'മറ്റ് കാറുകളുടെ മത്സരയോട്ടത്തില്‍ നഷ്ടപ്പെട്ടത് കൊച്ചുവിന്റെ ജീവന്‍, ബാന്റിലെ 2 പേര്‍ ഐസിയുവില്‍'

4 months ago 4

ishaan dev

കൊച്ചു എന്ന് വിളിക്കുന്ന ബെനറ്റ് രാജ്/ ഇഷാൻ ദേവ് | Photo: instagram/ ishaan dev

ഗോള അയ്യപ്പസംഗമത്തിലെ ഭക്തിഗാന സദസില്‍ പങ്കെടുത്ത് മടങ്ങുമ്പോഴുണ്ടായ വാഹനാപകടത്തില്‍ മരിച്ച ബെനറ്റ് രാജിനെ അനുസ്മരിച്ച് ഗായകന്‍ ഇഷാന്‍ ദേവ്. അയ്യപ്പസംഗമത്തിന്റെ ഭാഗമായി ഇഷാന്‍ ദേവിന്റെ ബാന്റിന്റെ പരിപാടിയുണ്ടായിരുന്നു. ഇതിന്റെ പിന്നണിക്കെത്തിയ സംഘം സഞ്ചരിച്ച കാറാണ് അപകടത്തില്‍പെട്ടത്.

കാര്‍ ഓടിച്ചിരുന്നത് ബെനറ്റ് രാജായിരുന്നു. ബാന്റിലെ ഡ്രമ്മറായ കിച്ചുവിനും ഗിറ്റാറിസ്റ്റ് ഡോണിക്കും പരിക്കുണ്ടെന്നും ഇരുവരും അപകടനില തരണം ചെയ്‌തെങ്കിലും തീവ്രപരിചരണ വിഭാഗത്തിലാണെന്നും ഇഷാന്‍ ദേവ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു. മറ്റ് കാറുകളുടെ മത്സരയോട്ടമാണ് ബെനറ്റിന്റെ ജീവനെടുക്കാന്‍ കാരണമായതെന്നും ഇഷാന്‍ ദേവ് കുറിച്ചു.

'ഇന്നലെ ഞങ്ങളുടെ ബാന്റ് പ്രോഗ്രാം കഴിഞ്ഞു മടങ്ങുന്ന വഴി ഞങ്ങളുടെ ഡ്രമ്മര്‍ കിച്ചുവിന്റെ കാര്‍ റാന്നിയില്‍ അപകടത്തില്‍ പെട്ടു. കിച്ചുവിന്റെ സുഹൃത്ത് ബെനറ്റ് രാജ് ആണ് കാര്‍ ഡ്രൈവ് ചെയ്തിരുന്നത്. എതിര്‍ദിശയില്‍ നിന്ന് അതിവേഗതയില്‍ incorrect broadside കയറി വന്ന fortuner ഇടിച്ചുണ്ടായ അപകടത്തില്‍ പ്രിയപ്പെട്ട കൊച്ചു എന്ന് ഞങ്ങള്‍ വിളിക്കുന്ന ബെനറ്റ് മരണപ്പെട്ടു. മറ്റു കാറുകളുടെ മത്സരഓട്ടത്തില്‍ വന്ന കാര്‍ ആണ് അപകടം ഉണ്ടാക്കിയത്.

അപകടത്തില്‍ ഞങ്ങളുടെ ഡ്രമ്മര്‍ കിച്ചുവിന് കാലിനു ഒടിവ് ഉണ്ടായതിനെ തുടര്‍ന്ന് കോഴഞ്ചേരി മുത്തൂറ്റ് ആശുപത്രിയില്‍ country കഴിഞ്ഞു. ഗിറ്റാറിസ്‌റ് ഡോണിക്ക് തലക്കും കൈക്കും ആണ് പരിക്ക്. ഡോണിക്കും സര്‍ജറി ആവശ്യം ഉണ്ട്. രണ്ടു പേരും അപകടനില തരണം ചെയ്തു തീവ്രപരിചരണ വിഭാഗത്തില്‍ ആണ്. കുടുംബാംഗങ്ങളും ഞങ്ങള്‍ സുഹൃത്തുക്കളും ഇവിടെ ആശുപത്രിയില്‍ ഉണ്ട്.. ഇടിച്ച വാഹനം കണ്ടെത്തി നിയമപരമായ നടപടികള്‍ പോലീസിന്റെ ഭാഗത്തു നിന്ന് തുടങ്ങിയിട്ടുണ്ട്. ഈ പ്രതിസന്ധി ഘട്ടത്തില്‍ അവരെ സഹായിക്കാനും, സപ്പോര്‍ട്ട് ചെയ്യുവാനും അറിയുന്നവരും, അറിയാത്തവരുമായ എല്ലാ സന്മനസ്സുകളുടെയും പ്രാര്‍ത്ഥനയും, സപ്പോര്‍ട്ടും ഉണ്ടാകണം.' - ഇഷാന്‍ ദേവ് ഇന്‍സ്‌ററ്റഗ്രാമില്‍ കുറിച്ചു.

തിരുവനന്തപുരം കോട്ടുക്കോണം കൈവന്‍കാല കൊങ്ങുംകോട് റോഡരികത്ത് വീട്ടില്‍ രാജുവിന്റെയും(റിട്ട.സിഎസ്െഎ പള്ളി വികാരി)ലീനയുടേയും മകനാണ് മരിച്ച ബെനറ്റ് രാജ്. കലാസംഘത്തിലെ ഡ്രംസെറ്റ് ആര്‍ട്ടിസ്റ്റ് തിരുവനന്തപുരം ആറ്റിന്‍കര സ്വദേശി രാജേഷ്(കിച്ചു-33), ഗിറ്റാറിസ്റ്റ് അടൂര്‍ കരുവാറ്റ വിരിപ്പുകാലാ തറയില്‍ ഡോണി(25) എന്നിവര്‍ക്കാണ് പരിക്കേറ്റത്.

ശനിയാഴ്ച വൈകീട്ട് 3.30യോടെ പുനലൂര്‍-മൂവാറ്റുപുഴ സംസ്ഥാനപാതയില്‍ മന്ദിരം വാളിപ്ലാക്കലില്‍ ടേക് എ ബ്രേക്കിന് സമീപമാണ് അപകടമുണ്ടായത്. പത്തനംതിട്ട ഭാഗത്തുനിന്ന് റാന്നിയിലേക്ക് വന്ന കാറും എതിര്‍ദിശയിലെത്തിയ കാറും തമ്മിലാണ് ഇടിച്ചത്. മുന്‍ഭാഗം പൂര്‍ണമായി തകര്‍ന്ന കാറില്‍നിന്ന് ഏറെ പണിപ്പെട്ടാണ് പരിക്കേറ്റവരെ പുറത്തെടുത്തത്.

അപകടമുണ്ടാക്കിയ ഹരിയാന രജിസ്ട്രേഷനിലുള്ള കാറില്‍ അത്തിക്കയം കക്കുടുമണ്‍ സ്വദേശികളാണ് ഉണ്ടായിരുന്നത്. അപകടത്തെത്തുടര്‍ന്ന് അരമണിക്കൂറോളം സംസ്ഥാനപാതയില്‍ ഗതാഗതം തടസ്സപ്പെട്ടു.

Content Highlights: vocalist ishaan devs station astir ranni accidnet

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article