06 July 2025, 12:06 PM IST

സൂര്യ സേതുപതി വിജയ് സേതുപതിക്കൊപ്പം, വിജയ് സേതുപതി | Photo: Special Arrangement, AFP
വിജയ് സേതുപതിയുടെ മകന്‍ സൂര്യ സേതുപതി ആദ്യമായി നായകനായെത്തിയ ചിത്രമാണ് ഫീനിക്സ്. പ്രശസ്ത ആക്ഷന്‍ കൊറിയോഗ്രാഫര്‍ അനല്‍ അരശ് സംവിധാനം ചെയ്ത ചിത്രത്തിന്റെ പ്രീമിയറിനിടെ സൂര്യ ച്യൂയിങ് ഗം ചവയ്ക്കുന്ന വീഡിയോ പുറത്തുവന്നത് വിവാദമായിരുന്നു. ആരാധകരുമായി സംസാരിക്കുമ്പോൾ ഈ രീതിയിൽ പെരുമാറിയതിനെതിരേ ചിലർ രംഗത്തെത്തുകയും ചെയ്തിരുന്നു.
ഇപ്പോഴിതാ, വിഷയത്തിൽ മാപ്പ് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് വിജയ് സേതുപതി. 'സൂര്യയുടെ പ്രവൃത്തി മനഃപൂർവമല്ല. അത് അറിയാതെ പറ്റിയതാകാം. അങ്ങിനെ സംഭവിച്ചെങ്കിൽ, അതിൽ ആർക്കെങ്കിലും വേദനിച്ചിട്ടുണ്ടെങ്കിലോ തെറ്റിദ്ധരിച്ചുണ്ടെങ്കിലോ ഞാൻ ആത്മാർഥമായി ക്ഷമ ചോദിക്കുന്നു', വിജയ് സേതുപതി പറഞ്ഞു.
അതേസമയം, സമ്മിശ്ര പ്രതികരണം തേടി ഫീനിക്സ് ഇപ്പോഴും പ്രദർശനം തുടരുകയാണ്. സൂര്യ സേതുപതിയുടെ ആദ്യനായക വേഷമാണെങ്കിലും 'നാനും റൗഡി താന്‍', 'സിന്ധുബാദ്' തുടങ്ങിയ ചിത്രങ്ങളില്‍ അദ്ദേഹം മുമ്പ് അഭിനയിച്ചിട്ടുണ്ട്. സാം സി.എസ്. ആണ് ചിത്രത്തിന്റെ സംഗീതസംവിധാനം നിര്‍വഹിക്കുന്നത്.
Content Highlights: Surya Sethupathi's Phoenix Debut Marred by Chewing Gum Controversy
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·