മറ്റൊരു ലുക്കിലായിരുന്നിട്ടും അദ്ദേഹം എന്നെ തിരിച്ചറിഞ്ഞു, അന്നായിരുന്നു ഞങ്ങളുടെ ആദ്യ സെൽഫി -മാധവൻ

4 months ago 4

R Madhavan

ആർ. മാധവൻ, പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം മാധവൻ | ഫോട്ടോ: www.facebook.com/RMadhavans

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പിറന്നാളാശംസകൾ നേർന്ന് നടൻ മാധവൻ. നരേന്ദ്ര മോദി ​ഗുജറാത്ത് മുഖ്യമന്ത്രി ആയിരുന്ന കാലം മുതലേ തനിക്ക് അദ്ദേഹത്തെ അറിയാമെന്ന് മാധവൻ പറഞ്ഞു. നരേന്ദ്രമോദി ഒരു ദീർഘവീക്ഷണമുള്ള നേതാവ് മാത്രമല്ല, മറിച്ച് ആളുകളെ ശ്രദ്ധിക്കുകയും ഓർക്കുകയും ഏറ്റവും വ്യക്തിപരമായ രീതിയിൽ വിലമതിക്കുകയും ചെയ്യുന്ന ഒരു മനുഷ്യൻ കൂടിയാണെന്നും മാധവൻ പറഞ്ഞു. റോക്കട്രി എന്ന ചിത്രത്തിന്റെ തയ്യാറെടുപ്പിനിടെ പ്രധാനമന്ത്രിയെ കാണാനിടയായ സംഭവം ഓർത്തുകൊണ്ടാണ് മാധവൻ ഇക്കാര്യം പറഞ്ഞത്.

"ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലം മുതൽ എനിക്ക് നരേന്ദ്ര മോദിയെ അറിയാം, കൂടാതെ പലതവണ അദ്ദേഹത്തെ കാണാനും സംസാരിക്കാനും എനിക്ക് ഭാഗ്യം ലഭിച്ചിട്ടുണ്ട്. എൻ്റെ സിനിമയായ റോക്കട്രിയുടെ തയ്യാറെടുപ്പുകൾ നടത്തുമ്പോൾ, മോദിയുടെ അസാധാരണമായ ശ്രദ്ധ എനിക്ക് നേരിട്ട് അനുഭവിക്കാൻ കഴിഞ്ഞു. 'ഉറി' റിലീസ് ചെയ്ത് വലിയ വിജയമായതിന് തൊട്ടുപിന്നാലെയായിരുന്നു ഇത്.

ഫിലിം ചേംബേഴ്സിലെ ഒരു പരിപാടിക്കായി മോദി മുംബൈ സന്ദർശിക്കുകയായിരുന്നു. അവിടെ സിനിമാരംഗത്തെ ഒരുപാട് പേർ ഒത്തുകൂടിയിരുന്നു. എല്ലാവരും അദ്ദേഹത്തെ കാണാനും ചിത്രങ്ങളെടുക്കാനുമുള്ള ആകാംക്ഷയിലായിരുന്നു. ഞാനും അവിടെയുണ്ടായിരുന്നു. പക്ഷേ റോക്കട്രി എന്ന ചിത്രത്തിനുവേണ്ടി മഹാനായ ശാസ്ത്രജ്ഞൻ നമ്പി നാരായണന്റെ പൂർണ്ണമായ മേക്ക്ഓവറിലായിരുന്നു ഞാൻ. വലിയ താടിയും പൂർണ്ണമായ മേക്കപ്പുമായി നിന്ന എന്നെ മോദിക്ക് തിരിച്ചറിയാൻ കഴിയുമോ എന്ന് ശരിക്കും സംശയമുണ്ടായിരുന്നു.

പക്ഷേ എന്നെ തീർത്തും അത്ഭുതപ്പെടുത്തിക്കൊണ്ട്, എന്നെ കണ്ടമാത്രയിൽ, "മാധവൻ ജി, നിങ്ങളെ കാണാൻ നമ്പി നാരായണനെ പോലെയുണ്ട്. സിനിമയുടെ ഷൂട്ടിംഗ് തുടങ്ങിയോ?" എന്ന് ചോദിച്ചു. ഞാൻ സ്തബ്ധനായിപ്പോയി. രാജ്യത്തിൻ്റെയും ലോകത്തിൻ്റെയും ഉത്തരവാദിത്തങ്ങളുടെ ഭാരമേന്തിയ ഇന്ത്യയുടെ പ്രധാനമന്ത്രി, എൻ്റെ രൂപം ആകെ മാറിയിട്ടും എന്നെ തൽക്ഷണം തിരിച്ചറിയുക മാത്രമല്ല, ഞാൻ ഏത് സിനിമയാണ് ചെയ്യുന്നതെന്ന് കൃത്യമായി ഓർക്കുകയും ചെയ്തു.

അന്ന് ആദ്യമായി ഞാൻ അദ്ദേഹത്തോടൊപ്പം ഒരു സെൽഫിയെടുത്തു. യാദൃച്ഛികമായി, അന്ന് ഞങ്ങൾ രണ്ടുപേർക്കും ഒരേപോലെയുള്ള താടിയുണ്ടായിരുന്നു. അത് എൻ്റെ ഏറ്റവും പ്രിയപ്പെട്ട ഓർമ്മകളിലൊന്നായി നിലനിൽക്കുന്നു. കാരണം നരേന്ദ്രമോദി ഒരു ദീർഘവീക്ഷണമുള്ള നേതാവ് മാത്രമല്ല, മറിച്ച് ആളുകളെ ശ്രദ്ധിക്കുകയും ഓർക്കുകയും ഏറ്റവും വ്യക്തിപരമായ രീതിയിൽ വിലമതിക്കുകയും ചെയ്യുന്ന ഒരു മനുഷ്യൻ കൂടിയാണെന്ന് അത് എനിക്ക് കാണിച്ചുതന്നു. അദ്ദേഹത്തിൻ്റെ ജന്മദിനത്തിൽ, നമ്മുടെ രാജ്യത്തെ ശോഭനമായ ഭാവിയിലേക്ക് നയിക്കാൻ അദ്ദേഹത്തിന് തുടർന്നും ശക്തിയുണ്ടാകട്ടെ എന്ന് ഞാൻ ആശംസിക്കുന്നു." മാധവൻ പറഞ്ഞു.

Content Highlights: Actor Madhavan shares a touching idiosyncratic anecdote astir PM Modi`s singular attentiveness

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article