Authored by: അശ്വിനി പി|Samayam Malayalam•14 Oct 2025, 4:51 pm
പ്രണയിക്കുന്ന കാലം എല്ലാവർക്കും പ്രിയപ്പെട്ടതായിരിക്കും. പ്രത്യേകിച്ചും പ്രസവം കഴിഞ്ഞ്, പോസ്റ്റ്പാർട്ടം ഘട്ടത്തിൽ നിൽക്കുന്ന അവസ്ഥയിൽ. ആ ദിവസങ്ങളെ കുറിച്ചാണ് ഇപ്പോൾ ദിയയും പറയുന്നത്.
ദിയ കൃഷ്ണയും അശ്വിനുംAlso Read: 12 വർഷങ്ങൾക്കു ശേഷം വേദയ്ക്കു കൂട്ടായി ഒരാൾ കൂടെ വരുന്നു, സന്തോഷ വാർത്ത പങ്കുവച്ച് ശ്രീകുട്ടി; പക്ഷേ ഞാൻ ഗർഭിണിയല്ല!
പ്രപ്പോസ് ചെയ്ത സമയം മുതൽ ക്ഷേത്രത്തിൽ പോയി താലി കെട്ടിയതും, ഡേറ്റിങിന്റെ ഭാഗമായി പുറത്ത് പോയതുമൊക്കെയായ നിമിഷങ്ങൾ വീഡിയോയിൽ കാണാം. മരിക്കുന്നതിനു മുൻപ് ഒരു ജീൻ എന്റെ ജീവിതത്തിലെ ഏതെങ്കിലും ഒരു കാലഘട്ടത്തിലേക്ക് തിരികെ പോകാനുള്ള ആഗ്രഹം എനിക്ക് തന്നാൽ, അത് ഈ ദിവസങ്ങളിലായിരിക്കും- എന്നാണ് ദിയയുടെ ക്യാപ്ഷൻ.
രാവണപ്രഭു റീ റിലീസ് ആവേശം കൊട്ടിക്കയറുന്നു; തീയേറ്ററുകളിൽ ആറാടി Genz
ദിയ അശ്വിൻ പ്രണയം പലർക്കും പ്രിയപ്പെട്ടതാണ്. ദിയയുടെ ഡെലിവറി സമയത്ത് അശ്വിൻ നൽകിയ പിന്തുണയും സ്നേഹവും എല്ലാം സോഷ്യൽ മീഡിയയിൽ വളരെ അധികം ചർച്ചയായിട്ടുണ്ട്. തന്റെ പ്രസവം യൂട്യൂബിലൂടെ ലൈവ് ആയി കാണിച്ചുകൊണ്ടായിരുന്നു ദിയ സമീപകാലത്ത് സോഷ്യൽ മീഡിയയിൽ ചർച്ചയായത്. അതിനൊപ്പം പൂർണ ഗർഭിണിയായിരിക്കെ തന്റെ ബിസിനസ് സ്ഥാനത്തിൽ നടന്ന തട്ടിപ്പിനെതിരെ ശക്തമായി നിന്ന് പ്രതികരിച്ചതിലൂടെയും ദിയ എല്ലാവരുടെയും പ്രശംസ നേടിയിരുന്നു.

രചയിതാവിനെക്കുറിച്ച്അശ്വിനി പിസമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസറാണ് അശ്വിനി പി. 2013 ലാണ് പത്രപ്രവർത്തക എന്ന നിലയിലുള്ള കരിയർ ആരംഭിച്ചത്. വൺഇന്ത്യ - ഫിൽമിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളിൽ പ്രവൃത്തിച്ചു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനുമാണ് താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. സിനിമ ചർച്ചകളിൽ പങ്കെടുത്തിട്ടുണ്ട്. നവമാധ്യമ രംഗത്ത് പന്ത്രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കുക





English (US) ·