മമ്മൂട്ടിയുടെ വീട്ടില്‍ താമസിക്കണോ? പനമ്പിള്ളി നഗറിലെ വീട് ആരാധകര്‍ക്ക് തുറന്നുനല്‍കാന്‍ താരം

10 months ago 8

സ്വന്തം ലേഖിക

21 March 2025, 09:32 AM IST

Mammootty

Photo: Instagram/vkationexperiences

ലയാളത്തിന്റെ സ്വന്തം മമ്മൂട്ടിയുടെ വീട്ടില്‍ അതിഥിയായി തങ്ങണോ? മമ്മൂട്ടിയുടെയോ ദുല്‍ഖറിന്റെയോ മുറികളില്‍ താമസിക്കണോ? മമ്മൂട്ടിക്കുടുംബം തങ്ങളുടെ സന്തോഷങ്ങള്‍ പങ്കിട്ട സ്വീകരണമുറിയിലും പുല്‍ത്തകിടിയിലും ഊണുമുറിയിലും ഇരുന്ന് സൊറ പറയണോ? എത്ര മനോഹരമായ നടക്കാത്ത സ്വപ്നം എന്നാണോ? എങ്കില്‍ അല്ല, കൊച്ചി പനമ്പിള്ളി നഗറിലെ മമ്മൂട്ടിയുടെയും കുടുംബത്തിന്റെയും പഴയ വീട്ടില്‍ താമസിച്ച് ആ സ്വപ്നം യാഥാര്‍ഥ്യമാക്കാം.

റിനോവേഷന്‍ നടത്തി മമ്മൂട്ടി ഹൗസ് കഴിഞ്ഞ ദിവസം മുതല്‍ അതിഥികള്‍ക്ക് തുറന്നുനല്‍കി. വെക്കേഷന്‍ എക്‌സ്പീരിയന്‍സ് എന്ന ഗ്രൂപ്പാണ് മമ്മൂട്ടിയുടെ വീട്ടിലെ താമസത്തിന് സൗകര്യമൊരുക്കുന്നത്. ബോട്ടീക് മോഡലിലാണ് വീട് പുതിക്കി പണിതിരിക്കുന്നത്. ഇവിടെ സ്റ്റേക്കേഷനായുള്ള ബുക്കിങ്ങ് തുടങ്ങിക്കഴിഞ്ഞു.

മമ്മൂട്ടി ജീവിതത്തില്‍ നല്ലൊരു പങ്കും ചെലവഴിച്ച വീടാണ് പനമ്പിള്ളിയിലേത്. താരത്തിന്റെ ആരാധകര്‍ക്ക് ഇന്നും സുപരിചിതം കെ.സി. ജോസഫ് റോഡിലെ ഈ വീടാണ്. ഇവിടെ നിന്ന് വൈറ്റില, അമ്പേലിപ്പാടം റോഡിലെ പുതിയ വീട്ടിലേക്ക് കുടുംബവുമൊത്ത് മെഗാസ്റ്റാര്‍ മാറിത്താമസിച്ചിട്ട് കുറച്ച് വര്‍ഷങ്ങളായതേയുള്ളൂ.

മമ്മൂട്ടി വീടുമാറിയെങ്കിലും മമ്മൂട്ടിപ്പാലവും മമ്മൂട്ടിയുടെ വീടുമൊക്കെ കാണാനായി ആരാധകരെത്തുന്നത് പനമ്പിള്ളി നഗറിലേക്കാണ്. 2008 മുതല്‍ 2020 വരെ മമ്മൂട്ടി കുടുംബവുമൊത്ത് താമസിച്ചത് ഇവിടെയാണ്. ഈ വീടിന് അടുത്ത് തന്നെയാണ് താരത്തിന്റെ പ്രിയ സുഹൃത്തായ നടന്‍ കുഞ്ചന്‍ താമസിക്കുന്നത്. ദുല്‍ഖറിന്റെ സിനിമാ അരങ്ങേറ്റവും വിവാഹവുമെല്ലാം ഈ വീട്ടില്‍ നിന്നായിരുന്നു. ആ വീടാണ് ഇപ്പോള്‍ ലക്ഷ്വറി സ്റ്റേ അനുഭവമാക്കി മാറ്റിയിരിക്കുന്നത്.

Content Highlights: Experience luxury enactment astatine Actor Mammoottys practice location successful Kochi.

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article