മമ്മൂട്ടിയെ ഞാന്‍ അറ്റാക്ക് ചെയ്തിട്ടില്ല, ആ വിഷയത്തില്‍ അദ്ദേഹത്തിനും ഒരു പ്രശ്‌നവുമില്ല; അന്ന് പാര്‍വ്വതി തിരുവോത്ത് പറഞ്ഞത്

1 week ago 2

Authored by: അശ്വിനി പി|Samayam Malayalam9 Jan 2026, 8:15 p.m. IST

ഐഎഫ്എഫ്‌കെയില്‍ പാര്‍വ്വതി തിരുവോത്ത് കസബ എന്ന ചിത്രത്തെ കുറിച്ച് പറഞ്ഞ ചില കാര്യങ്ങളും, അതിന് റിമ കല്ലിങ്കലും ഗീതു മോഹന്‍ദാസും നല്‍കിയ പ്രോത്സാഹനവുമാണ് വര്‍ഷങ്ങള്‍ക്കിപ്പുറം വീണ്ടും വലിയൊരു ചര്‍ച്ചയാവുന്നത്

mammootty parvathyപാർവ്വതി തിരുവോത്ത് | മമ്മൂട്ടി
ടോക്‌സിക് എന്ന ചിത്രത്തിന്റെ യാഷിന്റെ ഇന്‍ട്രൊഡക്ഷന്‍ ടീസര്‍ വന്നതിന് പിന്നാലെ വ്യാപകമായി സൈബര്‍ അറ്റാക്കാണ് സംവിധായിക ഗീതു മോഹന്‍ദാസിനെതിരെ ഉയരുന്നത്. കുടുംബ പ്രേക്ഷകര്‍ക്ക് കാണാന്‍ കഴിയാത്ത വിധം, അശ്ലീലമായ രംഗങ്ങള്‍ ഉള്‍പ്പെടുത്തി, അത്രമേല്‍ ഹൈപ്പുള്ള ഒരു ചിത്രത്തിന്റെ ടീസര്‍ ഇറക്കിയതിനെതിരെ സോഷ്യല്‍ മീഡിയ ഒന്നടങ്കം പ്രതികരിക്കുന്നു.

കെജിഎഫിന് ശേഷം യാഷിന് ഒത്തിരി കുട്ടികളായ ഫാന്‍സും ഉണ്ടെന്നിരിക്കെ, ഇങ്ങനെ ഒരു രംഗമുള്‍പ്പെടുത്തി എങ്ങനെ ടീസര്‍ പുറത്തിറക്കാം എന്നാണ് പലരുടെയും ചോദ്യം. സിനിമ യു സര്‍ട്ടിഫിക്കറ്റ് ലഭിച്ചാലും യൂ ട്യൂബില്‍ റിലീസ് ചെയ്യുന്ന ട്രെയിലറിന് അത് ബാധകമല്ലല്ലോ. എല്ലാ കുട്ടികള്‍ക്കും ആക്‌സസ് ചെയ്യാന്‍ പറ്റുന്ന യൂട്യൂബില്‍ ഇതുപോലൊരു ടീസര്‍ വന്നു കഴിഞ്ഞാലുള്ളതിന്റെ മോശം വശം എന്താണ് എന്ന് ചിന്തിക്കില്ലേ എന്ന് ചോദിച്ചുകൊണ്ട് സാമൂഹ്യ പ്രവര്‍ത്തകരും രംഗത്തിറങ്ങുന്നുണ്ട്.

Also Read: ഒളിച്ചോടിയെന്നും, മക്കൾ നടത്തിയ കല്യാണമെന്നും വാർത്തകൾ വന്നു; 40 വര്ഷം പ്രണയം മൊട്ടിട്ടുവെന്നല്ല പറയാതെ പോയ പ്രണയം!

അതേ സമയം കസബ എന്ന ചിത്രത്തിനെതിരെ നേരത്തെ ഗീതു മോഹന്‍ദാസും റിമ കല്ലിങ്കലും പാര്‍വ്വതി തിരുവോത്തും നടത്തിയ പരമാര്‍ശവും, പഴയ വീഡിയോയും വീണ്ടും ചര്‍ച്ചയാകുകയാണ്. ഒരു ഐഎഫ്എഫ്‌കെ വേദിയില്‍ പാര്‍വ്വതി തിരുവോത്ത് ആണ് ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടത്. കസബ എന്ന സിനിമയ യാദൃശ്ചികമായി കാണാന്‍ ഇടയായി, ആ സിനിമയ്ക്ക് പിന്നില്‍ പ്രവൃത്തിച്ച എല്ലാ ടെക്‌നിഷ്യന്മാരോടുമുള്ള ബഹുമാനത്തോടു കൂടെ തന്നെ പറയത്തെ, ആ സിനിമയില്‍ നായകന്‍ ( മമ്മൂട്ടി ) സ്ത്രീകളോട് സംസാരിക്കുന്ന സംഭാഷണം കേട്ടപ്പോള്‍ വല്ലാത്ത നിരാശയും സങ്കടവും തോന്നി- എന്നാണ് അന്ന് പാര്‍വ്വതി പറഞ്ഞത്.

തിലകിന് പകരക്കാരന്‍ ആവശ്യമോ? ബിസിസിഐയുടെ പദ്ധതികള്‍ ഇങ്ങനെ


എന്നാല്‍ പിന്നീട് പാര്‍വ്വതി തിരുവോത്ത് പുഴു എന്ന ചിത്രത്തില്‍ മമ്മൂട്ടിക്കൊപ്പം അഭിനയിച്ചിരുന്നു. ആ സിനിമയുടെ പ്രമോഷനിടയിലാണ്, ഞാനൊരിക്കലും മമ്മൂട്ടിയെ അറ്റാക് ചെയ്തിട്ടില്ല എന്ന് പാര്‍വ്വതി തിരുവോത്ത് പറഞ്ഞത്. അതിന് ശേഷം എനിക്കെതിരെ പൊങ്കാല നടക്കുന്ന സമയത്ത് ഞാന്‍ അദ്ദേഹത്തിന് മെസേജ് അയച്ചിരുന്നു, അദ്ദേഹം അതിനെ വളരെ ലൈറ്റായിട്ടാണ് കണ്ടത്. വിട്ടു കള എന്ന രീതിയില്‍. മറ്റുള്ളവര്‍ക്കായിരുന്നു അതില്‍ പ്രശ്‌നം. പുഴു എന്ന ചിത്രത്തില്‍ മമ്മൂട്ടിക്കൊപ്പം അഭിനയിച്ചതിനെ കുറിച്ചും അദ്ദേഹത്തിന്റെ മാസ്മരികാഭിനയം നേരിട്ട് കണ്ടു നിന്നതിനെ കുറിച്ചുമെല്ലാം പാര്‍വ്വതി വളരെ അധികം വാചാലയായിരുന്നു
അശ്വിനി പി

രചയിതാവിനെക്കുറിച്ച്അശ്വിനി പിസമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസറാണ് അശ്വിനി പി. 2013 ലാണ് പത്രപ്രവർത്തക എന്ന നിലയിലുള്ള കരിയർ ആരംഭിച്ചത്. വൺഇന്ത്യ - ഫിൽമിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളിൽ പ്രവ‍ൃത്തിച്ചു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനുമാണ് താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. സിനിമ ചർച്ചകളിൽ പങ്കെടുത്തിട്ടുണ്ട്. നവമാധ്യമ രംഗത്ത് പന്ത്രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കുക

Read Entire Article