'മമ്മൂക്കയെ യൂസ് ചെയ്തിരിക്കുന്ന രീതിയാണ് എടുത്തുപറയേണ്ടത്'; ബസൂക്കയ്ക്ക് കയ്യടിച്ച് ഷാജി കൈലാസ്

9 months ago 8

15 April 2025, 08:13 AM IST

Mammootty and Shaji Kailas

മമ്മൂട്ടി, ഷാജി കൈലാസ് | ഫോട്ടോ: Facebook

മ്മൂട്ടിയെ നായകനാക്കി ഡീനോ ഡെന്നീസ് സംവിധാനം ചെയ്ത ബസൂക്ക എന്ന ചിത്രത്തെ അഭിനന്ദിച്ച് സംവിധായകൻ ഷാജി കൈലാസ്. കൈവഴക്കം വന്ന നല്ല അസ്സൽ ഡയറക്ടർ എന്നാണ് ഡീനോയെ ഷാജി കൈലാസ് വിശേഷിപ്പിച്ചത്. മമ്മൂട്ടിയെ എങ്ങനെ ചിത്രത്തിൽ ഉപയോ​ഗിച്ചിരിക്കുന്നു എന്നതാണ് എടുത്തുപറയേണ്ടതെന്നും അദ്ദേഹം ഫെയ്സ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.

ഷാജി കൈലാസിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് ഇങ്ങനെ:

പ്രിയപ്പെട്ട കലൂർ ഡെന്നിസിൻ്റെ മകൻ ഡീനോ ഡെന്നിസ് ആദ്യമായി സംവിധാനം ചെയ്ത സിനിമ ബസൂക്ക കഴിഞ്ഞ ദിവസമാണ് കാണാൻ സാധിച്ചത്.. കൈവഴക്കം വന്ന നല്ല അസ്സൽ ഡയറക്ടർ തന്നെയാണ് ഡീനോ എന്ന് തെളിയിരിച്ചിരിക്കുന്നു. ആദ്യ ചിത്രം എന്ന് തോന്നിപ്പിക്കാത്ത തരത്തിൽ ഓരോ Frame To Frame വ്യത്യസ്തത സിനിമയിൽ ഉണ്ടാക്കിയിരിക്കുന്നു ..

തൻ്റെ തന്നെ സ്വന്തം കഥ വളരെ വ്യത്യസ്തമായ രീതിയിൽ, മലയാള സിനിമയിൽ കണ്ട് പരിചയം ഇല്ലാത്ത ഫ്രെയിമിങ്ങിലും അവതരണത്തിലും ഒക്കെ പുതുമ നില നിർത്തി വളരെ ഗംഭീരമായി തന്നെ അവതരിപ്പിച്ചിരിക്കുന്നു.. എടുത്ത് പറയേണ്ടത് മമ്മൂക്കേനേ എങ്ങനെ യൂസ് ചെയ്തിരിക്കുന്നു എന്നതാണ്. മമ്മൂക്കയുടെ ആദ്യത്തെ നിശബ്ദമായ വരവും, പതിഞ്ഞ പതിഞ്ഞ വരവും ശേഷം അദ്ദേഹത്തിൻ്റെ വളരെ ആവേശകരമായ അവസാന പെർഫോമൻസും എല്ലാം വേറൊരു ടൈപ്പ് സിനിമ ആയി തന്നെ ബസൂക്കയെ മാറ്റിയിരിക്കുന്നു.

തികച്ചും വ്യത്യസ്തമായ രീതിയിൽ ഒട്ടും പരിചയമില്ലാത്ത ഈ ഒരു പുതുമ നിറഞ്ഞ സബ്ജക്ട് വളരെ മികച്ച രീതിയിൽ കൈകാര്യം ചെയ്തിരിക്കുകയാണ് ഡീനോ എന്ന പുതുമുഖ സംവിധായകൻ.. മലയാള സിനിമക്ക് ഇനിയും വ്യതസ്തത നിറഞ്ഞ ഇതുപോലെയുള്ള സിനിമകൾ ഉണ്ടാക്കാൻ കഴിയട്ടെ.. വരും സിനിമകൾ എല്ലാം തന്നെ ഗംഭീരമാകട്ടെ എന്ന് ആശംസിക്കുന്നു..

Content Highlights: Shaji Kailas lauded Bazooka, praising Deeno Dennis`s absorption and Mammootty`s performance

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article