Authored byഅശ്വിനി പി | Samayam Malayalam | Updated: 9 Apr 2025, 8:07 pm
മമ്മൂട്ടിയുടെ ഇപ്പോഴത്തെ ആരോഗ്യ സ്ഥിതിയില്‍ നാളെ റിലീസ് ആവുന്ന ബസൂക്ക എന്ന ചിത്രത്തിന് യാതൊരു പ്രമോഷനും നല്‍കിയിരുന്നില്ല. അതിനിടയില്‍ മമ്മൂട്ടി പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റ് ആരാധകരെ ഇമോഷണലാക്കുന്നു
ബസൂക്കയുടെ റിലീസിന് മുൻപ് മമ്മൂട്ടി പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റ്നാളെ, ഏപ്രില്‍ 10 ബസൂക്ക തിയേറ്ററിലെത്തുന്നു. പക്ഷേ സിനിമയുടെ ഭാഗമായി യാതൊരു പ്രമോഷന്‍ പരിപാടികളും നടന്നിട്ടില്ല. ട്രെയിലര്‍ ലോഞ്ചോ താരങ്ങളുടെ അഭിമുഖങ്ങളോ ഒന്നും തന്നെയുണ്ടായില്ല. മമ്മൂട്ടി കമ്പനിയുടെയും സിനിമയുടെ അണിയറ പ്രവര്‍ത്തകരുടെയും സോഷ്യല്‍ മീഡിയ പേജിലൂടെ പോസ്റ്ററുകള്‍ ഷെയര്‍ ചെയ്തു എന്നല്ലാതെ ബസൂക്കയ്ക്ക് വലിയ പ്രമോഷന്‍ ഒന്നും കിട്ടിയില്ല. മമ്മൂട്ടിയുടെ ഇപ്പോഴത്തെ ആരോഗ്യ സ്ഥിതി തന്നെയായിരുന്നു അതിന് കാരണം.
Also Read: മദ്യപിച്ച് മദോന്മത്തനായി പൃഥ്വിരാജിനെ തെരുവില്‍ കാണേണ്ടി വരുമോ? ശ്രീകണ്ഠന്‍ നായരുടെ ചോദ്യത്തിന് പൃഥ്വി നല്‍കിയ മറുപടി
ഈ സാഹചര്യത്തില്‍ മമ്മൂട്ടി പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റ് ആരാധകരെ കൂടുതല്‍ ഇമോഷണലാക്കുന്നു. 'പ്രിയമുള്ളവരെ, വീണ്ടും ഒരു നവാഗത സംവിധായകനോടൊപ്പം ഞാന്‍ എത്തുകയാണ്. 'ഡിനോ ഡെന്നിസ്' അദ്ദേഹം തന്നെയാണ് കഥയും, തിരക്കഥയും. ഏപ്രില്‍ 10ന് (നാളെ) 'ബസൂക്ക' തിയേറ്ററുകളില്‍ എത്തും. ഗെയിമിംഗ് പ്രമേയമായതും വളരെ പുതുമ തോന്നിയതും ആയ കഥ ; ആദ്യ കേള്‍വിയില്‍ തന്നെ എനിക്ക് ഇഷ്ടപ്പെട്ടു. അത് സിനിമയായി പരിണമിച്ചു. ഇനി നിങ്ങള്‍ക്കാണ് ഇഷ്ടപ്പെടേണ്ടത്.
Also Read: എനിക്ക് അസൂയയാണ്, ഈ ജന്മത്തില്‍ ഇതൊന്നും എനിക്ക് പറ്റില്ല; മഞ്ജു വാര്യര്‍ക്ക് പിന്നാലെ ദിലീപും! ഒരേ വേദിയില്‍, ഒരേ കസേരയില്‍
എപ്പോഴും പറയാറുള്ളത് പോലെ. പുതിയ ഓരോ സംവിധായര്‍ക്കും പുതിയതെന്തോ പറയാനുണ്ടാകും. അതിനൊപ്പം ഞാനും നിങ്ങളും നമ്മളും. സ്‌നേഹപൂര്‍വ്വം മമ്മൂട്ടി- എന്നാണ് മമ്മൂട്ടി ഫേസ്ബുക്കില്‍ കുറിച്ചത്.
മമ്മൂട്ടിയുടെ ഈ വാക്കുകള്‍ വല്ലാതെ വേദനിപ്പിക്കുന്നു എന്ന് ആരാധകര്‍; ഇങ്ങള് റസ്റ്റെടുക്കൂ, ഇത് ഞങ്ങളേറ്റു; ഒരു പ്രമോഷനും ഇല്ലാതെ ബസൂക്ക തിയേറ്ററിലേക്ക്
ഒരു പ്രമോഷനും ഇല്ലാതെ, അതിനുള്ള ആരോഗ്യമില്ലാതെ മമ്മൂട്ടി ഇങ്ങനെ ഒരു പോസ്റ്റ് ഇടുന്ന് ഞങ്ങളെ വല്ലാതെ വേദനിപ്പിയ്ക്കുന്നു, ഇക്ക റസ്റ്റ് എടുത്തോളൂ, ബസൂക്കയുടെ കാര്യം ഞങ്ങളേറ്റു എന്ന് ഫാന്‍സ് കമന്റില്‍ പറയുന്നുണ്ട്. ഒരു പ്രമോഷനും ഇല്ലാതെ വരുന്ന ഈ സിനിമ തിയേറ്ററില്‍ കൊളുത്തും, വിഷു ആഘോഷമാവും എന്നാണ് മറ്റ് കമന്റകള്‍. ബസൂക്കയ്ക്കും മമ്മൂക്കയ്ക്കും ആശംസകള്‍ അറിയിച്ച് മോഹന്‍ലാല്‍ പങ്കുവച്ച പോസ്റ്റും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

രചയിതാവിനെക്കുറിച്ച്അശ്വിനി പിഅശ്വിനി- സമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസർ ആയി പ്രവൃത്തിയ്ക്കുന്നു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനും താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. വണ്‍, ഇന്ത്യ ഫില്‍മിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളില്‍ പ്രവൃത്തിച്ചു. നവമാധ്യമ രംഗത്ത് പത്ത് വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കുക





English (US) ·