മരിക്കാൻ ശ്രമിച്ചത് ഏഴ് തവണ; മതം മാറ്റം, വിവാഹ ബന്ധം, ഡിവോഴ്സ് ചെയ്യാത്തതിന് കാരണം എല്ലാം മോഹിനി തുറന്ന് പറയുന്നു

3 months ago 3

Authored by: അശ്വിനി പി|Samayam Malayalam6 Oct 2025, 12:47 pm

പ്രണയത്തിന്റെ പേരിൽ സ്നേഹിച്ചു വളർത്തിയ അച്ഛനെയും അമ്മയെയും വേദനിപ്പിക്കുന്നതിനോടോ അതിന്റെ പേരിൽ വലിയ ഡ്രാമ കളിക്കുന്നതിനോടോ എനിക്ക് താത്പര്യമില്ലായിരുന്നു. വീട്ടുകാർ ആലോചിച്ച വിവാഹമാണ് ഞങ്ങളുടേത്

mohiniമോഹിനി
പൂച്ചക്കണ്ണുള്ള നായിക, തൊണ്ണൂറുകളിൽ തമിഴ് തെലുങ്ക് മലയാളം സിനിമകളിൽ നിറഞ്ഞു നിന്ന നടി. മോഹിനി സിനിമയിൽ നിന്ന് അപ്രത്യക്ഷയായതും, മതം മാറിയതും എല്ലാം ആളുകൾക്ക് വലിയ അമ്പരപ്പായിരുന്നു. എന്താണ് മോഹിനിയ്ക്ക് സംഭവിച്ചത് എന്ന് പല കോണുകളിൽ നിന്ന് പലരും ചോദിച്ചു. ഡിപ്രഷൻ ആയി, അതിന് ശേഷം മതം മാറി എന്നൊക്കെയായിരുന്നു ഇടക്കാലത്ത് വന്ന റിപ്പോർട്ടുകൾ. എന്താണ് സംഭവിച്ചത് എന്ന് അവൾ വികടൻ എന്ന തമിഴ് ചാനലിന് നൽകിയ അഭിമുഖത്തിൽ മോഹിനി വ്യക്തമാക്കുന്നു.

വളരെ ചെറിയ പ്രായത്തിലാണ് വിവാഹം കഴിഞ്ഞത്, അച്ഛനും അമ്മയും തീരുമാനിച്ച വിവാഹം തന്നെയാണ്. അതുവരെ സ്നേഹിച്ചു വളർത്തിയ അച്ഛനെയും അമ്മയെയും വേദനിപ്പിച്ച് പ്രണയത്തിന്റെ പേരിൽ വലിയ ഡ്രാമ കളിക്കുന്നതിനോടൊന്നും എനിക്ക് താത്പര്യമില്ല. ഭരതുമായുള്ള വിവാഹം മൂന്ന് തവണ മുടങ്ങിപ്പോയി സംഭവിച്ചതാണ്.

Also Read: സ്ട്രോക്ക് വന്നു മാസങ്ങളായി! കാലുകൾ ഉയർത്തിവയ്ക്കാൻ പോലും പരസഹായം; കൈകൾ തളർന്നത് പോലെ; ഉല്ലാസിന്റെ ഹെൽത്ത്

വിവാഹ ശേഷം സിനിമയിൽ നിന്ന് ബ്രേക്ക് എടുത്തത് കുടുംബത്തിന് വേണ്ടിയാണ്. മക്കളുടെ എല്ലാ കാര്യങ്ങളും ഞാൻ തന്നെ നോക്കണം, അവർക്ക് വേണ്ടി എല്ലാം ചെയ്യണം എന്നത് എന്റെ ആഗ്രഹമായിരുന്നു. അതിൽ ഞാൻ ബിസിയായി. അഭിനയിക്കില്ല എന്ന് ഞാൻ എവിടെയും ഒരിക്കലും പറഞ്ഞിട്ടില്ല. വിട്ടു നിന്നപ്പോൾ, ഇനി അഭിനയിക്കില്ല എന്ന് പലരും കഥകൾ ഇറക്കിയതാണ്. വാരണം ആയിരം എന്ന സിനിമയിൽ സിമ്രൻ ചെയ്ത വേഷമെല്ലാം ഞാൻ ചെയ്യേണ്ടതായിരുന്നു.

മതം മാറ്റം, മനസ്സ് തിരഞ്ഞെടുത്ത ഒന്നാണ്. അതിനെ കുറിച്ച് എവിടെയും പറയാൻ എനിക്കൊരു നാണക്കേടും മടിയും ഇല്ല. ആരുടെയും മുന്നിൽ പോയി കരയുകയോ, ഡിപ്രഷൻ അടിച്ചിരിക്കുകയോ ചെയ്യുന്ന ആളായിരുന്നില്ല ഞാൻ. പെട്ടന്ന് എനിക്ക് അങ്ങനെ ഒരു സംഭവം ഉണ്ടായി. ആളുകളെ കാണാനും, സംസാരിക്കാനും ഒന്നും വയ്യ. വല്ലാത്ത വേദനയും വിഷമവും. വിവാഹ മോചനത്തെ കുറിച്ച് ആലോചിച്ചു. ഡിപ്രഷന്റെ കടുപ്പത്തിൽ ഏഴ് തവണ ആത്മഹത്യയ്ക്ക് ശ്രമിച്ചിട്ടുണ്ട്. അതിൽ നിന്നെല്ലാം എന്നെ രക്ഷിച്ച് ഇവിടെ എത്തിച്ചത് എന്റെ ദൈവമാണ്.

Also Read: ആൺ ശരീരത്തിനുള്ളിലെ പെണ്ണ്, സാധാരണ ഒരു ട്രാൻസ്ജെന്റർ അല്ല അപ്സര സിജെ; ബിഗ് ബോസ് തമിഴിൽ മത്സരിക്കുന്ന ഈ മലയാളിയെ അറിയില്ലേ

ആ സമയത്ത് മാനസികരോഗത്തിന് ഡോക്ടറെ കണ്ടു. ക്ലിനിക്കൽ സൈക്കോളജി എന്ന അവസ്ഥയാണ് എനിക്ക് എന്ന് പറഞ്ഞു. കാരണമേ ഇല്ലാതെ സങ്കടപ്പെടുന്ന അവസ്ഥ. അതല്ല എന്ന് എനിക്ക് അറിയാമായിരുന്നു എന്തോ കാരണമുണ്ട്. അതിന് ശേഷം ഒരു ജോത്സ്യനെ കണ്ടു, എനിക്കാരോ ദുർമദ്രവാദം നടത്തി എന്ന് അദ്ദേഹം പറഞ്ഞു. അതിൽ എനിക്ക് ഒട്ടും വിശ്വാസം ഇല്ലായിരുന്നു. സിനിമ കഥയാണോ പറയുന്നത് എന്ന് ഞാൻ ചോദിച്ചു.

ഓസ്ട്രേലിയയില്‍ ഗില്‍ വിയര്‍ക്കുമോ? മുന്നിലുള്ളത് ഈ കടമ്പകള്‍


പക്ഷേ എന്തോ കാരണം ഉണ്ട് എന്ന് ഞാൻ തിരിച്ചറിഞ്ഞു, അല്ലാതെ ഇത് സംഭവിക്കില്ല. അങ്ങനെ ഞാൻ തേടി പോയി അവസാനം ചെന്നു നിന്നത് ജീസസിലാണ്. അവിടെ എനിക്ക് ആശ്വാസം കിട്ടി, എനിക്ക് സമാധാനം കിട്ടി. എന്നെ തേടി വന്ന, എന്റെ ദൈവത്തെ ഞാൻ തിരിച്ചറിഞ്ഞപ്പോൾ എന്റെ പ്രശ്നങ്ങളും തീർന്നു. എല്ലാം ദൈവത്തിന്റെ തീരുമാനമാണ്. ഞാൻ മരിക്കാത്തതിനും, എനിക്കും ഭരത്തിനും ഡിവോഴ്സ് സംഭവിക്കാത്തതിനും എല്ലാം കാരണം ദൈവമാണ്. ദൈവം തീരുമാനിക്കുന്നത് വരെ ഈ യാത്ര തുടരും. എന്നെ എന്റെ കുടുംബവും ഭർത്താവും മക്കളും സുഹൃത്തുക്കളും എല്ലാം പിന്തുണച്ചു- മോഹിനി പറഞ്ഞി
അശ്വിനി പി

രചയിതാവിനെക്കുറിച്ച്അശ്വിനി പിസമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസറാണ് അശ്വിനി പി. 2013 ലാണ് പത്രപ്രവർത്തക എന്ന നിലയിലുള്ള കരിയർ ആരംഭിച്ചത്. വൺഇന്ത്യ - ഫിൽമിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളിൽ പ്രവ‍ൃത്തിച്ചു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനുമാണ് താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. സിനിമ ചർച്ചകളിൽ പങ്കെടുത്തിട്ടുണ്ട്. നവമാധ്യമ രംഗത്ത് പന്ത്രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കുക

Read Entire Article