൻ വിട്ടുപോയി. അതിന് കീർത്തി ക്ഷമ ചോദിയ്ക്കുന്നുണ്ട്.
2010 ൽ തുടങ്ങിയ ബന്ധം
![]()
ആന്റണിയുമായി പ്രണയത്തിലായത് 2010 ൽ ആണ്. രണ്ടു പേരും നന്നെ ചെറിയ പ്രായം. പഠനം മുന്നോട്ടു കൊണ്ടു പോകണോ, അതിന് വേണ്ടി വിദേശത്ത് പോകണോ, അതോ സിനിമയിലേക്ക് വരണോ എന്നൊക്കെയുള്ള ഡൗട്ടിലായിരുന്നു അപ്പോൾ ഞാൻ. അവസാനം ഞാൻ പഠനത്തിന് വേണ്ടി വിദേശത്ത് പോയി. യാദൃശ്ചികമായി സിനിമയിലും അവസരം ലഭിച്ചു. അങ്ങനെ കുറച്ചുകാലം പോയി.
ലോങ് ഡിസ്റ്റൻസ് റിലേഷൻഷിപ്
![]()
ആറ് വർഷത്തോളം പിന്നെ ഞങ്ങൾ ലോങ് ഡിസ്റ്റൻസ് റിലേഷൻഷിപ്പിൽ ആയിരുന്നു. ദുബായിൽ ഓയിൽ ഫീൽഡിൽ ആയിരുന്നു ആന്റണിയുടെ ജോലി. പിന്നെ ആന്റണി സ്വന്തമായി ഒരു ബിസിനസ് ആരംഭിച്ചു. അതിന്റെ തിരക്കുകളിലായി. ഞാനും കരിയറിൽ തിരക്കിലായിരുന്നു.
Keerthy
![]()
keerthy suresh og
![]()

രചയിതാവിനെക്കുറിച്ച്അശ്വിനി പിസമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസറാണ് അശ്വിനി പി. 2013 ലാണ് പത്രപ്രവർത്തക എന്ന നിലയിലുള്ള കരിയർ ആരംഭിച്ചത്. വൺഇന്ത്യ - ഫിൽമിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളിൽ പ്രവൃത്തിച്ചു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനുമാണ് താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. സിനിമ ചർച്ചകളിൽ പങ്കെടുത്തിട്ടുണ്ട്. നവമാധ്യമ രംഗത്ത് പന്ത്രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കുക





English (US) ·