Authored by: അശ്വിനി പി|Samayam Malayalam•20 Dec 2025, 6:23 p.m. IST
മരണത്തിനെ എന്തിനാണിത്ര പേടിക്കുന്നത്. അതില്‍ വലിയ കാര്യമൊന്നുമില്ല. ആര്‍ക്ക് വേണമെങ്കിലും മരിക്കാം, അതിന് പ്രത്യേകിച്ചൊരു കഴിവും വേണ്ടതില്ല എന്ന് തമാശയോടെ പറഞ്ഞ് തള്ളിയ ആളാണ് ശ്രീനിവാസന്
ശ്രീനിവാസൻഎല്ലാം വളരെ ലൈറ്റായിട്ടാണ് ശ്രീനിവാസന് എടുത്തിരുന്നത്. മരണത്തെ പോലും അങ്ങനെയാണ് അദ്ദേഹം കണ്ടിരുന്നത്. വളരെ തമാശയോടെ, പുച്ഛിച്ചുകൊണ്ട് മരണത്തെ കുറിച്ച് ശ്രീനിവാസന് സംസാരിച്ച വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്.
Also Read: പ്രെഗ്നന്റാണോ എന്ന് ആരാധകരുടെ ചോദ്യം, ക്ഷമയോടെ മറുപടി നല്കി സ്വാസിക; എന്താ അങ്ങനെ ചോദിച്ചത്?മരിക്കാന്‍ പ്രത്യേകിച്ച് കഴിവൊന്നും വേണ്ട. ബോധം പോയാല്‍ ആ ഘട്ടം വേണമെങ്കില്‍ മരിച്ചു പോകും എന്ന് ചിരിച്ചുകൊണ്ട് ശ്രീനിവാസന് പറയുന്നു. ചില ആള്ക്കാര് മരണത്തെ വലിയ സംഭവമായി എടുക്കുമല്ലോ, അതിന്റെയൊന്നും ആവശ്യമില്ല. മരണം എന്ന് പറയുന്നത് വളരെ എളുപ്പം സംഭവിക്കുന്നതാണ്, ഒഴിവാക്കാന്‍ കഴിയാത്ത വളരെ നിസ്സാരമായ ഒരു കാര്യമാണെന്ന് വേണമെങ്കില്‍ നമുക്ക് കരുതാവുന്നതാണ്.
Also Read: മരണം അവസാന യാത്രയല്ല എന്ന് ലാല്‍, ശ്രീനിയേട്ടനില്ലാതെ എന്റെ ജീവിതം അപൂര്‍ണമെന്ന് ദിലീപ്; താരങ്ങള്‍ പ്രതികരിക്കുന്നു
മരണത്തെ നമ്മള് പര്വ്വതീകരിച്ചിട്ട് വലിയ ഒരു സംഭവമാണെന്നൊന്നും വിചാരിക്കേണ്ട ആവശ്യമില്ല. എന്തിനാണ് മരണത്തെ പേടിക്കുന്നത് എന്ന് എനിക്ക് മനസ്സിലാവുന്നില്ല. എനിക്ക് പേടിയേ തോന്നിയില്ല. ഇത്രയേയുള്ളൂ മരണം എന്നാണ് തോന്നിയത്. ആരോഗ്യം മോശമായപ്പോള്‍ മരിച്ചു പോയി എന്നാണ് ഞാന്‍ കരുതിയത്, ബോധമില്ലല്ലോ പിന്നെ എന്താണ്. ഡോ. വിനുവാണ് എന്നെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത്. അതുകൊണ്ട് ഇനിയങ്ങോട്ടുള്ള എന്റെ ജീവിത ചെലവ് മുഴുവന്‍ വിനു വഹിക്കണം - എന്ന് പറഞ്ഞതിന് ശേഷം ശ്രീനിവാസന് പൊട്ടിച്ചിരിച്ചു.
ഗായകന് ശ്രീനിവാസ് ഇപ്പോള്‍ ഈ വീഡിയോ തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ പങ്കുവച്ചിരിയ്ക്കുകയാണ്. ജീവിച്ചിരിക്കുമ്പോള്‍ തന്നെ മരണത്തെ കീഴടക്കിയ മനുഷ്യന് എന്ന് പറഞ്ഞുകൊണ്ടാണ് ശ്രീനിവാസ് വീഡിയോ പങ്കുവച്ചത്






English (US) ·