
മനോജ്, ഭാരതിരാജയും സുരേഷ് ഗോപിയും | ഫോട്ടോ: X, Facebook
സംവിധായകൻ ഭാരതിരാജയെ വീട്ടിലെത്തി സന്ദർശിച്ച് നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി. മകൻ മനോജ് ഭാരതിയുടെ മരണത്തിൽ ദുഃഖിതനായിരിക്കുന്ന ഭാരതിരാജയെ ആശ്വസിപ്പിക്കാനാണ് സുരേഷ് ഗോപിയെത്തിയത്. സുരേഷ് ഗോപിതന്നെയാണ് ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്.
മനോജ് ഭാരതിരാജക്ക് ആദരാഞ്ജലികൾ അർപ്പിക്കുന്നതായി സുരേഷ് ഗോപി പോസ്റ്റ് ചെയ്തു. ഭാരതിരാജയെ സന്ദർശിക്കുന്നതിന്റെ ചിത്രവും സുരേഷ് ഗോപി സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചു. ഏതാനും ദിവസങ്ങൾക്കുമുമ്പാണ് ഭാരതിരാജയുടെ മകനും നടനുമായ മനോജ് അന്തരിച്ചത്. ഹൃദയാഘാതമാണ് മരണകാരണം. ഒരു മാസം മുമ്പ് ഓപ്പണ്‍-ഹാര്‍ട്ട് ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു. അതിനുശേഷം വീട്ടില്‍ വിശ്രമത്തിൽ കഴിയുന്നതിനിടേയാണ് മരണം സംഭവിച്ചത്.
1999-ല്‍ ഭാരതിരാജ സംവിധാനം ചെയ്ത താജ്മഹല്‍ എന്ന ചിത്രത്തിലൂടെയാണ് മനോജ് അഭിനയരംഗത്തേക്ക് ചുവടുവെച്ചത്. പിന്നീട് സമുദ്രം, കടല്‍ പൂക്കള്‍, അല്ലി അര്‍ജുന, വര്‍ഷമെല്ലാം വസന്തം, പല്ലവന്‍, ഈറ നിലം, മഹാ നടികന്‍, അന്നക്കൊടി, മാനാട് തുടങ്ങിയ തമിഴ് ചിത്രങ്ങളില്‍ അഭിനയിച്ചു. 2022-ലെ വിരുമന്‍ ആയിരുന്നു അവസാനം അഭിനയിച്ച ചിത്രം.
2023ല്‍ ഭാരതിരാജയ്‌ക്കൊപ്പം മാര്‍ഗഴി തിങ്കള്‍ എന്ന ചിത്രം സംവിധാനം ചെയ്തു. മണിരത്‌നത്തിന്റെ ബോംബൈ, ശങ്കറിന്റെ എന്തിരന്‍ എന്നീ ചിത്രങ്ങളില്‍ സഹസംവിധായകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. നടി നന്ദനയാണ് ഭാര്യ. രണ്ട് മക്കളുണ്ട്.
Content Highlights: Suresh Gopi visited manager Bharathiraja pursuing the decease of his son, Manoj Bharathiraja
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·